NEWS

സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടു ,മഞ്ഞുരുകുന്നു

ഇടഞ്ഞു നിക്കുന്ന കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി .ഗുണപരമായ ചർച്ച എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ കൂടിക്കാഴ്ചയെ വിളിക്കുന്നത് .രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള തർക്കം അവസാനിപ്പിക്കാൻ മൂന്നു നിബന്ധനകൾ സച്ചിൻ പൈലറ്റ് മുന്നോട്ടുവച്ചു എന്നാണ് വിവരം .

സച്ചിൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഇവയാണ് .1 .സച്ചിനാണ് ഭാവി മുഖ്യമന്ത്രി എന്ന് പരസ്യമായി പ്രഖ്യാപിക്കണം 2 .അതല്ലെങ്കിൽ;സച്ചിൻ വിഭാഗത്തിലുള്ള രണ്ട മുതിർന്ന എംഎൽഎമാരെ ഉപമുഖ്യമന്ത്രിമാർ ആക്കണം .മറ്റു എംഎൽഎമാർക്ക് മന്ത്രിസ്ഥാനമോ സർക്കാരിലെ മറ്റു പദവികളോ നൽകണം .എ ഐ സി സി ജനറൽ സെക്രട്ടറി ആയി സച്ചിൻ ഡൽഹിയിൽ തുടരും 3 .കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പത്രികയിൽ രാഹുൽ ഗാന്ധി ഊന്നിപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനം പരസ്യമായി പ്രഖ്യാപിക്കാൻ സച്ചിനെ അനുവദിക്കണം .

Signature-ad

സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിസ്ഥാനവും സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷസ്ഥാനവും ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു .നേരത്തെ ഈ രണ്ടു സ്ഥാനങ്ങളിൽ നിന്നും സച്ചിനെ കോൺഗ്രസ്സ് പുറത്താക്കിയിരുന്നു .സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാരോട് സംസാരിക്കാനുള്ള ആഗ്രഹം രാഹുൽ ഗാന്ധി മുന്നോട്ട് വച്ചു .

അതേസമയം സച്ചിൻ അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു പാർട്ടി എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ കണ്ടു .ജയ്സാൽമീറിൽ വച്ച് നടന്ന പാര്ലമെന്ററി പാർട്ടി യോഗത്തിലാണ് ഈ ആവശ്യം എംഎൽഎമാർ ഉന്നയിച്ചത് .

Back to top button
error: