അരുൺകുമാർ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് യുവതി, കട്ടപ്പനയിൽ സംഭവിച്ചത്

ഇടുക്കിയിലെ കട്ടപ്പന ടൗണിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29 കാരിയായ യുവതിയെയാണ് കുമളി ചക്കുപള്ളം സ്വദേശിയായ മാട്ടൻകൂട്ടിൽ അരുൺകുമാർ എന്ന 27 കാരൻ കുത്തി പരിക്കേൽപ്പിച്ചത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ ആര്യാസ് ഹോട്ടലിനടുത്തു വച്ചാണ് നാട്ടിനെ നടുക്കിയ സംഭവം. കൺ പോളയിൽ അടക്കം മുഖത്ത് നാല് കുത്തേറ്റ യുവതി നിലവിളിച്ചു കൊണ്ടോടി. അരുൺകുമാർ കത്തിയുമായി പിന്നാലെ പാഞ്ഞെങ്കിലും ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചു പോലീസിൽ ഏല്പിച്ചു.

കട്ടപ്പന പുതിയ ബസ്റ്റാന്റിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29 കാരിയായ ഈ യുവതിയുമായി അരുൺകുമാറിനു മുൻപരിചയമുണ്ട്. യുവതി വിവാഹിതയും യുവാവ് അവിവാഹിതനുമാണ്. ഇന്നലെ വൈകുന്നേരം ബ്യൂട്ടി പാർലറിൽ എത്തിയ യുവാവും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഒളിച്ചു വച്ചിരുന്ന കഠാര എടുത്ത് യുവാവ് യുവതിയെ കുത്തുകയായിരുന്നു.

കൺപോളയിൽ അടക്കം മുഖത്ത് നാല് കുത്തേറ്റ യുവതിയെ ആദ്യം കട്ടപ്പന സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ട് എന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അരുൺ കുമാർ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി കട്ടപ്പന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *