NEWS

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1996 കേസുകള്‍; 1019 അറസ്റ്റ്; പിടിച്ചെടുത്തത് 94 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1019 പേരാണ്. 94 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 8057 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 3 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 312, 14, 5
തിരുവനന്തപുരം റൂറല്‍ – 486, 356, 17
കൊല്ലം സിറ്റി – 150, 17, 8
കൊല്ലം റൂറല്‍ – 614, 0, 0
പത്തനംതിട്ട – 33, 35, 1
ആലപ്പുഴ- 42, 25, 3
കോട്ടയം – 20, 44, 0
ഇടുക്കി – 12, 9, 3
എറണാകുളം സിറ്റി – 8, 3, 0
എറണാകുളം റൂറല്‍ – 14, 4, 4
തൃശൂര്‍ സിറ്റി – 25, 33, 5
തൃശൂര്‍ റൂറല്‍ – 11, 18, 3
പാലക്കാട് – 62, 140, 0
മലപ്പുറം – 9, 17, 3
കോഴിക്കോട് സിറ്റി – 56, 77, 31
കോഴിക്കോട് റൂറല്‍ – 41, 87, 10
വയനാട് – 17, 5, 1
കണ്ണൂര്‍ – 3, 1, 0
കാസര്‍ഗോഡ് – 81, 134, 0

Back to top button
error: