• Breaking News

    മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റോ ആവശ്യപ്പെട്ടിട്ടില്ല, ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്, അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ? ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്- വിഡി സതീശൻ

    കാസർകോട്: കേന്ദ്ര സഹായത്തിന് വേണ്ടി മാത്രം കാത്തിരിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. നിലവിലെ സർക്കാർ അമിത് ഷായുടെ മുമ്പിൽ മുട്ടുവളഞ്ഞു നിൽക്കുകയാണ്. അങ്ങനെയൊരു സർക്കാർ ആയിരിക്കില്ല, യുഡിഎഫിന്റെ സർക്കാരെന്നു സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ വ്യാഴാഴ്ച കാസർകോട്ടുനിന്ന് തുടക്കം കുറിക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അതെല്ലാം ദേശീയ നേതൃത്വം പരിശോധിച്ച് തീരുമാനിക്കുമെന്നും മുന്നണിയെ അധികാരത്തിൽ തിരിച്ചു കൊണ്ടുവരിക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ അധിക സീറ്റുകളോ ആവശ്യപ്പെട്ടിട്ടില്ല.”അതൊക്കെ വെറും വാർത്തകളാണ്. അവർ ഒരുസീറ്റ് പോലും കൂടുതൽ ചോദിച്ചില്ല. അനാവശ്യമായ ഒരു ഡിമാൻഡും അവർ മുന്നോട്ടുവെച്ചിട്ടില്ല. ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്, സ്‌നേഹമുണ്ട്. ആദരവുണ്ട്. അവർ ഒന്നോ രണ്ടോ…

    Read More »
  • Breaking News

    ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം: 31പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരുക്ക്; ;അടിയന്തരാവസ്ഥ പ്രഖാപിച്ച് പാക് ഭരണകൂടം

    ഇസ്ലാമാബാദ്: പാകിസ്താന്റെ തലസ്ഥാന ന​ഗരമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്‌ഫോടനം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. സംഭവത്തിൽ 31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 169 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    Read More »
  • Breaking News

    അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ? എംപിമാരുടെ ചോദ്യത്തിന് ബ ബ്ബ ബ്ബ അടിച്ച് അശ്വിനി വൈഷ്ണവ്!! കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണ്… പക്ഷെ ഭൂമി ഏറ്റെടുക്കലാണ് പ്രശ്നം, സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു… 

    ന്യൂഡൽഹി: കേരളത്തിലെ അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്രത്യമായ മറുപടി നൽകാതെ തപ്പിത്തടഞ്ഞ് ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്. കേരളത്തിന് വേണമെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാവുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ ഭൂമിയേറ്റെടുക്കലാണ് പ്രധാന പ്രശ്‌നം. കേരളം നിർദേശിച്ച സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം ഇ ശ്രീധരനെ ചുമതല വല്ലതും ഏൽപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മാത്രം മന്ത്രി മറുപടി നൽകിയതുമില്ല. ജോൺ ബ്രിട്ടാസ് എംപിയും മന്ത്രിയോട് സമാന ചോദ്യം ഉന്നയിച്ചു. കേരളത്തിലെ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്പിച്ചിട്ടുണ്ടോ?. അദ്ദേഹം കേരളത്തിലെ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയോടെ ആണോ എന്നിങ്ങനെ…

    Read More »
  • Movie

    ടോക്സിക് പാരന്‍റിംഗ്’ സജീവ ചർച്ചയാക്കി പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയോടെ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

    പ്രായഭേദമന്യേ ഏവരുടേയും അകമഴിഞ്ഞ പിന്തുണയോടെ ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ എത്തിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരേയും വലിയ രീതിയിൽ ആകർഷിച്ചിരിക്കുകയാണ്. ബിജു മേനോനേയും ജോജു ജോര്‍ജ്ജിനേയും കേന്ദ്രകഥാപാത്രങ്ങ​ളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യ മനസ്സിന്‍റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലുള്ളത്.പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്‍റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം സിസ്റ്റത്തിന്‍റെ…

    Read More »
  • Breaking News

    ഈ ചെക്കന് ഭ്രാന്താടാ… എട്ട് സിക്സ്… എട്ട് ഫോർ!! 32 ബോളിൽ 50, പിന്നെ സെഞ്ചുറിയിലേക്ക് 23 ബോളുകൾ മാത്രം, അർദ്ധ സെഞ്ചുറി നേ‌ടിയ പിന്നാലെ ആയുഷ് പുറത്ത്- ഇന്ത്യ 167-2

    ഹരാരെ: തുടക്കത്തിൽ കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. പിന്നാലെ 23 ബോളിൽ സെഞ്ചുറി… അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി. 8 ഫോറും എട്ട് സിക്സുമടക്കമാണ് താരത്തിന്റെ മനോഹര സെഞ്ചുറി. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് അർദ്ധ സെഞ്ചുറി പുറത്തായി. 51 ബോളിൽ 53 റൺസെടുത്താണ് ആയുഷ് പുറത്തായത്. നാലാമനായി വേദാന്ത് ത്രിവേദി ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ​ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 34 ബോളിൽ 33 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 35 ബോളിൽ 55 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 21 ഓവറിൽ 186-2. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ്…

    Read More »
  • Breaking News

    പതിവ് തെറ്റിക്കാതെ വൈഭവ്, 32 ബോളിൽ അർദ്ധസെഞ്ചുറി (71*), നൂറ് കടന്ന് ഇന്ത്യ!! 9 റൺസെടുത്ത് ആരോൺ പുറത്ത്

    ഹരാരെ: കാടൻ അടിക്ക് ശ്രമിക്കാതെ പ്രഹരിക്കേണ്ട ബോളുകൾ തിരഞ്ഞുപിടിച്ചുള്ള അടി, 32 ബോളിൽ 50 അടിച്ചെടുത്ത് ഇന്ത്യൻ കുട്ടിത്താരം വൈഭവ് സൂര്യവംശി. ടോസ് നേടി ബാറ്റിങ്ങ് തിരിഞ്ഞെടുത്ത ഇന്ത്യയ്ക്ക് മലയാളി താരം ആരോൺ ജോർജിന്റെ വിക്കറ്റാണ് നഷ്ടമായത്. ​ഗ്രീനിന്റെ ബോൾ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബെന്നിന്റെ കൈകളിലോതുങ്ങുകയായിരുന്നു. 36 ബോളിൽ 38 റൺസുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും 41 ബോളിൽ 71 റൺസുമായി വൈഭവ് സൂര്യ വംശിയുമായി ക്രീസിൽ. ഇന്ത്യൻ സ്കോർ 15 ഓവറിൽ 122-1. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹരാരെ സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. അതേസമയം അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. എതിരാളികളായ ഇംഗ്ലണ്ട് 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള…

    Read More »
  • Breaking News

    തെല്ലാശ്വാസം! സ്വർണ്ണ വില കുറഞ്ഞു; പവന് ഇന്ന് 1,11,720 രൂപ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 6,000 രൂപ

    തിരുവനന്തപുരം: സംസ്ഥാനത്ത് കഴി‍ഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില കുറഞ്ഞത് 6000 രൂപയോളം. പവൻ്റെ വില ഇന്ന് ഒരൊറ്റ ദിവസം 1,520 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,11,720 രൂപയാണ് വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. അതേസമയം,വെള്ളിയുടെ വില റെക്കോർഡിലെത്തി നില്ക്കുകയാണ്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്നത്തെ വില 275 രൂപയാണ്. ഇന്നത്തെ വിപണി പ്രകാരം ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13965 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11475 രൂപയും ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8935 രൂപയും ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5675 രൂപയുമാണ്. കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) സ്വർണവില സർവ്വ റെക്കോർഡുകളും തകർത്ത് കുതിച്ചുയർന്നിരുന്നു. എന്നാൽ ആ കുതിപ്പ് നിലനിന്നില്ല. വില ഇടിഞ്ഞു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര…

    Read More »
  • Movie

    ‘ആശാൻ’ മലയാളത്തിന്‍റെ നിധി! കേരളം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്നുകാട്ടിയ ഇന്ദ്രൻസ് ചിത്രത്തിന് തിയേറ്ററുകള്‍ തോറും ഊഷ്മളമായ വരവേൽപ്പ്, ആദ്യ ദിനത്തേക്കാള്‍ തിരക്കേറി രണ്ടാം ദിനം

    പ്രായഭേദമന്യേ പ്രേക്ഷകരേവരും ‘ആശാനെ’ നിറകൺചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ്. ഹാസ്യവും വൈകാരിക നിമിഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇന്ദ്രൻസ്, അസാമാന്യ പ്രകടനവുമായി ഏവരുടേയും മനസ്സ് കവർന്നിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് റിലീസ് കേന്ദ്രങ്ങളിലെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറുചിരികളും നോവുകളും ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളുമൊക്കെയായി ഒരു സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആഖ്യാനശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നതിനൊപ്പം, കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നായ വന്യജീവി-മനുഷ്യ സംഘർഷത്തെ ചിത്രം പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. തികഞ്ഞ കൈയ്യടക്കത്തോടെ ഈ വിഷയം സ്ക്രീനിലെത്തിച്ചിരിക്കുകയാണ് തന്‍റെ മൂന്നാമത്തെ സിനിമയിലൂടെ സംവിധായകൻ ജോൺപോൾ ജോർജ്ജ്. സിനിമ എന്ന മാധ്യമത്തിന്‍റെ നിർമ്മാണ പ്രക്രിയയെ ഒരു പശ്ചാത്തലമാക്കി മാറ്റിക്കൊണ്ട്, കാടിന്‍റേയും നാടിന്‍റേയും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന അവസ്ഥയെയാണ് ചിത്രം രണ്ടാം പകുതിയിൽ വരച്ചുകാട്ടുന്നത്. ആദ്യ പകുതിയിൽ ഒരു ചലച്ചിത്ര നിർമ്മാണത്തിന്‍റെ പിന്നാമ്പുറ കാഴ്ചകളിലൂടെയാണ് ‘ആശാൻ’ സഞ്ചരിക്കുന്നത്. വെറുമൊരു സാങ്കേതിക പ്രക്രിയ എന്നതിലുപരി, സിനിമ എങ്ങനെയാണ് മനുഷ്യജീവിതത്തിലെ യാഥാർത്ഥ്യങ്ങളുമായി അടുത്തുനിൽക്കുന്നതെന്നും ചിത്രം…

    Read More »
  • Breaking News

    ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി, അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ…വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്, പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല!! അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും- മണിയൻ പിള്ള രാജു

    തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി. ‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഈ അപകടത്തിൽ ഞാൻ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാൻ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. എന്നാൽ പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ. വണ്ടി തട്ടിയപ്പോൾ പെട്ടെന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ ടെൻഷനിൽ ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ്…

    Read More »
  • Breaking News

    ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് വി.ഡി സതീശൻ; പ്രാഥമിക കുറ്റപത്രം പോലും നൽകിട്ടില്ല, കേസ് തെളിവില്ലാതെ അവസാനിക്കുമെന്നും പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണത്തിൻ്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യട്ടെ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കും. അതിനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായി. ഈ പോക്കുപോയാൽ കേരളം 5 വർഷം കൊണ്ട് വൃദ്ധസദനമാകും. ഭാവി കേരളത്തെ കുറിച്ച് യുഡിഎഫ് തുടക്കം കുറിക്കുന്ന യാത്രയിൽ കൂടുതൽ ചർച്ചയാകും. യുഡിഎഫിന് ബദൽ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. എൻഎസ്എസ്, എസ്എൻഡിപി വിമർശനം വ്യക്തിപരമാണ്. അവർ യുഡിഎഫിനെ അല്ല വിമർശിക്കുന്നത്. തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് വിമർശിക്കുന്നത്.വിമർശനങ്ങളിൽ ബോധ്യപ്പെടുത്താൻ പറ്റുന്നത് പറഞ്ഞു ബോധ്യപ്പെടുത്താറുണ്ടെന്നും വിഡി സതീശൻ വിശദീകരിച്ചു.

    Read More »
Back to top button
error: