NEWS

നീതിമാൻ നീതി നിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ എന്ത് ചെയ്യും ?

https://youtu.be/dEPcwTiZmIA

ജൂലൈ 30 ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു .അതിങ്ങനെ തുടങ്ങുന്നു .”മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല .വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ് ഉയർത്തിപ്പിടിച്ചുമാണ് നേരിടുന്നത് .”മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ഈ ചൊല്ല് ആവർത്തിക്കാറുണ്ട് .ഒരുപക്ഷെ ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് ആ ചൊല്ല് മുഖ്യമന്ത്രിയിൽ നിന്ന് കടം കൊണ്ടതാകാം .

നാല് ദിവസം മുൻപ് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസിന്റെ  മറ്റൊരു പോസ്റ്റ് കാണാൻ ഇടയായി .അതിങ്ങനെ ആരംഭിക്കുന്നു .”ഇന്നലെ വെളുപ്പിനെ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രൽ സംരക്ഷിക്കുവാൻ സമാധാനപരമായി പ്രാർത്ഥനാ യജ്‌ഞം നടത്തിയ ഞങ്ങളുടെ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസി സമൂഹത്തെയും ക്രൂരമായ ബലപ്രയോഗത്തിലൂടെ നരനായാട്ട് നടത്തിയ പോലീസ് നടപടി യാക്കോബായ സഭ ഒരിക്കലും മറക്കില്ല .പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നു .”

ഇന്നലെ കോട്ടയത്ത് തുടങ്ങിയ യാക്കോബായ സുറിയാനി സഭ അനിശ്ചിതകാല സഹന സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് ആയിരുന്നു .അതിലദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു .നഷ്ടപെട്ടവനെ വേദന എന്തെന്ന് അറിയൂ .സത്യവും നീതിയും ധർമവും പീഡിപ്പിക്കപ്പെടുകയാണ് .”

ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് അറിയപ്പെടുന്ന ഇടത് സഹയാത്രികൻ ആണ് .അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും അത്തരത്തിൽ തന്നെയാണ് .സോഷ്യൽ മീഡിയ പോസ്റ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല .പക്ഷെ ഇപ്പോൾ സഭക്കകത്ത് മുഴങ്ങുന്ന ചോദ്യം ,ആരാണ് സഭക്ക് നീതി നിഷേധിക്കുന്നത് എന്നാണ് .നീതിമാൻ നീതി നിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ എന്ത് ചെയ്യും ?

Back to top button
error: