NEWS

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

കവിയും നാടക -സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു .84 വയസായിരുന്നു .സംസ്കാരം ഇന്ന് നടക്കും ,

വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്ന ചുനക്കര രാമൻകുട്ടി ആകാശവാണിയിൽ ലളിത ഗാനങ്ങളിലൂടെ പ്രശസ്തനായി .നാടക സമിതികൾക്ക് വേണ്ടി നൂറു കണക്കിന് ഗാനങ്ങളാണ് അദ്ദേഹം എഴുതിയത് .

1978 ൽ ആശ്രമം എന്ന സിനിമയിലെതാണ് ആദ്യഗാനം .ഒട്ടേറെ പ്രശസ്ത ഗാനങ്ങൾ രചിച്ചു .ദേവദാരു പൂത്തു ,ഹൃദയ വനിയിലെ ,ദേവീ നിൻ തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ ചുനക്കരയുടേതായി ഉണ്ട് .2015 ൽ സംഗീത നാടക അക്കാഡമി കുരുക്ഷേത്ര പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു .

Back to top button
error: