ജനാധിപത്യം സംരക്ഷിയ്ക്കാൻ ഒന്നിച്ചു നിൽക്കണം ,എല്ലാം മറക്കാം ,വെടിനിർത്തലിന്റെ പാതയിൽ അശോക് ഗെഹ്ലോട്ട്
രാജസ്ഥാൻ കോൺഗ്രസിൽ ഇത് ക്ഷമിക്കലുകളുടെ കാലം .ജനാധിപത്യം സംരക്ഷിക്കാൻ എല്ലാം മറന്നു ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.ജൈസാൾമീരിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
കോൺഗ്രസ്സ് എംഎൽഎമാർ അസ്വസ്ഥരാണ് .എന്നാൽ എല്ലാം മറന്നും ക്ഷമിച്ചും മുന്നോട്ട് പോകാൻ ആകണമെന്ന് അശോക് ഗെഹ്‌ലോട്ട് ഓർമ്മിപ്പിച്ചു .ഒരു മാസമായി ഹോട്ടലിൽ കഴിയുന്ന എംഎൽഎമാർ അസ്വസ്ഥരാണ് .എന്നാൽ ഇത് ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് .അതിനായി സഹിഷ്ണുത കാട്ടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
തെറ്റുകൾ ക്ഷമിക്കണം .പ്രതിസന്ധി ഘട്ടത്തിൽ നൂറിലധികം എംഎൽഎമാർ തനിക്കൊപ്പം നിന്നു .അത് വലിയ കാര്യമാണ് .ബിജെപി കർണാടകയിലും മധ്യപ്രദേശിലും നടപ്പാക്കിയത് രാജസ്ഥാനിൽ നടന്നില്ല .അത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു .