NEWS
പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും കർണാടക നിരോധിച്ചേക്കും
പോപ്പുലർ ഫ്രണ്ടിനെ കർണാടക സർക്കാർ നിരോധിച്ചേക്കും എന്ന് സൂചന .സംഘടനയുടെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐക്കും നിരോധനം വന്നേക്കും .ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ടാണ് നിരോധനം .
ഓഗസ്റ്റ് 20 ലെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ അറിയിച്ചു .ഓഗസ്റ്റ് 11 നാണു കലാപം ഉണ്ടായത് .സംഭവവുമായി ബന്ധപ്പെട്ടു നിരവധി എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ ആയിട്ടുണ്ട് .കലാപത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ് .
സംഘടനകളെ നിരോധിക്കാൻ സർക്കാരിന് മേൽ വൻ സമ്മർദ്ദം ഉണ്ട് .ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്. അശോക എന്നിവരും നിരോധനം നിലവിൽ വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.