TRENDING

കോവിഡും പാമ്പ് കടിയും അതിജീവിച്ച് കുരുന്ന്

പാണത്തൂരിൽ നിന്നുള്ള ആ പിഞ്ചുകുഞ്ഞ് കോവിഡിനെയും പാമ്പ് കടിയേയും അതിജീവിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒന്നര വയസുകാരി വീട്ടിലെത്തി.

ജൂലൈ 21നാണ് ആ സംഭവം. ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനൽ തുറക്കവേ കുരുന്നിന്റെ കൈവിരലിൽ അണലി കടിച്ചു.

Signature-ad

കൂനിന്മേൽ കുരു പോലെ കോവിഡും. ചികിത്സക്കിടെ നടത്തിയ സ്രവ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ചികിത്സയോട് കുരുന്ന് നന്നായി പ്രതികരിച്ചു. ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. അണലി കടിച്ച വിരൽ സാധാരണ നിലയിലായി. രോഗമുക്തി നേടിയതോടെ ഞായറാഴ്ച ആശുപത്രി വിട്ടു.

നേരത്തെ ഒരു വർഷവും പത്ത് മാസവുമുള്ള കുട്ടിയും രണ്ടര വയസുള്ള കുട്ടിയും കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് കോവിഡിനെ അതിജീവിച്ചിട്ടുണ്ട്

Back to top button
error: