• Breaking News

    ‘ഇറാന്റെ വ്യോമാക്രമണത്തില്‍ ഇസ്രയേലില്‍ വന്‍ നഷ്ടം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലഭ്യമല്ലാത്തത് എന്തുകൊണ്ട്? മാറി മാറി തെരഞ്ഞാലും പുതിയ വിവരങ്ങളില്ല!

    കൊച്ചി: ഇറാനെതിരായ യുദ്ധം പത്ത് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍, നാശനഷ്ടം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളെയും വിഡിയോകളെയും പറ്റി കുറിപ്പുമായി ഡോ. അജയ് ബാലചന്ദ്രന്‍. ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ലഭ്യമാവുമ്പോഴും, ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സാറ്റലൈറ്റ് ചിത്രം പോലും ലഭ്യമല്ലാത്തതിന്റെ കാരണത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. ‘യുദ്ധത്തെപ്പറ്റി ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ശ്രദ്ധിച്ചതാണ്. ഇറാനില്‍ അമേരിക്കയും ഇസ്രായേലും ഇട്ട ബോംബുകളുടെ ഡാമേജ് വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ധാരാളം ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ ഉണ്ടായ ഡാമേജിന്റെയും ഫോട്ടോകളും വീഡിയോകളും സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമാണ്. പക്ഷേ ഇസ്രായേലിനകത്ത് ഉണ്ടായ ഡാമേജിന്റെ ഫോട്ടോകളും വീഡിയോകളും ലഭ്യമല്ല എന്ന് മാത്രമല്ല, സാറ്റലൈറ്റ് ചിത്രങ്ങളും ലഭ്യമല്ല. ഇസ്രായേലില്‍ ആകാശത്ത് മിസൈലുകളും ഡ്രോണുകളും പറക്കുന്ന ചിത്രങ്ങളും സ്ഥലം വ്യക്തമാവാത്ത തരത്തില്‍ ചില തകര്‍ന്ന കെട്ടിടങ്ങള്‍ കാണിക്കുന്ന വീഡിയോകളും ഒക്കെയാണ് ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. സാറ്റലൈറ്റ് ചിത്രത്തിനായി പല തരം കീവേഡുകള്‍…

    Read More »
  • Breaking News

    ആക്രമണം ശക്തമാക്കി ഇറാന്‍; യുഎസ് ഇല്ലാതായേക്കുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി; ഗള്‍ഫിലെ ജനവാസ മേഖലകളിലേക്ക് മിസൈലുകള്‍

    റിയാദ്: ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചു. യുഎഇ റുവൈസ് വ്യവസായമേഖലയില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. അതിനിടെ, പൊള്ളയായ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് ഇല്ലാതായേക്കാമെന്നും ട്രംപിന് മറുപടിയായി ഇറാന്‍ സുരക്ഷാമേധാവി അലി ലാറിജാനി പറഞ്ഞു. ഇറാനുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ് വ്യക്തമാക്കി. പതിനൊന്നാം ദിവസവും ഗള്‍ഫിനെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. രാവിലെ അബുദാബി മുസഫ ജനവാസമേഖല ലക്ഷ്യമിട്ട ഇറാന്‍ ഉച്ചയ്ക്ക് ശേഷം റുവൈസ് വ്യവസായ മേഖലയിലേക്ക് ഡ്രോണ്‍ ആക്രമണശ്രമം നടത്തി. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ ഏറ്റവും വലിയ റിഫൈനറിക്കുനേരെയായിരുന്നു ആക്രമണം. തീപിടിത്തം നിയന്ത്രണവിധയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മനാമയിലെ ജനവാസമേഖലയില്‍ കെട്ടിടത്തിനുനേര്‍ക്ക് നടത്തിയ ആക്രണത്തില്‍ 29കാരിയായ ബഹ്‌റൈന്‍ സ്വദേശി കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലെ ദോഹയിലെ വ്യോമാക്രമണശ്രമം തകര്‍ത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി. അതിനിടെ, യുദ്ധം…

    Read More »
  • Breaking News

    താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം തയാർ…വയനാട് തുരങ്ക നിർമാണം അടിയന്തരമായി സ്റ്റേ ചെയ്യണം, കേന്ദ്ര അനുമതി റദ്ദാക്കണം… ആവശ്യവുമായി പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിയിൽ

    ന്യൂഡൽഹി: വയനാട് തുരങ്ക പാത നിർമാണം എത്രയും വേ​ഗം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കൂടാതെ കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുരങ്ക നിർമാണ പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അതേസമയം ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിൻറെ സ്വിച്ച് ഓൺ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അനുബന്ധ നിർമാണ പ്രവർത്തനങ്ങളായ താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ…

    Read More »
  • Breaking News

    ഇതു ഇന്ത്യൻ ആർമിയാ പാക്കിസ്ഥാനെ, തകർത്താൽ തകർത്തതുതന്നെയാ… ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കൊടുത്തത് ഇരിപ്പത് പണി, മുറീദ് എയർബേസിലെ കെട്ടിടം പുനർനിർമ്മിക്കാനായില്ല, ഒടുവിൽ പൊളിച്ചു നീക്കി

    ന്യൂഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ മുറീദ് എയർബേസിലെ കമാൻഡ്-ആൻഡ്-കൺട്രോൾ കെട്ടിടം പുനർനിർമ്മിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഒടുവിൽ ആ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ. വാൻടോർ (Vantor) സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഫെബ്രുവരി 28-ന് എടുത്ത ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് പിങ്ക്-ചുവപ്പ് നിറത്തിലുള്ള അവശിഷ്ടങ്ങളും തുറന്ന മണ്ണും മാത്രമാണ് കാണുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതിലൂടെ പുനർനിർമ്മാണം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാറ്റലൈറ്റ് ഇമേജറി വിശകലന വിദഗ്ധനായ ഡാമിയൻ സൈമൺ പറയുന്നതനുസരിച്ച് ഏകദേശം 35×30 മീറ്റർ വലിപ്പമുള്ള ഈ കെട്ടിടത്തിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം മേൽക്കൂരയ്ക്ക് മാത്രമല്ല അകത്തളങ്ങളിലേക്കും ഗുരുതരമായ നാശം സംഭവിച്ചിരിക്കാമെന്നും അതിനാൽ കെട്ടിടം സുരക്ഷിതമായി പുനർനിർമ്മിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 2025 മേയ് 10-ന്…

    Read More »
  • Breaking News

    പോക്സോ കേസിൽ ജയിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ മറ്റൊരു കേസ്; കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഉപദ്രവിക്കാൻ ശ്രമം

    കണ്ണൂർ ∙ കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് പിന്നെയും പോക്സോ കേസ്. കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയോടു മോശമായ രീതിയിൽ പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് ഷാജുവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ…

    Read More »
  • Breaking News

    ഇതു കുടുംബം പ്രശ്‌നമായിരുന്നെങ്കിൽ എന്തിന് പിണറായി അടക്കമുള്ളവർ 2013-ൽ ഉമ്മൻചാണ്ടി സർക്കാരിനോട് ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്? മുഖ്യമന്ത്രി പറയട്ടേ രാജിവെക്കേണ്ട ആവശ്യമില്ലെന്ന്, അപ്പോൾ ഞങ്ങൾ മറുപടി നൽകും…മുഖ്യമന്ത്രിയുടെ കപ്പ് ഉടഞ്ഞ് പോയി, ആ കപ്പായിരിക്കും ഞങ്ങളുടെ പ്രധാന പ്രചരണായുധം- വി ഡി സതീശൻ

    തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യം, പക്ഷെ ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഗതാഗതമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും വി.ഡി. സതീശൻ പറഞ്ഞു. ‘ഈ സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞു. മുഖ്യമന്ത്രി മൗനം തുടരുകയാണ്. മന്ത്രിയുടെ കുടുംബ പ്രശ്‌നമായി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കുടുംബം പ്രശ്‌നമായിരുന്നെങ്കിൽ എന്തിനാണ് പിണറായി വിജയൻ അടക്കമുള്ളവർ 2013-ൽ ഉമ്മൻചാണ്ടി സർക്കാരിൽ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ആ ചോദ്യത്തിന് മറുപടി പറയണം. അന്ന് ഉമ്മൻ ചാണ്ടി രാജി ചോദിച്ചുവാങ്ങി. എന്നാൽ ഇന്ന് അതിനേക്കാൽ ഗൗരവമുള്ള പ്രശ്നമാണ് ഉയർന്നുവന്നത്. പരാതി എഴുതി നൽകിയില്ലെന്ന് മാത്രമേയുള്ളൂ. എല്ലാ മാധ്യമങ്ങളോടും അവർ പരാതി പറഞ്ഞു കഴിഞ്ഞു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്…

    Read More »
  • Breaking News

    ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

    ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇറാനിയൻ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്. റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മുജ്തബ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56-കാരനായ മുജ്താബയെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐ.ആർ.ജി.സി.) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽനിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം…

    Read More »
  • Breaking News

    ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു

    ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് . അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ…

    Read More »
  • Breaking News

    ഞാൻ രാജി വയ്ക്കുമെന്നു കരുതി ആരും പുറകേ നടക്കേണ്ട, ഒരു കത്തി തന്നാൽ വേണമെങ്കിൽ കൈ മുറിച്ച് ചോ​ര തരാം, അതു കുടിച്ചോ…. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്- ​ഗണേഷ് കുമാർ

    തിരുവനന്തപുരം: ഭാര്യയോടു മാപ്പുപറഞ്ഞ് പ്രശ്നം ഒത്തുതീർപ്പാക്കിയ പിന്നാലെ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്ന് പരിഹസിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അല്ലെങ്കിലും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നു ചോ​ദിച്ച മന്ത്രി വേണമെങ്കിൽ കൈമുറിച്ച് തന്റെ ചോര തരാമെന്നും പറഞ്ഞു. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ ഒരു കത്തി തന്നാൽ കൈ മുറിച്ച് തരാം. അതു കുടിച്ചോ. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്. അതു നടന്നില്ല. അത്തരം സന്തോഷത്തിനു വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാൽ കൊള്ളാമോ എന്നും മന്ത്രി ചോദിച്ചു. അതേസമയം പൊതുജനങ്ങൾക്കു കൂടി ചികിത്സ തേടാൻ കഴിയുന്ന കെഎസ്ആർടിസി…

    Read More »
  • Breaking News

    കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം

    വാഷിങ്ടൺ: ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകര’മെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരോട് നടത്തിയ ഇടപെടലുകൾ വിവരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്. ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യം. അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ള കപ്പലുകളാണെന്ന് സൈനികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നമുക്ക് അവ പിടിച്ചെടുത്ത് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചെന്നും, എന്നാൽ അവ മുക്കിക്കളയുന്നതാണ് സൈനികർക്ക് ഇഷ്ടമെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ്റെ ഐആർഐഎസ് ദേന എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ…

    Read More »
Back to top button
error: