Month: August 2020
-
NEWS
കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടു നിൽക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തിന്റെ ആറുമാസം വിലയിരുത്തുകയായിരുന്നു ലോകാരോഗ്യസംഘടന. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാവ്യാധി ആണിതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇന്ന് യോഗം ചേർന്നു. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്നതാണ് സമിതി. കോവിഡ് മാനദണ്ഡങ്ങൾ പുതുക്കുന്നതിനെ കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. കൊറോണയെ നിയന്ത്രിക്കാനുള്ള ദീർഘകാല പരിഹാരം എത്രയും പെട്ടെന്ന് വാക്സിൻ വികസിപ്പിക്കൽ മാത്രമാണെന്ന് ടെഡ്രോസ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് ഒരു കേസും ഇല്ലാതിരുന്ന സമയത്താണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » -
NEWS
അയോധ്യ രാമക്ഷേത്ര ഭൂമിപൂജയിൽ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല
മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അയോധ്യ രാമക്ഷേത്ര ഭൂമിപൂജക്ക് ക്ഷണമില്ല. എൻഡിടിവി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻ കേന്ദ്രമന്ത്രി ഉമാഭാരതി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അഞ്ചാം തീയതിയാണ് ഭൂമി പൂജ. ബാബരി മസ്ജിദ് തകർച്ചയുടെ ഗൂഢാലോചനക്കേസിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ച അദ്വാനി വീഡിയോ കോൺഫറൻസിലൂടെ കേസിലെ വിചാരണയിൽ പങ്കെടുത്തിരുന്നു, കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തത്.
Read More » -
TRENDING
ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്
അമേരിക്കൻ ഭീമൻ മൈക്രോസോഫ്റ്റ് ടിക്ടോകിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. ടിക്ടോക് നിരോധിക്കാൻ അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമം. ചൈനീസ് കമ്പനിയുടെ നിയന്ത്രണ അധികാരത്തിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. അതുകൊണ്ട് ടിക്ടോകിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനികൾക്ക് കൈമാറാൻ ഭരണകൂടം നിർദ്ദേശിക്കും. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് ടിക്ടോകുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. എന്നാൽ ചർച്ച നടത്തുന്ന കാര്യം രണ്ട് കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല. 2017 ലാണ് മ്യൂസിക്കലി എന്ന ആപ്ലിക്കേഷൻ ഏറ്റെടുത്ത് ബൈറ്റ്ഡാൻസ് ടിക്ടോകുമായി ലയിപ്പിച്ചത്. ഇതിനുപിന്നാലെ ടിക്ടോക് അമേരിക്കയിൽ ഹിറ്റായി. അമേരിക്കയിൽ ഇങ്ങനെ ഹിറ്റാകുന്ന ആദ്യ ചൈനീസ് ആപ്പും ടിക്ടോക് തന്നെയാണ്. എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർന്നു. അമേരിക്കൻ കമ്പനി ആയി മാറിയാൽ ഈ പ്രശ്നം പരിഹരിക്കാം. മൈക്രോസോഫ്റ്റ് മാത്രമല്ല ടിക്ടോകിന്റെ അമേരിക്കൻ അധികാരം ഏറ്റെടുക്കാൻ വേണ്ടി ചർച്ചകൾ…
Read More » -
LIFE
സൂരാജ് വെഞ്ഞാറമൂടിന്റെ ” റോയ് “
ചാപ്റ്റേഴ്സ്,അരികില്‍ ഒരാള്‍,വെെ എന്നി ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “റോയ് “. വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,പ്രൊഡക്ഷന്‍ ഡിസെെന്‍-എം ബാവ,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-ഫ്യൂന്‍ മീഡിയ,അസ്സോസിയേറ്റ് ഡയറക്ടര്‍-എം ആര്‍ വിബിന്‍,സുഹെെയില്‍ ഇബ്രാഹിം,സമീര്‍ എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
നോറയ്ക്ക് അമ്മയ്ക്ക് അന്ത്യ ചുംബനം പോലും നൽകാൻ ആവില്ല, മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മെറിന്റെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതേസമയം അച്ഛന്റെ കൈകളാൽ ‘അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാൻ പണം സമാഹരിക്കാൻ വിവിധ സംഘടനകൾ ഒരുമിക്കുകയാണ് . മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിൽ ഉള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ സ്കൈറാണോ ഫ്യൂണറൽ ഹോമിലാണ് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നത്. അമേരിക്കയിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രോവാദ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്ന മെറിൻ ജോയി ചൊവ്വാഴ്ച ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യു അറസ്റ്റിൽ ആണ്.
Read More » -
NEWS
കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി കൗൺസിലർ ഹരികുമാർ
കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ ഹരികുമാറിന്റെ പ്രതികരണം. വിഷയത്തെ ചിലർ വർഗീയവൽക്കരിച്ചുവെന്ന് ബിജെപി കൗൺസിലർ ഹരികുമാർ പറയുന്നു. സംഭവത്തിൽ ഹരികുമാർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Read More » -
TRENDING
എന്റെ നിലപാടുകൾ നിർഭയം ഞാൻ പ്രകടിപ്പിക്കും, സൈബർ പ്രതികരണങ്ങളോട് ഡോ ഗീവർഗീസ് മാർ കൂറിലോസ്
സൈബറിടത്തെ മോശം പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞ് ഡോ ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം ഡോ ഗീവർഗീസ് മാർ കുറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് – നമ്മുടെമേൽ അസഭ്യവർഷം ചൊരിയുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് ശ്രീബുദ്ധനോട് ഒരിക്കൽ ഒരു ശിഷ്യൻ ചോദിച്ചു. ബുദ്ധൻ്റെ മറുപടി “ആ അസഭ്യവർഷങ്ങൾ സ്വീകരിക്കാതിരിക്കുക. അപ്പാൾ അവ അയച്ചവരിലേക്ക് തന്നെ മടങ്ങി പൊക്കോളും ” എന്നായിരുന്നു. സംസ്കാര ശൂന്യമായ പ്രതികരണങ്ങൾക്ക് “ബൂമറാങ്ങ് ഇഫക്റ്റ് ” ആണെന്ന് സാരം. ഇത് ഇവിടെ കുറിക്കുവാൻ കാരണം എൻ്റെ തികച്ചും വ്യക്തിപരമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാൻ ഞാൻ ഉപയോഗിക്കുന്ന ഈ മുഖപുസ്തകത്തിലെ ഇടത്തിൽ ചിലർ മേൽ പറഞ്ഞ രീതിയിൽ നടത്തുന്ന നിലവാരം തീരെയില്ലാത്ത പ്രതികരണങ്ങളെ കുറിച്ച് സൂചിപ്പിക്കുവാനാണ്. ആദ്യമായിട്ടല്ല ഞാൻ എൻ്റെ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. ആദ്യമായിട്ടല്ല അത്തരം നിലപാടുകളെ ചിലർ സഭ്യമല്ലാതെ അസഹിഷ്ണുതയോടെ നേരിടുന്നതും. അവരോട് എനിക്ക് പിണക്കം ഒന്നുമില്ല; സഹതാപം മാത്രം. ഇതൊന്നും എൻ്റെ നിലപാടുകളെയോ അത് പ്രകടിപ്പിക്കുന്ന രീതിയെയോ…
Read More » -
NEWS
കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ വേണ്ടെന്നു കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. കേരള പൊലീസിൻ്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കൊടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കൊടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ല. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സി.പി.എമ്മിൻ്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും…
Read More » -
NEWS
സ്വര്‍ണ്ണക്കടത്ത് : മുഖ്യമന്ത്രിയോട് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചു. ചോദ്യങ്ങള്‍ ഇവയാണ്. 1. അന്‍പത് മാസമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നിട്ടും എം.ശിവശങ്കരന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ? 2. സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? 3. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോണ്‍സുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തുന്നതും മുഖ്യമന്ത്രി അറിഞ്ഞില്ലേ? 4. ശിവശങ്കരന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കോടികളുടെ കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകളും സ്പിംഗ്‌ളര്‍ കരാര്‍ പോലുള്ള അന്താരാഷ്ട്ര ഏര്‍പ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാന്‍ തയ്യാറായത്്? 5. ഇടതു സര്‍ക്കാരിന് കീഴില്‍ നടന്ന കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് ഒരു സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്? 6. വിദേശ കോണ്‍സുലേറ്റ് മറയാക്കി നിര്‍ബാധം…
Read More » -
ഇന്ത്യയിൽ കോവിഡ് ബാധിതർ 17 ലക്ഷ്യത്തിലേക്ക്
കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് ഒറ്റദിവസത്തെ രോഗികള്‍ 60,000 കടന്നു. വ്യാഴാഴ്ചമാത്രം 55,000 രോഗികള്‍, 779 മരണം. രണ്ടു ദിവസത്തില്‍ 1,07,558 രോഗികള്‍, 1558 മരണം. ആകെ രോഗികൾ 17 ലക്ഷത്തോട് അടുക്കുമ്പോൾ മരണം 37,000 ത്തിലേക്ക്. ജൂലൈയില്‍ മാത്രം 11 ലക്ഷം രോഗികള്‍. 19,000 മരണം. മഹാരാഷ്ട്രയിൽ ഒറ്റദിവസം കൊണ്ട് രോഗികളുടെ എണ്ണം 11,000 ആയി. മഹാരാഷ്ട്രയിൽ ആകെ രോഗികൾ നാലുലക്ഷത്തിലേറെയായി. ആന്ധ്രയിൽ തുടർച്ചയായി രണ്ടാം ദിവസവും പതിനായിരവും കടന്നു. തമിഴ്‌നാട്ടിൽ രണ്ടാം ദിവസവും മരണം നൂറിനോടടുത്തു. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാമതും മരണത്തിൽ അഞ്ചാമതുമാണ് ഇന്ത്യ. പരിശോധനയിൽ വർദ്ധന ഒറ്റദിവസത്തെ പരിശോധന ആറുലക്ഷം കടന്നു. വ്യാഴാഴ്‌ച 6,42,588 ആയിരുന്നു പരിശോധന. ആകെ പരിശോധന 1.88 കോടി. രോഗമുക്തർ 10,57,805. രോഗമുക്തി നിരക്ക് 64.54 ശതമാനം. ചികിൽസയില്‍ 5,45,318 പേർ. മരണനിരക്ക് 2.18 ശതമാനം. രോഗികളിൽ 0.28 ശതമാനം പേർ വെന്റിലേറ്ററിലാണെന്ന് ഉന്നതതല മന്ത്രിസമിതി യോഗത്തില്‍ മന്ത്രി ഹർഷ്‌വർധൻ…
Read More »