ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി ,ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ്സ് നേതാവ് പാർട്ടിയിലേക്ക് മടങ്ങി
ഗുജറാത്തിൽ 2004 ൽ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്ന കോൺഗ്രസ്സ് നേതാവ് പാർട്ടിയിലേക്ക് മടങ്ങി .ആദിവാസി വിഭാഗം വാർളി നേതാവ് ബാഹുഭായ് വർധ ആണ് ഒന്നര പതിറ്റാണ്ടിനു ശേഷം കോൺഗ്രസിലേക്ക് മടങ്ങിയത് .കോൺഗ്രസ് നേതാവ് ജിത്തുഭായ് ചൗധരിയുമായുള്ള പടലപ്പിണക്കത്തെ തുടർന്നാണ് വർധ കോൺഗ്രസ് വിട്ടത് .
നാല് തവണ കാപ്രഡാ മണ്ഡലത്തെ പ്രതിനിധീകരിച്ച ജിത്തുഭായ് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു .”വർധയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു .ബിജെപി സ്ഥാനാർഥി ജിത്തുഭായ്ക്കെതിരെ ഇനി നല്ല മത്സരം നടക്കും .വാർളി സമുദായത്തിന് കാപ്രഡാ മണ്ഡലത്തിൽ നല്ല സ്വാധീനം ഉണ്ട് .വാർളി സമുദായത്തിന്റെ ജില്ലാ ആക്ടിങ് പ്രെസിഡന്റ് ആണ് വർധ .”കോൺഗ്രസ്സ് നേതാവ് ഗൗരവ് പാണ്ഡ്യ പറഞ്ഞു .
കാപ്രഡാ മണ്ഡലത്തിൽ അറുപത് ശതമാനം വോട്ടർമാരും വാർളി സമുദായക്കാരാണ് .”വർധ ബിജെപി വിട്ടു എന്നറിഞ്ഞു .വരുന്ന ഉപതെരഞ്ഞെടുപ്പിൽ വർധയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഉദ്ദേശിച്ചിരുന്നു .എന്നാൽ വർധ പാർട്ടി വിട്ടു.വർധ ബിജെപി വിട്ടാലും യാതൊരു പ്രശ്നവുമില്ല .തെരഞ്ഞെടുപ്പ് ബിജെപി ജയിക്കും .ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹേന്ദ്ര ചൗധരി പറഞ്ഞു .