കസ്റ്റംസ് അതീവരഹസ്യമായി ചോദ്യംചെയ്തത് പടിഞ്ഞാറെ കോട്ടയിലെ ചാർട്ടേഡ് അക്കൗണ്ടന്റിനെ, പണസംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ട് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന് നിർദേശിച്ചത് എന്ന് സ്വപ്നയുടെ മൊഴി
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിൽ ഓഫീസ് നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ. സ്വപ്ന സുരേഷ്നോടൊപ്പം ബാങ്ക് ലോക്കർ എടുത്ത ആളാണ് ഇയാൾ. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ബന്ധമുണ്ടോ എന്നത് മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.
സ്വപ്ന സുരേഷിനോപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിൽ ഉള്ള ഒരു ബാങ്കിലാണ് ലോക്കർ തുറന്നത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവും ആണ് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ ലാഭം എന്നാണ് സ്വപ്നയുടെ മൊഴി.
ശിവശങ്കരൻറെ ആദായനികുതി റിട്ടേണുകൾ തയ്യാറാക്കുന്ന ആളെന്ന നിലയിലാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെട്ടതെന്ന് സ്വപ്ന പറയുന്നു. കടത്തുകാർക്ക് സഹായം നൽകി എന്ന് കരുതുന്ന പോലീസുകാരനും ഈ സിഎകാരനുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.