• NEWS

    ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിയായ മദീന

       ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി പ്രവാചക നഗരിയായ മദീന. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ നിന്നും 11 പ്രത്യേക ഹജ്ജ് വിമാനങ്ങളിലായി 2,160 പേരടങ്ങുന്ന ആദ്യ സംഘവും ഇന്ത്യയിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും 320 തീര്‍ഥാടകരുമായുള്ള ആദ്യ വിമാനവും നാളെ (മെയ് 9) പുണ്യഭൂമിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ മക്കയിലേക്ക് നീങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി, ഗള്‍ഫ് ഡസ്‌ക് ജോയിന്റ്…

    Read More »
  • India

    സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു, യോദ്ധ, ഗാന്ധർവം തുടങ്ങിയ സിനിമകൾ ഒരുക്കിയ പ്രതിഭ

        പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ  സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തു.  ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. . സിനിമാകുടുംബത്തിൽ നിന്നുമാണ് സംഗീത് ശിവൻ്റെ വരവ്. പ്രശസ്ത  ഫൊട്ടോഗ്രാഫറും…

    Read More »
  • Kerala

    വേസ്റ്റ് ബിന്‍ അഴിമതി ആരോപണങ്ങളില്‍ ലീഗ് കൈവിട്ടു; ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ രാജിവെച്ചു

    കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗണ്‍സിലറുമായ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. പാര്‍ട്ടി നേതൃത്വത്തിന് രാജി കൈമാറി. വേസ്റ്റ് ബിന്നുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും പിന്തുണച്ചില്ലെന്ന് സുഹ്‌റ ആരോപിച്ചു. അതേസമയം, 2021 ഒക്‌ടോബറിലാണ് ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചത്. ചെയര്‍പേഴ്സണായി യുഡിഎഫിലെ സുഹ്റ അബ്ദുല്‍ ഖാദറിനെ അന്നു വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 14-5 എന്ന നിലയിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് സുഹ്റയ്ക്ക് നേരത്തെ രാജിവയ്ക്കേണ്ടി വന്നിരുന്നു. അന്ന് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്ത കൗണ്‍സിലര്‍ അന്‍സല്‍ന പരീക്കുട്ടി വീണ്ടും യുഡിഎഫിന് ഒപ്പംനിന്നു. 28 അംഗ കൗണ്‍സിലില്‍ 9 എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ യുഡിഎഫിന് 14 ഉം, എസ്ഡിപിഐക്ക് 5 ഉം അംഗങ്ങളാണുള്ളത്.    

    Read More »
  • NEWS

    ബ്രിട്ടീഷുകാരെ ‘കുത്തുപാളയെടുപ്പിച്ച്’ സംസ്‌ക്കാരച്ചടങ്ങുകള്‍

    ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്. നാല് ലക്ഷം രൂപയോളമാണ് സംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ്…

    Read More »
  • NEWS

    ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: തൃശ്ശൂര്‍ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്

        ഒമാനിലെ സൊഹാറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍  2 സ്വദേശികൾ മരണപ്പെട്ടതായും 15ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍  പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്ന വഴിയാണ്  അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കാണ് ഇടിച്ചത്.

    Read More »
  • NEWS

    അഗ്‌നിപര്‍വത വിസ്‌ഫോടനം; ഇന്തോനേഷ്യ പതിനായിരം പേരെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കും

    ജക്കാര്‍ത്ത: റുവാങ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദ്വീപില്‍ താമസിച്ചുവന്നിരുന്ന 10,000 പേരെ സ്ഥിരമായി മാറ്റി പാര്‍പ്പിക്കാന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. റുവാങ് അഗ്‌നിപര്‍വം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനെത്തുടര്‍ന്ന് ഭാവിയില്‍ ദ്വീപില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ആളുകളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യന്‍ മന്ത്രി പറഞ്ഞു. വടക്കന്‍ സുലവേസി പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന റുവാങ് ദ്വീപില്‍ ഏകദേശം 98,00 സ്ഥിരതാമസക്കാരുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി അഗ്‌നിപര്‍വ്വതില്‍ നിന്ന് ലാവയും ചാരവും കിലോമീറ്ററുകളോളം ആകാശത്തിലും കരയിലും പടര്‍ന്നതോടെ മുഴുവന്‍ താമസക്കാരും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ഈയാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മാനഡോയിലെ വിമാനത്താവളം അടയ്ക്കുകയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സുഗമമാക്കുന്നതിന് ബൊലാങ് മോംഗോണ്ടോ പ്രദേശത്ത് നൂറുകണക്കിന് വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്തോനേഷ്യന്‍ ഹ്യൂമന്‍ ഡെവല്പമെന്റ് വകുപ്പ് മന്ത്രി മുഹദ്ജീര്‍ എഫെന്‍ഡി പറഞ്ഞു. ലളിതവും എന്നാല്‍ സ്ഥിരമായതുമായ വീടുകളായിരിക്കും നിര്‍മിച്ചു നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു.…

    Read More »
  • Kerala

    വഴിമുടക്കി കൊടിമരം പിഴുതെറിഞ്ഞ് വനിതകള്‍; 136 സിപിഎം അനുഭാവികള്‍ ബിജെപിയില്‍

    ആലപ്പുഴ: എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സിപിഎം കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും. പിന്നാലെ സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍ത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്തത്. കൊടിമരം പൊളിക്കുന്നത് തടയാന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുമുണ്ടായി. എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടര്‍ന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാല്‍ സാധനങ്ങള്‍ എത്തിക്കാനാകാതെ വീടുനിര്‍മാണവും മുടങ്ങി. ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമന്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല.…

    Read More »
  • India

    ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരേപ്പോലെ; വിവാദമായി പിത്രോദയുടെ പരാമര്‍ശം, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

    ന്യൂഡല്‍ഹി: പിന്തുടര്‍ച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ‘ദി സ്റ്റേറ്റ്‌സ്മാന്’ നല്‍കിയ അഭിമുഖത്തിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 75 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന. പിത്രോദയുടെ പരാമര്‍ശം വംശീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കു-കിഴക്കന്‍ പ്രദേശവാസികളെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് അരുണാചല്‍ പ്രദേശ് എം.പിയും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജു പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന അസ്സം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സാം പിത്രോദ മാപ്പു പറയണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.…

    Read More »
  • Kerala

    എസ്.എസ്.എൽ.സിക്ക് 99.69 ശതമാനം വിജയം, ഏറ്റവും കൂടുതൽ കോട്ടയത്ത്

        എസ്.എസ്.എൽ.സി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. എല്ലാ വിഷയങ്ങൾക്കും 71,831 വിദ്യാർഥികൾ എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92 ശതമാനം). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08 ശതമാനം). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. 100ശതമാനം, ഏറ്റവും കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ. 99 ശതമാനം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം, 4964 പേർ.   ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലവും മന്ത്രി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 100 ശതമാനം കൈവരിച്ച സ്കൂളുകളുടെ എണ്ണം:  സർക്കാർ…

    Read More »
  • Kerala

    സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് കെ സുധാകരന്‍: സ്ഥാനം കൈമാറാന്‍ വൈകിയത് പാർട്ടിയിൽ ചര്‍ച്ചചെയ്യും,  എം.എം ഹസ്സൻ്റെ തീരുമാനങ്ങളില്‍ ചിലത്  പുനപരിശോധിക്കും

          എം എം ഹസ്സന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്  മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു അനിശ്ചിതത്വവും ഉണ്ടാക്കിയില്ല,  എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ എംഎം ഹസ്സൻ എത്താത്തതിലുള്ള നീരസം സുധാകരൻ പരസ്യമാക്കി. ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും എന്നാൽ ആവശ്യമില്ലായെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നുമായിരുന്നു പ്രതികരണം. മാറിനിന്നപ്പോൾ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിവാക്കാനുള്ള നീക്കം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ആരേ എന്നെയോ, നിങ്ങൾക്ക് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല അല്ലേ, സ്ഥാനാർഥിയാക്കി പറഞ്ഞയക്കാൻ പറ്റുന്ന ഒരാളല്ല താനെന്ന് എല്ലാവർക്കും അറിയാം’ എന്ന് സുധാകരൻ മറുപടി നൽകി. സ്ഥാനാർഥി ആയപ്പോൾ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് ആലപ്പുഴയിൽ മത്സരിച്ച എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലിന് ബാധകമല്ലേ എന്ന ചോദ്യത്തിന്, അല്ല എന്നായിരുന്നു സുധാകരന്റെ മറുപടി. മത്സരിക്കുന്നതുകൊണ്ടല്ല…

    Read More »
Back to top button
error: