ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്

അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്.തുടർന്ന് ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി .അക്രമിയെ പോലീസ് പിടികൂടിയതിനു ശേഷമാണ് പിന്നീട് ട്രംപ് വാർത്താ സമ്മേളനം തുടർന്നത് .പോലീസിന്റെ തിരിച്ചടിയിൽ അക്രമിക്ക് പരിക്കുണ്ട് .ഇയാളെ ആശുപത്രിയിലാക്കി .

“വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പുണ്ടായി “ട്രംപ് പറഞ്ഞു .”ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് .സുരക്ഷാ സൈനികരുടെ ആക്രമണത്തിൽ അക്രമിക്ക് പരിക്കുണ്ട് .അയാളെ ആശുപത്രിയിലേക്ക് മാറ്റി .അയാളുടെ നിലയെന്തെന്നു അറിയില്ല .”

വൈറ്റ് ഹൗസിന് തൊട്ടടുത്താണ് വെടിവെപ്പ് നടന്നതെന്ന് ട്രംപ് സ്ഥിരീകരിച്ചു .അക്രമിക്കല്ലാതെ ആർക്കും പരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി .സുരക്ഷാ സേനയുടെ ഇടപെടലിനെ ട്രംപ് പ്രശംസിച്ചു .

Leave a Reply

Your email address will not be published. Required fields are marked *