Tech

    • തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

      കെൽട്രോൺ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 0471-2337450, 9544499114 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപനമേധാവി അറിയിച്ചു.

      Read More »
    • മെറ്റായ്ക്ക്‌ ആപ്പിള്‍ വക എട്ടിന്റെ പണി, കാത്തിരിക്കുന്നത് 13 ശതകോടി ഡോളറിന്റെ നഷ്ടം

      ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി എന്ന ആന്റി-ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ മെറ്റാ (മുമ്പ് ഫേസ്ബുക്ക്) പോലുള്ള കമ്പനികള്‍ക്ക് ഏറ്റത് ഇരുട്ടടിയാണ്. ഒരു ആപ്പില്‍ ട്രാക്കിംഗ് അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള തിരഞ്ഞെടുപ്പ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയതിനാല്‍, ഇത് ഇന്റര്‍നെറ്റ് കമ്പനികളുടെ പരസ്യ ബിസിനസിനെ തടസ്സപ്പെടുത്തി. ഇതു കാരണം, മെറ്റാ വരുമാനത്തില്‍ വലിയ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ നഷ്ടം ഈ വര്‍ഷവും ഉണ്ടാകും. ഓണ്‍ലൈന്‍ ഉപയോക്തൃ ട്രാക്കിംഗില്‍ നിന്നുള്ള മെറ്റയുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞേക്കാമെന്ന് ലോട്ടേമിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി ഫീച്ചര്‍ കാരണം ഈ വര്‍ഷം 12.8 ബില്യണ്‍ ഡോളറിന്റെ കുറവായിരിക്കും എഫ്ബിയുടെ മാതൃകമ്പനി നേരിടുക. ഈ വര്‍ഷം ആദ്യം മെറ്റാ പ്രവചിച്ച വരുമാനത്തില്‍ 10 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തേക്കാള്‍ വളരെ കൂടുതലാണിത്. മെറ്റാ, സ്നാപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വലിയ ടെക് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വരുമാന നഷ്ടം…

      Read More »
    • നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം ?

      ഓരോ ദിവസ്സം കഴിയുംതോറും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് .ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വളരെ ചെറിയ ബഡ്ജറ്റില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നുണ്ട്. 5000 രൂപ മുതല്‍ ഇന്ത്യന്‍ വിപണയില്‍ മികച്ച 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഫോണുകളില്‍ ഒന്നും വാട്ടര്‍ – ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മളുടെ കൈയ്യില്‍ നിന്നും അറിയാതെ വെള്ളത്തില്‍ വീഴുകയോ മറ്റോ ചെയ്താല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ അത്തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്പ്ലേയിലും എല്ലാം വെള്ളം കയറുവാന്‍ സാധ്യതയുണ്ട് .ഇപ്പോള്‍ അറിയാതെ സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ നമ്മള്‍ അടയാന്‍ ചെയ്യേണ്ടത് ഫോണിന് ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്കു കളയുക എന്നാണ് . അത്തരത്തില്‍…

      Read More »
    • മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി വിവോ

      പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ആദ്യമായി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കി. വിവോ എക്‌സ് ഫോള്‍ഡാണ് മടക്കാനും നിവര്‍ത്താനും സാധിക്കുക. മധ്യഭാഗത്ത് നിന്നും വളയുന്ന ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പോലുള്ള മുന്‍നിര ഹാര്‍ഡ്വെയറുമായാണ് എക്‌സ് ഫോള്‍ഡ് വരുന്നത്. കൂടെ ഡ്യുവല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. <span;>ചൈനയില്‍ നടന്ന മെഗാ ഇവന്റിലാണ് വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. വിവോ എക്‌സ് ഫോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് ഒരു ദോഷവും വരുത്താതെ 60 മുതല്‍ 120 ഡിഗ്രി വരെ മടക്കുകയോ തുറക്കുകയോ ചെയ്യാം. ഫോണിന്റെ സ്‌ക്രീനിന് 300,000 തവണ മടക്കലുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിവോ അവകാശപ്പെട്ടു. വിവോ എക്സ് ഫോള്‍ഡിന്റെ അകത്ത് 8.03 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 6.53 ഇഞ്ച് ആണ് കവര്‍ ഡിസ്പ്ലേ. ഇതിനായി സാംസങ്ങിന്റെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ഡിസ്പ്ലേയ്ക്ക് 4:3.55 വീക്ഷണാനുപാതവും 120Hz റിഫ്രഷ് റേറ്റുമുള്ള 2കെ റെസലൂഷന്‍ (1916×2160 പിക്‌സലുകള്‍) ഉണ്ട്. പുറംഭാഗത്തെ ഡിസ്‌പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും…

      Read More »
    • 4 ജി നെറ്റ്‌വര്‍ക്കിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

      ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. രാജ്യമൊട്ടാകെ ഇതിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് സാധ്യമാകുന്ന മുറയ്ക്ക് ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. നൂറ് കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിന്‍ ഓടുമ്പോള്‍ 4 ജി നെറ്റ്‌വര്‍ക്കില്‍ തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ 5 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കും. ഇന്ത്യയിലെ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് ഇത് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി 4 ജി നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചെടുത്തത് ലോകവ്യാപകമായി രാജ്യത്തിന് പ്രശസ്തി നേടി കൊടുത്തതായും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. അടിയന്തരമായി 6000 ടവറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികളുമായി ബിഎസ്എന്‍എല്‍ മുന്നോട്ടു പോകുകയാണ്. പിന്നീട് 6000 ടവറുകള്‍ക്ക് കൂടി ഓര്‍ഡര്‍…

      Read More »
    • ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാര്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണം ചെയും

      സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശ വരുമാനത്തിന് ഇനി ഓസ്ട്രേലിയ നികുതി ചുമത്തില്ല. ശനിയാഴ്ച ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവരുക. മെയ് മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമാവും നികുതി നിയമങ്ങള്‍ ഭേദഗതി ചെയ്യുക. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 1991ല്‍ ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയിലെ (ഡിടിഎഎ) അപാകത മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ ഓസ്ട്രേലിയ അധിക നികുതി ഇടാക്കുന്നുണ്ട്. ഒരു ഓസ്ട്രേലിയന്‍ ഉപഭോക്താവിന് വേണ്ടി, 50 ശതമാനം ജോലി ഇന്ത്യയിലും ബാക്കി ഓസ്ട്രേലിയിയിലും ആണ് ചെയ്യുന്നതെങ്കില്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ചെയ്യുന്ന 50 ശതമാനം ജോലിക്ക് ഇരുരാജ്യങ്ങളിലും നികുതി അടയ്ക്കണം. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് ഓസ്ട്രേലിയന്‍ ഫെഡറല്‍ കോര്‍ട്ടില്‍ നടത്തിയ കേസ് 2018ല്‍ ടെക്ക് മഹീന്ദ്ര തോറ്റിരുന്നു. നികുതി വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയ ഇന്ത്യന്‍…

      Read More »
    • മൊബൈല്‍ താരീഫ് വര്‍ധന പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

      ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4ജി മൊബൈല്‍ താരീഫ് നിരക്കില്‍ ഉണ്ടായ വര്‍ധനവ് പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ 32.10 മില്യണ്‍ ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ 28.14 മില്യണ്‍ ഉപഭോക്താക്കളും നഷ്ടമായത് റിലയന്‍സ് ജിയോയ്ക്ക് ആണ്. അതേ സമയം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 1.5 മില്യണ്‍ വര്‍ധിച്ചു. വോഡാഫോണ്‍ ഐഡിയയുടെ ഇക്കാലയളവിലെ നഷ്ടം 5.55 മില്യണ്‍ ഉപഭോക്താക്കളാണ്. നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് രണ്ടും മൂന്നും സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നവര്‍, അത് ഉപേക്ഷിക്കുന്നതാണ് വരിക്കാരെ നഷ്ടമാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഒരുമാസം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം 4 മില്യണില്‍ നിന്ന് 8 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ മൊബൈല്‍ നെറ്റുവര്‍ക്കിലേക്ക് ജനം മാറുകയാണ്. അതിനിടെ കൃത്യമായി ഒരു മാസം കാലാവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായി ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി റിലയന്‍സ്…

      Read More »
    • കെടിഎം ആര്‍സി 390 ഇന്ത്യയിലേക്ക്

      ന്യൂഡല്‍ഹി: ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2022 RC390 മോട്ടോര്‍സൈക്കിള്‍ മോഡലിനുള്ള പെര്‍മിറ്റിനായി അപേക്ഷകള്‍ ബജാജ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പുതിയ 2022 കെ.ടി.എം. RC390 മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പുതുതലമുറ കെ.ടി.എം. RC390 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നതിനായി പരിഷ്‌കരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022 കെടിഎം 43.5 bhp പെര്‍ഫോമന്‍സ് ആണ് RC390 മോട്ടോര്‍സൈക്കിളിന് ഉള്ളത് എന്ന സാധ്യത വെളിപ്പെടുത്തുന്ന തരത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. 2022 കെടിഎം RC390 മോഡല്‍ ഒരു പുതിയ TFT ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. അര്‍ദ്ധചാലക തകരാര്‍ മൂലം പുതിയ കെ.ടി.എം. RC390 മോഡല്‍ വളരെ ചെറിയ സംഖ്യകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പറയപ്പെടുന്നു. ടിഎഫ്ടി ഡിസ്‌പ്ലേയുടെ കുറവുമൂലം പുതിയ കെ.ടി.എം RC390 മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ നിര്‍മ്മാണവും താല്‍ക്കാലികമായി കമ്പനി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022 കെടിഎം ആര്‍സി 390 ഇന്ത്യയില്‍ അഡ്ജസ്റ്റ്…

      Read More »
    • റെഡ്മീ 10 ആദ്യ വില്‍പ്പന നടത്തി; അറിയാം വിലയും ഓഫറുകളും…

      ഡല്‍ഹി: റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 10 ഇന്ത്യയില്‍ ആദ്യ വില്‍പ്പന ഇന്ന് നടത്തി. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞ മാര്‍ച്ച് 17ന് അവതരിപ്പിച്ചത്. നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10 ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷനാണ് ഈ ഫോണ്‍ എന്ന് വിശേഷിപ്പിക്കാം. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഫോണും പിന്തുടരുന്നത്. പസഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. റെഡ്മി 10 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഓപ്ഷനും 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട്…

      Read More »
    • ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു

      ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 29 നാണ് ലോഞ്ച്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ കെ10 വരുന്നത്, ഇവ രണ്ടും ലൈറ്റ് ടാസ്‌ക്കുകള്‍ക്കായി ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച കെ9-ന്റെ പിന്‍ഗാമിയാണ് കെ10. എങ്കിലും കെ9-ല്‍ നിന്ന് വ്യത്യസ്തമായി, 5ജി കണക്റ്റിവിറ്റി ഇതിനില്ല. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. വില്‍പ്പനയുടെ ആദ്യ ദിവസം, അതായത് മാര്‍ച്ച് 29 ന്, ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇഎംഐ പേയ്‌മെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും. നിങ്ങള്‍ക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ബാങ്കിന്റെ ഇഎംഐ…

      Read More »
    Back to top button
    error: