ഉലകനായകന്‍ വാക്ക് പാലിച്ചു

ന്ത്യന്‍ 2 ചിത്രത്തിന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമായി നല്‍കുമെന്ന് കമലഹാസന്‍ പ്രഖ്യാപിച്ചിരുന്ന തുക സംവിധായകന്‍ ശങ്കറിന്റെയും മറ്റ് സംഘടനാ പ്രവര്‍ത്തകരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് കൈമാറി. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതവും, സാരമായി പരിക്കേറ്റ ലൈറ്റ്മാന് എണ്‍പതു ലക്ഷം രൂപയും നിസാര പരിക്കുകളേറ്റവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും കമലഹാസന്‍ നല്‍കി.

ഫെബ്രുവരി പത്തൊന്‍പതിനാണ് ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ പൊട്ടി വീണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിന്നും സംവിധായകന്‍ ശങ്കറും, കമലഹാസനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അപകടത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തു. ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകനെന്ന് അറിയപ്പെടുന്ന ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യന്‍ 2

Leave a Reply

Your email address will not be published. Required fields are marked *