NEWS

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു .90 വയസായിരുന്നു .അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം .പദ്‌മശ്രീ ,പദ്മഭൂഷൺ ,പദ്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .

ഹരിയാനയിലെ ഹിസാർ ആണ് സ്വദേശം .അച്ഛൻ ചെറുപ്പത്തിലേ മരിച്ചു .മൂത്ത ചേട്ടൻ പണ്ഡിറ്റ് മണിറാമിനൊപ്പമാണ് തബല വായന തുടങ്ങിയത് .പിന്നീടാണ് ഗാന രംഗത്തേക്ക് കടന്നത് .

പണ്ഡിറ്റ് ജസ്‌രാജിനെ കേരളം സ്വാതി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് .ചലച്ചിത്ര സംഗീത സംവിധായകൻ രമേശ് നാരായൺ ഉൾപ്പെടെ നിരവധി പേര് ശിഷ്യരാണ് .

Back to top button
error: