LIFE

ആകാംക്ഷ ഉണര്‍ത്തി സീ യു സൂണ്‍ ട്രെയിലര്‍

ഹേഷ് നാരാണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങിയ സി യൂ സൂണ്‍ ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഐ ഫോണില്‍ ഷൂട്ട് ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്്ട്ടിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ തികയും മുന്‍പ് ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലും നസ്രിയ നാസിമും ചേര്‍ന്നിട്ടാണ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന വീഡിയോ സ്‌ന്ദേശം കൈമാറിയിട്ട് അപ്രത്യക്ഷയാകുന്ന കാമുകിയെ തിരക്കിയിറങ്ങുന്ന നായകന്റെയും സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. നരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്റെ പ്രതീക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ പ്രേക്ഷകരും ആരാധകരും ആവേശത്തിലാണ്.

മലയാള സിനിമ മാറ്റത്തിന്റെ പാതയിലൂടെ കടന്നു പോവുന്ന ഈ കാലത്ത് സി യൂ സൂണ്‍ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് നിരൂപകരടക്കം അഭിപ്രായപ്പെടുന്നത്.

Back to top button
error: