NEWS
നോറയ്ക്ക് അമ്മയ്ക്ക് അന്ത്യ ചുംബനം പോലും നൽകാൻ ആവില്ല, മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല
അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് മെറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മെറിന്റെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
അതേസമയം അച്ഛന്റെ കൈകളാൽ ‘അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാൻ പണം സമാഹരിക്കാൻ വിവിധ സംഘടനകൾ ഒരുമിക്കുകയാണ് .
മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിൽ ഉള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ സ്കൈറാണോ ഫ്യൂണറൽ ഹോമിലാണ് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നത്. അമേരിക്കയിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രോവാദ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്ന മെറിൻ ജോയി ചൊവ്വാഴ്ച ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യു അറസ്റ്റിൽ ആണ്.