-
Breaking News
-
Breaking News
സംസ്ക്കരിക്കാനായി കൊണ്ടുപോയ ‘മൃതദേഹം‘ ആംബുലൻസ് ഹമ്പ് കയറിയപ്പോൾ സംസാരിച്ചു; പിന്നെ ആ യാത്ര ആശുപത്രിയിലേയ്ക്ക്
ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം. മുബാറക്ക് എന്ന വ്യക്തിയാണ് ‘മരിച്ച് ‘ജീവിച്ചത്. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്ന ഇയാളെ ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെ എത്തിയപ്പോൾ അയാൾ ഇതിനകം മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഉടൻതന്നെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി സ്വന്തംസ്ഥലത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. ആംബുലൻസ് ലോകപുരയിൽ എത്തിയപ്പോൾ റോഡിലെ ഹമ്പിൽ കയറിയപ്പോൾ ‘മൃതദേഹം‘ കുലുങ്ങി. അപ്പോൾ മുബാറക്ക് ശ്വാസമെടുക്കുകയും സംസാരിക്കുകയുമായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിജയപുരയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്.
Read More » -
Breaking News
ഇറാൻ യുദ്ധത്തിന്റെ ഗിയർ മാറ്റുന്നു… ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, റാസ് തനുറ എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത് 1000 കിലോയ്ക്ക് മുകളിൽ വാർഹെഡുള്ള മിസൈലുകൾ… ഇനി മുതൽ യുദ്ധത്തിനുപയോഗിക്കുക കൂടുതൽ പ്രഹര ശക്തിയുള്ള മിസൈലുകൾ മാത്രം- ഇറാൻ
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട സൈനിക ശക്തികളുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഇനി മുതൽ 1000 കിലോഗ്രാം മുകളിലുള്ള വാർഹെഡുകളുള്ള മിസൈലുകൾ മാത്രമേ പ്രയോഗിക്കൂ എന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി നടത്തിയ പ്രസ്താവനയാണ് യുദ്ധത്തിൽ പുതിയ ഘട്ടം ആരംഭിക്കുന്നതായി സൂചിപ്പിക്കുന്നത്. ലെബനീസ് മാധ്യമമായ അൽ മയാദീൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കൻ- ഇസ്രായേൽ സൈനിക താവളങ്ങൾക്കും ഗൾഫ് മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി തുടരുമെന്ന് മൂസവി മുന്നറിയിപ്പ് നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും സൗദി അറേബ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാലയും മുമ്പ് ലക്ഷ്യമിട്ടിരുന്ന ആക്രമണങ്ങളിൽ ഇത് ഉൾപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം സൈനിക നിരീക്ഷകരുടെ വിലയിരുത്തലിൽ, ഇറാൻ ഇപ്പോൾ യുദ്ധതന്ത്രത്തിൽ വലിയ മാറ്റം വരുത്തുകയാണ്. സംഘർഷത്തിൻ്റെ ആദ്യഘട്ടത്തിൽ ഇറാൻ പ്രധാനമായും കുറഞ്ഞ ചെലവുള്ള ഡ്രോണുകളും മിസൈലുകളും വലിയ തോതിൽ…
Read More » -
Breaking News
‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് ഇറാൻ പത്രം
ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ കുട്ടികളുടെ ഫോട്ടോ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്. യുഎസിന്‍റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂളിലെ കുട്ടികളുടെ ചിത്രമാണ് പത്രം പുറത്തുവിട്ടത്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 28 നാണ് മിനാബിൽ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. കുട്ടികള്‍ അടക്കം 160ലേറെ പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.…
Read More » -
Breaking News
‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ
കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കഴിഞ്ഞദിവസം പ്രചരിച്ചതെല്ലാം അവരുടെ ഒരു കുടുംബപ്രശ്‌നമാണ്. അത് അവർതന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും എ.എൻ ഷംസീർ കോഴിക്കോട് പറഞ്ഞു. അവർ പറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.
Read More » -
Business
പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം
ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് പാചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ ഉണ്ടായ തടസ്സമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന് കാരണം.…
Read More » -
Breaking News
മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….
വാഷിങ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് സമീപം അമേരിക്കൻ ‘ടോമഹോക്ക്’ മിസൈൽ പതിച്ച് 150 വിദ്യാർഥിനികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കലും ടോമഹോക്ക് മിസൈലുകൾ ഉണ്ടെന്നും പറഞ്ഞു. അതേസമയം ഫെബ്രുവരി 28-ന് ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ അതേദിനത്തിലാണ് തെക്കൻ ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം 175 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതു ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനിലെ മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ, ജനവാസമേഖലയോട് ചേർന്നുള്ള കെട്ടിടത്തിൽ മിസൈൽ പതിക്കുന്നതും വലിയ തോതിൽ പുക ഉയരുന്നതും വ്യക്തമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇറാനിയൻ പതാക പുതപ്പിച്ച ചെറിയ…
Read More » -
Breaking News
“അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… ഇത്ര തറ മന്ത്രി വേറെ കാണില്ല, പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെബി ഗണേഷ് കുമാറിന് ഏറെയിഷ്ടം”- വെള്ളാപ്പള്ളി
ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം…
Read More »

