-
Breaking News
ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…
Read More » -
Breaking News
നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി!! പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വിദ്യാർഥിക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദനം. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനെയാണ് ഒരുസംഘം ക്രൂരമായി മർദിച്ചത്. തലയ്ക്കടിയേറ്റ ഹരികൃഷ്ണൻ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം കൊല്ലം മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘംചേർന്നുള്ള ക്രൂരമർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. നടന്നുപോകുമ്പോൾ ഹരികൃഷ്ണൻ വഴി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് മദ്യപസംഘം തർക്കമുണ്ടാക്കിയത്. പിന്നാലെ ഇവർ സംഘംചേർന്ന് ഹരികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. മരക്കഷണംകൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഹരികൃഷ്ണനെ പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹരികൃഷ്ണന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മർദനമേറ്റ ഹരികൃഷ്ണൻ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
Read More » -
Breaking News
ട്രംപിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ല!! ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ തയാറെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസപ്പെട്ടതോടെ, ആവശ്യത്തിന് എണ്ണശേഖരമില്ലാത്തതിനാൽ ഇന്ത്യ മറ്റു വഴികൾ തേടാൻ നിർബന്ധിതരായിരുന്നു. അതേസമയം അമേരിക്കയുടെ സമ്മർദത്തെ മറികടന്നാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനമെടുത്തത്. റഷ്യയിൽനിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം. ഇതിനിടെ ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് വലിയ…
Read More » -
Breaking News
മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇസ്രയേൽ ഇറാനുനേർക്ക് നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ മോദി തയ്യാറാവാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തിയത്. ഇന്ത്യയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഇറാൻ. അവർ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടാൻ പ്രധാനമന്ത്രിക്കാവുന്നില്ല. ഇത് രാജ്യത്തിന് അപമാനമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. നടക്കുന്നത് വന്യമൃഗനീതിയാണ്. കാരണമില്ലാതെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദയല്ല. ഇറാനിലെ എണ്ണയും പ്രകൃതിവാതകവും അധീനതയിലാക്കാനാണ് അമേരിക്കൻ കളിക്കുന്നത്. കേരളത്തിലെ ഏതൊരു കുടുംബത്തിനും പ്രവാസിബന്ധമുണ്ട്. അവരെല്ലാം ഉത്കണ്ഠയിലാണ്. യുദ്ധസാഹചര്യം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഇറാനെന്നാണ് പ്രചാരണം. എന്നാൽ, അത്തരത്തിലുള്ള പല രാജ്യങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്രയേലിൽ ഭരണത്തിന് നേതൃത്വംകൊടുക്കുന്നവരും ഇവിടുത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വലതുപക്ഷം ലക്ഷ്യമിട്ടിരിക്കയാണെന്നും ഇടതുപക്ഷ മുന്നേറ്റം തടയാനാണ്…
Read More » -
Breaking News
ബീഹാറിൽ പുതിയ രാഷ്ട്രീയ നീക്കം… നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേയ്ക്ക്; മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയോടെ രാഷ്ട്രീയ പ്രവേശം; അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവി ഒഴിഞ്ഞേക്കുമെന്ന ശക്തമായ സൂചനകളോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കും. വ്യാഴാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം സമര്‍പ്പിക്കും. രാജ്യസഭാ അംഗമാകുന്നതോടെ മുഖ്യമന്ത്രി പദത്തില്‍ തുടരില്ലെന്ന് നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ഒഴിഞ്ഞാല്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാറിന് എന്ത് പദവി ലഭിക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. നിഷാന്ത് കുമാര്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ മകനായ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍, നിഷാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തുമെന്നും മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഷാന്തിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.…
Read More » -
Breaking News
ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളിൽ നടക്കും. അതേസമയം, തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നാണ് യോഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകാനാണ് യോഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയിൽ സിപിഎം ഉറപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് യോഗത്തിലെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും…
Read More » -
Breaking News
ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലിനു നേരെ അന്തർവാഹിനി ആക്രമണം ; കപ്പൽ മുങ്ങി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം
കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം…
Read More » -
Breaking News
ഇറാനിൽ അടുത്ത പ്രതിസന്ധി? രാജ്യത്ത് സായുധ വിപ്ലവമുണ്ടാക്കാൻ നീക്കം!! ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ…
വാഷിങ്ടൺ: ഒരു സൈഡിൽ ഇറാനെതിരായ സൈനിക നീക്കം തുടരുന്നതിനിടെ രാജ്യത്തിനകത്ത് സായുധ വിപ്ലവത്തിനുള്ള നീക്കവുമായി യുഎസ്. ഇറാനിലെ സുരക്ഷാ സേനയ്ക്കെതിരെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇറാനിയൻ കുർദിഷ് സായുധ സംഘങ്ങൾ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ കൂട്ടുപിടിച്ച് രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനോട് എതിർപ്പുള്ള വംശീയ ന്യൂനപക്ഷമാണ് കുർദുകൾ. ഇറാൻ- ഇറാഖ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സായുധ ഗ്രൂപ്പുകൾ, ഇറാന്റെ സൈനികശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണറിയുന്നത്. അമേരിക്കൻ- ഇസ്രയേൽ ആക്രമണങ്ങളിൽ അലി ഖമനേയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടശേഷമുള്ള രാജ്യത്തെ അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് ഭരണകൂട വിരുദ്ധർക്ക് പ്രതിഷേധിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. ഖമനേയിയുടെ വധത്തിന് പിന്നാലെ പ്രത്യാക്രമണങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ഇറാന്റെ റെവല്യൂഷണറി…
Read More » -
Breaking News
എതിരാളി തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വരെ 5,000 കി.മീ. ദൂരത്ത് നിന്നെ പിടിച്ചെടുക്കുന്ന കേമൻ, ലോകത്ത് സ്ഥാപിച്ചിട്ടുള്ളത് വെറും ആറിടങ്ങളിൽ മാത്രം… 1.1 ബില്യൺ ഡോളർ മുതൽ മുടക്കിയ ഖത്തറിലെ അമേരിക്കൻ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റഡാർ സംവിധാനത്തെ തകർത്ത് ഇറാൻ, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
ഖത്തറിലെ അമേരിക്കൻ സൈനിക റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി സൂചന. ഖത്തറിലെ അൽ-ഖോർ പ്രദേശത്ത്, അൽ ഉദെയ്ദ് എയർ ബേസൻ സമീപമാണ് അമേരിക്കയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ മുന്നറിയിപ്പ് റഡാർ സംവിധാനം പ്രവർത്തിക്കുന്നത്. ഇതു ഇറാൻ തകർത്തതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് സമീപകാലത്ത് പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ റഡാർ ഇൻസ്റ്റാളേഷനുള്ള സ്ഥലത്ത് കത്തി നശിച്ച നിലം, അവശിഷ്ടങ്ങൾ, അഗ്നിശമന പ്രവർത്തനങ്ങളുടെ അടയാളങ്ങൾ എന്നിവ വ്യക്തമായി കാണപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അമേരിക്കൻ പ്രതിരോധ വകുപ്പ് ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. Satellite imagery from Planet Labs has now confirmed claims made by a number of Iranian-affiliated channels over the last few days, that an Iranian one-way attack drone, or other projectile, was able to successful impact and significantly damage the…
Read More » -
Breaking News
ഡ്യൂക്ക് ഓഫ് എഡിൻബറോ അന്താരാഷ്ട്ര പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക്
കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്‌കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്. കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്. പുരസ്‌കാരത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന വനയാത്ര, ടെന്റുകളിലെ താമസം, ദുർഘടമായ സാഹചര്യങ്ങളിലെ അതിജീവനം തുടങ്ങിയവയിൽ റെനെ മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, സൂര്യനെല്ലിയിൽ നടന്ന വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് ക്യാമ്പ് ലീഡറായി പ്രവർത്തിച്ച് തന്റെ നേതൃപാടവവും റെനെ തെളിയിച്ചു. റെനെയുടെ നേട്ടം വിദ്യാലയത്തിന് അഭിമാനകരമാണെന്നും ആഗോള പൗരബോധവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ അടയാളമാണിതെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഏപ്രിലിൽ ന്യൂഡൽഹിയിൽ…
Read More »