LIFE

3500 വേദിയില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട് പക്ഷേ ഇപ്പോഴും സ്‌റ്റേജില്‍ കയറുമ്പോള്‍ ഭയമാണ്:രമേശ് പിഷാരടി

മിമിക്രി താരമായി കരിയര്‍ ആരംഭിച്ച്, നടനും അവതാരകനും, സംവിധായകനുമായി മാറിയ ജീവിതമാണ് രമേശ് പിഷാരടിയുടേത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ലോകത്തിന്റെ വിവിധ ഇടങ്ങളിലായി 3500 ഓളം വേദികളില്‍ പരിപാടി അവതരിപ്പിച്ച വ്യക്തിയാണ് പിഷാരടി. എന്നാലിപ്പോഴും ഒരു വേദിയില്‍ പരിപാടിക്ക് കയറുമ്പോള്‍ തനിക്ക് ഭയമാണെന്ന് പിഷാരടി ഈയടുത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

ആ പേടി പോയാല്‍ നമ്മള്‍ നശിച്ചു, ആ വിറവലാണ് നമ്മളെ എപ്പോഴും പിടിച്ചു നിര്‍ത്തുന്നത്. ഇന്ന് ഞാന്‍ സ്റ്റേജില്‍ കയറി തകര്‍ക്കും എന്ന ആത്മധൈര്യമല്ല മറിച്ച് പേടിയാണ് തന്നെ വിജയിപ്പിക്കുന്നത്, ആ പേടിയുള്ളിടത്തോളം കാലം കലാകാരന്‍ ഫ്രഷ് ആയിരിക്കും. പിഷാരടി പറയുന്നു.

Signature-ad

രമേശ് പിഷാരടിയെന്ന പേര് കേള്‍ക്കുന്ന മലയാളിക്ക് ചുണ്ടിലൊരു ചിരി അറിയാതെ വരും. വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള കലാകാരനാണദ്ദേഹം. സ്റ്റേജ് പ്രോഗ്രാമിലൂടെ ആരംഭിച്ച് പിന്നീട് വിവിധ ടെലിവിഷന്‍ ചാനലുകളുടെ ഹാസ്യ പരിപാടികളുടെ ഭാഗമായി വളര്‍ന്ന് വന്ന വ്യക്തിയാണ പിഷാരടി. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ നെടുംതൂണായി നിന്ന് പ്രോഗ്രാമിനെ നയിച്ചതും പിഷാരടി തന്നെയാണ്. ഈ പ്രോഗ്രാമില്‍ നിന്നും പിഷാരടി മാറിയതോടെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിഷാരടി പരിപാടിയിലേക്ക്് തിരിച്ചെത്തണമെന്ന ആവശ്യവും പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു.

Back to top button
error: