NEWS

എടുത്തുപിടിച്ച് അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല ,നയിക്കാൻ സോണിയ ഉണ്ടെന്ന് സൽമാൻ ഖുർഷിദ്


കോൺഗ്രസിന് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ തള്ളി പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .പാർട്ടിയെ സോണിയ ഗാന്ധി നയിക്കുന്നുണ്ട് .അവർ തീരുമാനിക്കട്ടെ അടുത്ത നടപടി എന്നും സൽമാൻ ഖുർഷിദ് പറഞ്ഞു .മുൻ കേന്ദ്രമന്ത്രിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് സൽമാൻ ഖുർഷിദ് .

 കത്തിൽ ഒപ്പിടാൻ നേതാക്കൾ തന്നോട് അഭ്യര്ഥിച്ചിരുന്നുവെങ്കിൽ താനത് ചെയ്യില്ലായിരുന്നു എന്നും ഖുർഷിദ് വ്യക്തമാക്കി .സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പാർട്ടി ഇനിയും അര നൂറ്റാണ്ട് പ്രതിപക്ഷത്ത് ഇരിക്കുമെന്ന ഗുലാം നബി ആസാദിന്റെ പരാമര്ശത്തോടും ഖുർഷിദ് പ്രതികരിച്ചു .പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കാതെ തന്നെ പാർട്ടിയുടെ നേതൃത്വത്തിൽ ഇരുന്ന ആളാണ്  ഗുലാം നബി ആസാദ് .അപ്പോഴും പാർട്ടി വളർന്നു .

Signature-ad

കത്തെഴുതിയവർക്ക് എന്തും സോണിയ ഗാന്ധിയോട് പറയാൻ അടുപ്പമുണ്ട് .പിന്നെന്തിനാണ് അവർ കത്തെഴുതിയത് .”കത്തിൽ ഒപ്പിട്ടവർ എല്ലാം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആണ് .അത് കൊണ്ടാണ് സോണിയ ഗാന്ധി പാർട്ടിയിൽ ഇക്കാര്യം ചർച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ചത് .”ഖുർഷിദ് വ്യക്തമാക്കി .

തെരഞ്ഞെടുക്കപെട്ട പ്രസിഡണ്ട് എന്ന ആശയത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യവുമുണ്ടായി .തെരഞ്ഞെടുപ്പ് നടത്താൻ സാഹചര്യമൊരുങ്ങുമ്പോൾ നടത്താം എന്ന് സോണിയ ഗാന്ധി പറഞ്ഞ കാര്യം മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി .”എന്നെ പോലുള്ള ആളുകൾക്ക് നേതാവായി സോണിയ ഉണ്ട് .രാഹുൽ ഉണ്ട് .എന്തിനാണ് ധൃതി പിടിച്ച് തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്തുന്നത് .”ഖുർഷിദ് തന്റെ നയം വ്യക്തമാക്കി .

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്ത് ഉയരാത്ത ആവശ്യം ഇപ്പോൾ ഉയർത്തുന്നത് എന്തിനാണെന്ന് ഖുർഷിദ് ചോദിച്ചു .കത്ത് പാർട്ടിയിൽ എന്തെങ്കിലും പ്രതിസന്ധിയുണ്ടാക്കിയോ എന്നൊരു ചോദ്യവുമുയർന്നു .രക്തം കൊണ്ടല്ലല്ലോ മഷി കൊണ്ടല്ലേ കത്തെഴുതിയത് .അത് കാലം മായ്ക്കുമെന്നായിരുന്നു ഖുർഷിദിന്റെ മറുപടി .

കത്തിനെ താൻ പിന്തുണക്കുന്നില്ലെന്നും ഖുർഷിദ് വ്യക്തമാക്കി .എനിക്ക് നേതൃത്വത്തോട് സംസാരിക്കാൻ ആവുന്നുണ്ട് .കത്തിൽ ഒപ്പിട്ട ആളുകൾക്കും ആ സാഹചര്യം ഉണ്ട് .പിന്നെന്തിനാണ് കത്തെഴുതിയതെന്നും ഖുർഷിദ് ചോദിച്ചു .

രാഹുൽ ഗാന്ധിയെ അധ്യക്ഷൻ ആകാൻ നിര്ബന്ധിക്കരുതെന്നും തീരുമാനം എടുക്കാനുള്ള സമയം അദ്ദേഹത്തിന് നൽകണം എന്നും ഖുർഷിദ് പറഞ്ഞു .”കത്തിനെ കുറിച്ച് രാഹുൽ ഗാന്ധിക്ക് നല്ല ബോധ്യം ഉണ്ട് .അദ്ദേഹം സമയത്ത് വേണ്ടത് ചെയ്യും .”

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ ആയിട്ടാണ് ഖുർഷിദ് കരുതപ്പെടുന്നത് .കോൺഗ്രസ് നേതൃത്വം കാര്യങ്ങളെ എങ്ങിനെ  വിലയിരുത്തുന്നു എന്നത് ഖുർഷിദിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം .

Back to top button
error: