-
Breaking News
‘പോറ്റിയെ കേറ്റിയെ’…. പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എംപിമാര്‍ പാടിയ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തെന്ന് സിപിഐഎം
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കാനും പാര്‍ലമെന്റില്‍ വിഷയം ഉയര്‍ത്താനും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പാരഡിപാട്ടിനെതിരേ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിയ്ക്കാണ് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു അയ്യപ്പനെ വേദനിപ്പിച്ചു എന്നാണ് ആക്ഷേപം. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വിഷയം സിപിഐഎമ്മും ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. പരാതി കിട്ടിയാലും ഇല്ലെങ്കിലും പാട്ടിനെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. 18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി. പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ്…
Read More » -
Breaking News
സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ച അനുവദിക്കാനാകില്ല ; സെന്‍സര്‍ഷിപ്പിനും കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല ; പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ സെന്‍സര്‍ഷിപ്പെന്നും ഇത്തരം കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാലസ്തീന്‍ പ്രമേയം ചര്‍ച്ചയാകുന്ന സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതുമൂലം മേളയിലെ ആദ്യ ദിവസങ്ങളില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അടുത്ത വര്‍ഷം മേള നടക്കുമോ എന്ന് തന്നെ സംശയമുണ്ടെന്നാണ് സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി നടത്തിവരുന്ന മേള തകര്‍ക്കാനുള്ള ശ്രമമെന്നും…
Read More » -
Breaking News
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി പങ്കെടുക്കുന്നത് നടി ഭാവന ; വിരുന്ന് നടന്നത് തലസ്ഥാനത്ത് ; 26 ാമത് ചലച്ചിത്രോത്സവത്തില്‍ എത്തിയതിനെ അനുസ്മരിപ്പിച്ച് നടി
തിരുവനന്തപുരം: വിവിധമേഖലകളിലെ നേതാക്കന്മാര്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ സര്‍ക്കാരിന്റെ അതിഥിയായി എത്തിയത് നടി ഭാവന. സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവനയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഭാവന പങ്കെടുത്തത്. മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും വിരുന്നിനെത്തുന്നത് നേരത്തെ 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്താണ് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിച്ചത്. വലിയ കയ്യടിയോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്. ദീര്‍ഘനാളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി ഏറെക്കാലത്തിന് ശേഷമാണ് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കേണ്ട ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. പകരം ലോക്ഭവനില്‍ നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
Read More » -
Movie
രാജാസാബി’ലെ ‘സഹാനാ സഹാനാ…’ സെക്കൻഡ് സിംഗിൾ 17ന്, പ്രൊമോ വീഡിയോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസിനായി ഒരുങ്ങുകയാണ്. ‘സഹാനാ…സഹാനാ…’ എന്ന് തുടങ്ങുന്ന ഗാനം 17ന് വൈകീട്ട് 6.30നാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുമെന്നുറപ്പാണ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട…
Read More » -
Movie
ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ട്രെയ്‌ലർ പുറത്ത്
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ ട്രെയ്‌ലർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഡിസംബർ 25 ന് ചിത്രം ആഗോള റിലീസായെത്തും. ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഗംഭീര ലുക്കിൽ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ…
Read More » -
Movie
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, ,സ്റ്റുഡിയോയിലാ യിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, . ഉണ്ണിരാജ, എന്നിവർ ഭദ്രദീപം തെളിയിച്ചു. കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം. ക്വീൻ ഐലൻ്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ്…
Read More » -
Lead News
തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി
10 വര്‍ഷം മുമ്പ് ഇന്ത്യ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകം വൈബ്രന്റ് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു: മുകേഷ് അംബാനി സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ മുന്നോട്ട് വെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി കൊച്ചി/അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. ലോകം…
Read More » -
Breaking News
അവസാന ഓവര്‍ എറിയേണ്ടിയിരുന്നത് ഹാര്‍ദിക്; ഗംഭീറിന്റെ തന്ത്രം എല്ലാം മാറ്റി; ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറി സഞ്ജു; കളി കൈയില്‍!
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളര്‍മാര്‍ നല്‍കിയ തുടക്കം ബാറ്റര്‍മാര്‍ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍നിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറില്‍ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (0) പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റന്‍ ഡികോക്കിനെയും (1) ഡിയേവാള്‍ഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹര്‍ഷിത് റാണ സന്ദര്‍ശകരെ വിറപ്പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന്…
Read More » -
Breaking News
അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…
Read More »
