Tech
-
‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’; സുരക്ഷയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ് …
ലോകമെമ്പാടുമുള്ള ബൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്. തങ്ങളുടെ പ്രിയ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിവരുന്ന കമ്പനി സുരക്ഷയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണിപ്പോള്‍. മറ്റൊരു സ്മാര്‍ട് ഫോണില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ തന്നെ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ആരെങ്കിലും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാട്‌സാപ്പിന്റെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളില്‍ വാട്‌സാപ്പിന്റെ ഈ മാറ്റം പ്രതീക്ഷിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും.…
Read More » -
ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഇല്ലാതെ എങ്ങനെ യുപിഐ പേയ്‌മെന്റ് നടത്താം ?
ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുമില്ലാതെ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുമെങ്കില്‍ എന്തെളുപ്പം ആയിരുന്നുവല്ലേ. അങ്ങനെ കഴിയുമെന്നാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ പറയുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് (ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം) ആണെങ്കിലും, അവ സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഇല്ലാതെ ഉപയോഗിക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പേയ്‌മെന്റുകൾ നടത്താനാകുമെന്നതാണ് പ്രത്യേകത. എൻപിസിഐ, യുപിഐ 123 പേ എന്നത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള ഒരു ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്. സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ വഴി നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താന്‍ കഴിയും. ആപ്പ് ഉപയോഗിച്ചും അല്ലാതെയും നിങ്ങൾക്ക് ഫീച്ചർ ഫോണിലൂടെ പേയ്‌മെന്റുകൾ നടത്താം. ചില ഫീച്ചർ…
Read More » -
ഗൂഗിള്‍ പേ ഹിംഗ്ലീഷില്‍; ആളെ കൂട്ടാനുള്ള പുതിയ തന്ത്രം
ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ ഒരു പുതിയ ഭാഷ അവതരിപ്പിച്ചു – ഹിംഗ്ലീഷ്. ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിള്‍ പേയുടെ ഐഒഎസ് ആന്‍ഡ്രോയ്‍ഡ് പതിപ്പില്‍ ലഭ്യമാണ് ചുരുക്കത്തിൽ, ഹിന്ദിയും ഇംഗ്ലീഷും ചേർന്നതാണ് ഹിംഗ്ലീഷ്. അതായത് ഇംഗ്ലീഷില്‍ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകള്‍. പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയല്‍സിനെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ പേയിൽ ഹിംഗ്ലീഷ് ഭാഷ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ ആപ്പിന്റെ സെറ്റിംഗില്‍ പോയി ‘വ്യക്തിഗത വിവരങ്ങൾ’ ക്ലിക്ക് ചെയ്യണം, അതിന് താഴെയായി അവർ ഭാഷാ വിഭാഗം കണ്ടെത്തും. ഭാഷാ വിഭാഗം തുറന്ന ശേഷം,…
Read More » -
സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ ആപ്പിള്‍; ഗൂഗിളിനെ വിഴുങ്ങുമോ ?
സ്വന്തം സെര്‍ച്ച് എഞ്ചിനുമായി ആപ്പിള്‍ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗൂഗിള്‍ ഏതാണ്ട് 90 ശതമാനത്തോളം കൈയ്യടക്കി വച്ചിരിക്കുന്ന സെര്‍ച്ച് ബിസിനസിലേക്ക് മറ്റൊരു വന്‍ ശക്തിയുടെ കടന്നുവരവ് ഏത് രീതിയില്‍ മാറ്റം ഉണ്ടാക്കും എന്നത് ടെക് ലോകത്ത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത സെര്‍ച്ച് എഞ്ചിന്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാകും ഇത്. എന്നിരുന്നാലും, സെർച്ച് എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതിന് 2023 ജനുവരി വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡബ്യൂഡബ്യൂഡിസി 2023- (WWDC2023) ൽ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ പട്ടികയില്‍ ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ സെര്‍ച്ച് എഞ്ചിന്‍റെ കാര്യം എടുത്തു പറയുന്നുണ്ട്. ആപ്പിള്‍ സെര്‍ച്ച് എഞ്ചിന്‍ എന്ന കിംവദന്തി പുതിയതല്ല, ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഒന്നിലധികം തവണ കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Rumor: Apple to announce new search…
Read More » -
വോയ്സ് ഓവര്‍ 5G അവതരിപ്പിച്ചു; ആദ്യം കിട്ടുക ഏത് ഫോണില്‍ ?
5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്. നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍ വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍ 4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി…
Read More » -
ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു; ശക്തമായ നടപടി വരുന്നു
ദില്ലി: ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍. പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ വലിയ സ്വധീനം ഉണ്ടാക്കുന്ന എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുന്‍ നിരയിലെ ഓണ്‍ലൈന്‍ ഇ-കോമേഴ്സ് സൈറ്റുകളില്‍ 55% വെബ്‌സൈറ്റുകളില്‍ ട്രേഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന റിവ്യൂകള്‍ ഉണ്ടെന്നാണ് 2022 ജനുവരിയിലെ വിവരങ്ങള്‍ പറയുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവച്ചിട്ടുണ്ട്.
Read More » -
റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു
ചൈനയിൽ റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി അടുത്തിടെയാണ് ഷവോമി പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വെയ്‌ബോ പോസ്റ്റിൽ, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്‍റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഷവോമി റെഡ്മി ബഡ്സ് 4 പ്രോയും അവതരിപ്പിക്കും. റെഡ്മി നോട്ട് 11ടി പ്ലസിന്‍റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും. ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി,…
Read More » -
മഴക്കാലമാണ്, മൊബൈഫോൺ മഴ നനയാതെയും വെള്ളം കയറാതെയും സൂക്ഷിക്കുക; വെള്ളം കയറിയാലുടൻ ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക
സ്മാർട്ട് ഫോൺ ഇല്ലാത്തവരായി ആരുമില്ല.വന്‍ വില കൊടുത്ത് വാങ്ങുന്ന സ്മാര്‍ട്ട് ഫോണില്‍ വെള്ളത്തിൽ വീണാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍… എന്തായാലും വാട്ടര്‍ പ്രൂഫ് ഫോണല്ലെങ്കില്‍ പണി കിട്ടിയത് തന്നെ. അത് കൊണ്ട് തന്നെ നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക. 1.വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അത് പ്രവര്‍ത്തിപ്പിക്കരുത്. 2. ഫോണ്‍ കുലുക്കുകയോ ബട്ടണുകള്‍ അമര്‍ത്തുകയോ ചെയ്യരുത്. 3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.ഫോണിന്റെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാൻ ഫോണിന്റെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാർജിംഗ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടന്ന് മനസ്സിലാക്കാം.…
Read More » -
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഗൂഗിള്‍ (Android 13 beta 2) പ്രഖ്യാപിച്ചു. ഗൂഗിള്‍ ഡെവലപേര്‍സ് കോണ്‍ഫ്രന്‍സായ ഗൂഗിള്‍ ഐഒ 2022 (I/O 2022) യിലാണ് പുതിയ മൊബൈല്‍ ഒഎസ് ബീറ്റ, ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഉടന്‍ എത്തിയേക്കും. പുതിയ ബീറ്റ പതിപ്പുകളില്‍ ചില മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ ഉണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കും. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയവയില്‍ ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ലഭിക്കും. ഔദ്യോഗിക പുറത്തിറങ്ങലിന്‍റെ അവസാന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് 13. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ന്യൂനതകള്‍ കണ്ടെത്താനും, പുതിയ അപ്ഡേഷനുകള്‍ നടത്താനുമാണ് ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ബീറ്റ പതിപ്പ് ലഭ്യമാക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ…
Read More » -
വാട്‌സാപ്പിലെ ഇമോജി റിയാക്ഷൻ ഉപയോക്താക്കളിലേക്ക്
വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ സൗകര്യം ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും. ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല. താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.
Read More »