NEWS

ഫയലുകള്‍ സ്വയം കത്തിയതല്ല, മറുപടിയില്ലാതെ മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

കോഴിക്കോട്: സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ ഗുരുതര ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓരോ കളളവും പ്രതിപക്ഷം പിടിക്കുമ്പോള്‍ കളളനെ പിടിച്ച ജാള്യതയാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല പറഞ്ഞു.

ചോദിക്കുന്നതിനൊന്നുമല്ല മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരം പറയുന്നത്. എട്ട് ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും ഒന്നിനും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് മീന്‍ വളര്‍ത്തലിനെക്കുറിച്ച് മൂന്നേമുക്കാല്‍ മണിക്കൂര്‍ നടത്തിയ പ്രസംഗം വെറും നേക്കി വായിക്കാല്‍ മാത്രം ചെന്നിത്തല ആരോപിച്ചു.

ഒരു ഫയലുകള്‍ ചോദിക്കുമ്പോഴും തരാന്‍ തയ്യാറാവുന്നില്ല. സര്‍വ്വത്ര അഴിമതികള്‍ നടക്കുന്നതിനാല്‍ കളളികള്‍ പുറത്താവുമെന്ന് അറിയാവുന്നത് കൊണ്ടാവും ഫയലുകള്‍ തരാത്തത്. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായതല്ല ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിലെ തീപിടിത്തം വളരെ വിചിത്രമായ സംഭവമാണ്. സെന്‍ട്രലൈസ് എ.സി ഉളളിടത്ത് എന്തിനാണ് പഴക്കം ചെന്ന ഫാന്‍. ഇതുപോലുളള തീപിടിത്തം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ കാണാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ അഴിമതി തന്നെയാണ്. ദുര്‍ബലമായ കെട്ടിടം. ഇതിനൊന്നും മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ല. ഇതിലൂടെയെല്ലാം പാവം ജനങ്ങളെ കളിപ്പിക്കുകയാണ് അദ്ദേഹത്തിന്‍രെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയും സംശയിക്കേണ്ടിയിരിക്കുന്നു. ആ യാത്രയില്‍ സ്വപ്‌നയുണ്ടായിരുന്നോ എന്നും സംശയം ജനിപ്പിക്കുന്നു. ഗള്‍ഫില്‍ കോടിക്കണക്കിന് വാഗ്ദാനം നടത്തിയിരുന്നു. ഇതിനെക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടക്കണം. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Back to top button
error: