TRENDING

വീണ്ടും ട്വിസ്റ്റ്, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് കേസ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. സംശയകരമായ 15 കോടിയുടെ ഇടപാട് സംബന്ധിച്ച് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.ബീഹാർ പോലീസ് നേരത്തെ എഫ് ഐ ആർ റെജിസ്റ്റർ ചെയ്തിരുന്നു.

ബിഹാർ പൊലീസിന്റെ എഫ്ഐആറിൽ പല നിർണായക വിവരങ്ങളും ഉണ്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്ര തുക കൈമാറി എന്ന് കണ്ടെത്തേണ്ടതുണ്ട് എന്ന് എഫ്ഐആറിൽ പറയുന്നു. പട്നയിൽ നിന്നുള്ള പൊലീസ് സംഘം മുംബൈയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും റിയ ചക്രവർത്തിയും അവരുടെ സഹോദരനും ചേർന്ന് ഒരു കമ്പനി തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താൻ പോലീസ് ബാങ്കുകളിൽ അടക്കം പരിശോധന നടത്തുകയും ചെയ്തു.

സുശാന്തിന്റെ പണമുപയോഗിച്ച് റിയ ചക്രവർത്തി അനധികൃത ഇടപാടുകൾ നടത്തിയെന്ന് സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. മകനെ മാനസികമായി പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.എന്നാൽ കേസ് അന്വേഷണം സംബന്ധിച്ച് ബീഹാർ പോലീസും മുംബൈ പോലീസും തമ്മിൽ ആശയക്കുഴപ്പം ഉണ്ട്. സാമ്പത്തിക കാര്യങ്ങൾ തങ്ങൾ അന്വേഷിച്ചോളാം എന്നാണ് മുംബൈ പോലിസിന്റെ നിലപാട്. സുശാന്തിനോട് വ്യക്തിവിരോധം വച്ചു പുലർത്തിയവരെ കുറിച്ചും മോശമായി പെരുമാറിയവരെ കുറിച്ചും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം മുംബൈ പോലീസ് കേസ് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുക ആണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ആരോപിച്ചു. കേസ് സി ബി ഐ ഏറ്റെടുക്കണമെന്നാണ് അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു. കേസ് സി ബി ഐക്ക് വിടില്ല എന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബീഹാർ ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ ആണ് മുപ്പത്തിനാലുകാരനായ സുശാന്തിനെ അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Back to top button
error: