സഞ്ജു സാംസൺ ധോണിയുടെ പിൻഗാമി?-ദേവദാസ് വി
കഴിഞ്ഞ വിജയ് ഹസാരെ വൺഡേ ടൂർണമെൻ്റിൽ 125 പന്തുകളിൽ നിന്നും 212 റൺസെടുത്ത് കൊണ്ട് തൻ്റെ മികവ് തെളിയിച്ച സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മിടുക്കനായ വിക്കറ്റ് കീപ്പറാണെന്നും ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും യോഗ്യത തനിക്കുണ്ടെന്നുമുള്ള വസ്തുതയാണ് കളിയിലൂടെ ഇന്ത്യൻ ടീം സെലക്ടർമാരുടെ മുന്നിൽ വച്ചിട്ടുള്ളത്.
കഴിഞ്ഞ ജനുവരിയിൽ സൗത്ത് ആഫ്രിക്ക – A യുടെ മികച്ച ബൗളർമാർക്കെതിരെ ഇന്ത്യ -A യുടെ മത്സരത്തിൽ അനായാസേന 91 റൺസ് അദ്ധേഹം നേടുകയും ചെയ്തു.
ഋഷബ് പന്ത്, ഇഷാൻ കിഷൻ, കെ.എസ് ഭരത്, വൃദ്ധിമാൻ സാഹ എന്നീ കളിക്കാർക്ക് വളരെയേറെ അവസരങ്ങൾ ലഭ്യമായിട്ടും അതിനൊത്തുയരാനായില്ല. ഇതിൽ നിന്നുമുള്ള പാഠങ്ങൾ ഉൾക്കൊണ്ടും മുൻകാല തെറ്റുകൾ തിരുത്തിക്കൊണ്ടും വരാൻ പോവുന്ന ലോകകപ്പ് ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് വിഭാഗങ്ങളിലുമുള്ള മൽസരങ്ങളിലും അദ്ധേഹത്തിന് അർഹതപ്പെട്ട വിക്കറ്റ് കീപ്പർ സ്ഥാനം തിരിച്ച് നൽകുവാനുള്ള വിവേകം BCCI കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2013 IPL- ൽ മികച്ച യുവ ക്രിക്കറ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ അദ്ധേഹം അന്ന് ഫാസ്റ്റ് – സ്പിൻ ബൗളർമാർക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നിട്ടും പാർട്ട് ടൈം വിക്കറ്റ് കീപ്പർമാരായ കേദാർ ജാധവ്, കെ.എൽ രാഹുൽ, ഉത്തപ്പ; veterans ആയ പാർഥിവ് പട്ടേൽ, സ്മിത്ത് പട്ടേൽ, സ്നൽ പട്ടേൽ, സി.എം ഗൗതം എന്നിവർക്കു വേണ്ടി ഇന്ത്യൻ ടീം സെലക്ഷനിൽ സഞ്ജു സാംസണെ തഴയുകയാണുണ്ടായത്.
ടീമിൽ ഉൾപെടുത്തിയപ്പോഴും വിക്കറ്റ് കീപ്പർ സ്ഥാനം നൽകാതെ ബാറ്റ്സ്മാൻ/ ഫീൽഡർ എന്ന നിലയിൽ മാത്രം കളിക്കാൻ അനുവദിച്ച് ധോണിക്കും പന്തിനും വിക്കറ്റ് കീപ്പർ സ്ഥാനം BCCI തെരഞ്ഞെടുപ്പ് സമിതി മാറ്റിവച്ചത് ക്യാപ്റ്റൻ കോഹ്ലി , കോച്ച് ശാസ്ത്രി എന്നിവർ കൂടി അറിഞ്ഞു കൊണ്ടാണ്.
BCCI യുടെ മുന്നിൽ സഞ്ജു സാംസണെ ഉയർത്തി കാട്ടാതെ, മറിച്ച് അദ്ധേഹത്തിന്നും അച്ഛനുമെതിരെയും അച്ചടക്ക നടപടിയെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിലായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചത്.
ലോകകപ്പ് ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് വിഭാഗങ്ങളിലുമുള്ള മൽസരങ്ങളിലും സഞ്ജു സാംസണിന് അർഹതപ്പെട്ട സ്ഥാനം ലഭിക്കുമോ അതോ കഴിഞ്ഞ ആറു വർഷങ്ങളിൽ കാണിച്ച അതേ വിഡ്ഡിത്തം BCCI സെലക്ഷൻ കമ്മിറ്റി ആവർത്തിക്കുമോ എന്നറിയാൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്.
എല്ലാവിധ ഭാവുകങ്ങളും സഞ്ജു സാംസൺ