Month: August 2020

  • TRENDING

    ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും, ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകുമെന്ന് യൂസഫലി

    ലുലു ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും. ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുമെന്ന് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. സ്ഥലം അന്വേഷിക്കുന്നതടക്കം പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നു യൂസഫലി വ്യക്തമാക്കി. കേരളത്തിൽ അഞ്ചിടത്ത് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതിൽ പ്രധാന സ്ഥലമായി കോട്ടയത്തെ കാണുന്നുവെന്നും യൂസഫലി പറഞ്ഞു. മധ്യകേരളത്തിലെ ആദ്യ ലുലു ഹൈപ്പർ മാർക്കറ്റ് ആവും കോട്ടയത്തേത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആളുകളെ ആണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. പ്രവാസികൾ ഒരുപാടുള്ള പ്രദേശമായതും ഗുണം ചെയ്യുമെന്ന് യൂസഫലി പറഞ്ഞു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ ജീവനക്കാരിൽ ഇടം പിടിക്കുമെന്നും യൂസഫലി വ്യക്തമാക്കി.

    Read More »
  • NEWS

    പോലീസ് ആസ്ഥാനം അടച്ചു, 52 വയസിനു മുകളിൽ ഉള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ

    52 വയസിനു മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കരുതെന്ന് ഡിജിപി. 50 വയസിനു താഴെയാണെങ്കിലും മറ്റു അസുഖം ഉള്ളവരെ ഫീൽഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നതും വിലക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാരുടെ പ്രതിസന്ധി കണ്ടാണ് തീരുമാനം. സർക്കുലറിലൂടെയാണ് ഡിജിപി ഇക്കാര്യങ്ങൾ അറിയിച്ചത്. 50 വയസിനു മുകളിൽ ഉള്ളവരെ വാഹന പരിശോധനക്ക് നിയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇനി ഏതെങ്കിലും അവസരത്തിൽ അങ്ങിനെ നിയോഗിക്കേണ്ടി വന്നാൽ അവർക്ക് ഗുരുതരമായ മറ്റു അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തണം. പോലിസുകാർ ഡ്യൂട്ടിയിൽ ഉള്ളപ്പോഴും ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. കുടുംബത്തിൽ ഉള്ളവരും നിർദേശങ്ങൾ വ്യക്തമായി പാലിക്കണം. സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ അധികവും തിരുവനന്തപുരം ജില്ലയിൽ ആണ്.അണുനശീകരണത്തിനായി പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പോലീസ് ആസ്ഥാനം അടച്ചത്. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

    Read More »
  • TRENDING

    ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്, ആരോപണങ്ങൾക്ക് മറുപടിയുമായി റിയ

    സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി നടി റിയ. മാധ്യമങ്ങളിൽ തന്നെ കുറിച്ച് തെറ്റായ പ്രചാരണം ആണ് നടക്കുന്നതെന്ന് റിയ വ്യക്തമാക്കി. തന്റെ കാര്യങ്ങൾ വിശദമാക്കി റിയ വീഡിയോ സന്ദേശം പുറത്തു വിട്ടു. വിഷയം കോടതിയുടെ പരിഗണനയിൽ ആണ്. അതുകൊണ്ട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും റിയ പറഞ്ഞു. ദൈവത്തിലും ജുഡീഷ്യറിയിലും തനിക്ക് വിശ്വാസം ഉണ്ട്. നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പരാതി നൽകിയത്. കേസിൽ ബീഹാർ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. റിയയും കുടുംബവും മറ്റു ആറു പേർക്കും എതിരെ ആണ് പരാതി. പണം തട്ടിപ്പ്, വഞ്ചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരാതി നൽകിയിട്ടുണ്ട്.

    Read More »
  • NEWS

    നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി

    നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. കോവിഡും ലോക്ഡൗണും കാരണം നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയെ അറിയിച്ചത്. ജഡ്ജിയുടെ ആവശ്യം ജസ്റ്റീസ് എ എം ഖാൻവിൽക്കർ നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി 2019 നവംബർ 29ന് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് മെയ്‌ 29ന് വിചാരണ പൂർത്തി ആകേണ്ടതായിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ചില ഹർജികൾ ഹൈക്കോടതിയുടെ പരിഗണന lയിൽ വന്നതിനാൽ വിചാരണ ആരംഭിക്കാൻ വൈകി. വിചാരണ നടപടികൾ മെയ്‌ 29നുള്ളിൽ പൂർത്തീകരിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി ഏപ്രിൽ 30ന് അഡീഷണൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഹൈക്കോടതിക്കു കത്ത് നൽകി. ഈ കത്ത് മെയ്‌ 11ന്…

    Read More »
  • NEWS

    സ്വരാജ് ശാഖയിൽ പോയെന്നു സന്ദീപ് വാര്യർ, ചാണകക്കുഴിയിൽ വീഴില്ലെന്ന് സ്വരാജ്

    ഒരു സ്വകാര്യ ചാനലിൽ ചർച്ചക്കിരിക്കേയാണ് സിപിഐഎം നേതാവ് എം സ്വരാജും ബിജെപി നേതാവ് സന്ദീപ് വാര്യരും തമ്മിൽ ഏറ്റുമുട്ടിയത്. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് ഒരു പ്രവർത്തകൻ തനിക്ക് മെസേജ് അയച്ചു എന്ന് സന്ദീപ് വാദിച്ചു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടി പോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നു സ്വരാജ് വ്യക്തമാക്കി. ചർച്ചകളിൽ സ്വന്തം പാർട്ടിയുടെ നിലപാടുകൾ വീറോടെ വ്യക്തമാക്കുന്നവർ ആണ് എം സ്വരാജും സന്ദീപ് വാര്യരും. ചാനൽ ചർച്ചകളിൽ വാശിയോടെ പങ്കെടുക്കുന്നവർ. എന്തായാലും ഇന്നലത്തെ ചർച്ച വൈറൽ ആണ്.

    Read More »
Back to top button
error: