Tech

    • ‘സ്വകാര്യത മുഖ്യം’; ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിള്‍

      ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാല്‍ ഇനി മറ്റുള്ളവര്‍ക്ക് അറിയാനാകില്ല. ‘ആരെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയില്‍ നിന്ന് ഈ എൻട്രികൾ ഡീലിറ്റാക്കും’ എന്ന് ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. അടുത്ത അപ്ഡേഷനില്‍ ഈ സെറ്റിങ്സ് പ്രാബല്യത്തില്‍ വരും. ഫെർട്ടിലിറ്റി സെന്ററുകൾ, ഡീഅഡിക്ഷന്‍ സെന്ററുകള്‍, ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകൾ എന്നിവയും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു. അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ടെക്‌റ്റോണിക് തീരുമാനം യുഎസ് സുപ്രീം കോടതി എടുത്തത് കഴിഞ്ഞ ആഴ്ചയാണ്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുകയും സംഭരിക്കുകയും ചെയ്യുമ്പോഴെല്ലാം അത് ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. ഗൂഗിളിന്‍റെ പുതിയ നീക്കം അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഗുണകരമാകും. ഗർഭച്ഛിദ്രം നിരോധനം സംബന്ധിച്ചുള്ള മുൻകാല നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം…

      Read More »
    • ലോഞ്ചിങിന് മുന്‍പേ നതിങ് ഫോണിൻ്റെ വിശദാംശങ്ങള്‍ വീണ്ടും ലീക്കായി

      ലോഞ്ചിങിന് മുന്‍പേ നതിങ് ഫോണ്‍ വണ്ണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ജൂലൈ 12നാണ് ഫോണ്‍ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.  സ്‌മാർട് ഫോണിന്റെ രൂപകൽപന സംബന്ധിച്ച ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയുറീൻ) കെയ്സാണ്  ഓൺലൈനിൽ വഴി പുറത്തുവന്നത്.  അര്‍ഥസുതാര്യമായ കറുത്ത  ഷേഡിലാണ് കെയ്സ് വരുന്നതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടാതെ ഫോണിന്റെ സ്പീക്കറിനും ക്യാമറകള്‍ക്കുമായി കട്ട് ഔട്ടുകളുണ്ട്. അടുത്തിടെ ഒരു വീഡിയോയിൽ നതിങ് ഫോൺ 1 ന്റെ രൂപകൽപ്പന വിശദമായി വിവരിക്കുകയും റീസൈക്കിൾ ചെയ്‌ത അലുമിനിയം മെറ്റീരിയലിലാണ് ഇത് നിർമ്മിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് സ്ഥീരികരിച്ചിട്ടില്ല. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫോണിന്റെ വില പുറത്തായിരുന്നു. യൂറോപ്പിലെ ഫോണിന്റെ വിലയാണ് പുറത്തായത്. റെഡിറ്റിലാണ് ഫോണിന്റ വില സംബന്ധിച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. സ്ക്രീൻഷോട്ടിലെ വിവരങ്ങളനുസരിച്ച് നത്തിങ് ഫോൺ 1ന് രണ്ട് വേരിയന്റുകളുണ്ടാകും. നിലവിൽ കമ്പനി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്  വെള്ള നിറത്തിലുള്ള വെരിയന്റാണ്. ഇതിനൊപ്പം കറുത്ത നിറവും ഉണ്ടാകുമെന്നാണ് സ്ക്രീൻഷോട്ട്…

      Read More »
    • വാട്‌സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി 2 ദിവസവും 12 മണിക്കൂറും സമയം ലഭിക്കും; മെസേജുകള്‍ക്കുള്ള റിയാക്ഷനിലും അപ്‌ഡേഷന്‍

      ഉപഭോക്‌തോക്കള്‍ ഏറെ ആഗ്രഹിച്ചൊരു മാറ്റവുമായി വാട്‌സ്ആപ്പിന്‍െ്‌റ പുതിയ അപ്‌ഡേഷനെത്തി. വാട്‌സപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം ലഭിക്കും എന്നതാണ് പുതിയ അപ്‌ഡേഷന്‍െ്‌റ പ്രധാന സവിശേഷത. ഒപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്‌സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു. വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് റിയാക്ഷന്‍ അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകള്‍ പുറത്തിറക്കുന്നു. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ്…

      Read More »
    • ടെസ്‌ലയുടെ എഐ റോബോട്ട് സെപ്തംബറില്‍ പ്രദര്‍ശിപ്പിക്കും

      ടെസ്‍ല നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്തംബര്‍ 30ന് പ്രദര്‍ശിപ്പിക്കും. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. ഒപ്ടിമസ് എന്നായിരിക്കും റോബോട്ടിന്റെ പേരെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ടെസ്‍ല. കഴിഞ്ഞ വര്‍ഷമാണ് ഒപ്ടിമസിനെ എലോണ്‍ മസ്ക് ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം ആറടി പൊക്കമുള്ള റോബോട്ട് മണിക്കൂറില്‍ അഞ്ച് മൈല്‍ വരെ നടക്കും. 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും ഈ റോബോട്ടിനാകും. നല്ല സുഹൃത്താകാന്‍ ഒപ്ടിമസിന് കഴിയും. കാറിന്റെ ബോള്‍ട്ട് പിടിക്കാനും കടയില്‍ പോയി പലചരക്കു സാധനങ്ങള്‍ വാങ്ങി വരാനും റോബോട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനം ഈ റോബോട്ടില്‍ പ്രയോജനപ്പെടുത്തും. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടാകും. കൂടാതെ ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകളും ഉള്ളില്‍…

      Read More »
    • പുകമാത്രമല്ല വെള്ളവും വരും കാറിന്റെ സൈലന്‍സറില്‍നിന്ന്, എന്തുകൊണ്ട് ?

      ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടയ്ക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് പലപ്പോഴും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുമ്പോഴോ മറ്റോ അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും പലപ്പോഴും ഈ കാഴ്‍ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു കാണുമ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിലും ഇതേ പ്രതിഭാസമുണ്ടോ എന്ന് സംശയിക്കുന്ന വാഹന ഉടമകളെ കുറ്റം പറയാനാവില്ല. മെക്കാനിക്കുകളോടും വാഹന വിദഗ്ധരോടുമൊക്കെ ചോദിച്ചാല്‍ ചിലര്‍ പറയും കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ പ്രതിഭാസമെന്ന്. ഇത് ഒരുപരിധിവരെ ശരിയാണ്. കാരണം കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം അറിയാന്‍ പലര്‍ക്കും താല്‍പര്യവുമുണ്ടാകും. അതിന്‍റെ ഉത്തരമാണ് ഇനി പറയുന്നത്. ഒരു പെട്രോള്‍ തന്മാത്രയില്‍ എട്ട് കാര്‍ബണ്‍ കണങ്ങളും 18 ഹൈഡ്രജന്‍ കണങ്ങളുമാണുള്ളത്. പെട്രോള്‍ തന്മാത്രയുടെ രാസസൂത്രം C8H18 സൂചിപ്പിക്കുന്നത് ഈ കാര്‍ബണ്‍,…

      Read More »
    • ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ആപ്പിള്‍; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുവര്‍ണാവസരം

      മുംബൈ: ഇന്ത്യയിലെ വാര്‍ഷിക ബാക്ക് ടു സ്‌കൂള്‍ വില്‍പ്പനയില്‍ സജീവമായി ആപ്പിള്‍. ഓണ്‍ലന്‍ ആപ്പിള്‍ സ്റ്റോറില്‍ തത്സമയമായാണ് വില്‍പ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്. ഈ സമയത്തെ വില്‍പ്പനയ്‌ക്കൊപ്പം ഒരു ജോഡി എയര്‍പോഡുകളും ആപ്പിള്‍ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ആപ്പിള്‍ ബാക്ക് ടു സ്‌കൂള്‍ സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും. ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്‌സ് ജനറേഷന്‍ 2-നെ എയര്‍പോഡ്‌സ് ജനറേഷന്‍ 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400യാണ് നിരക്ക്, എയര്‍പോഡ്‌സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂണിഡേ്‌സ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാന്‍ കഴിയും. 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ…

      Read More »
    • ഐ ഫോണ്‍ പവറൊന്നും പൊയ്‌പ്പോകൂല്ല സാറേ! നദിയില്‍ പത്തുമാസം കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഉഷാറായി പണിയെടുത്ത് ഐ ഫോണ്‍

      ലണ്ടന്‍: ലോകമെങ്ങുമുള്ള മൊബെല്‍ പ്രേമികളുടെ ഇഷ്ട ഫോണാണ് ആപ്പിള്‍ ഐ ഫോണ്‍. മികച്ച സുരക്ഷയും പ്രവത്തനക്ഷമതയും ഗുണനിലവാരവുമൊക്കെയാണ് ആളുകളുടെ ഇഷ്ടഫോണായി ഐ ഫോണിനെ മാറ്റിയത്. കാലമെത്ര കഴിഞ്ഞാലും ആ ഗുണമേന്മയില്‍ യാതൊരു കോട്ടവും വരില്ലെന്നു തെളിയിക്കുന്നൊരു വാര്‍ത്തയാണ് ഐ ഫോണിനെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. പത്തുമാസം നദിയിലെ വെള്ളത്തില്‍ കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തന സജ്ജമായി എന്നാണ് ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്ത. കെട്ടുകഥയെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒവൈന്‍ ഡേവീസ് എന്നയാളുടെ ഐഫോണ്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷെയറിലെ സിന്‍ഡര്‍ഫോര്‍ഡിലെ വൈ നദിയില്‍ കളഞ്ഞുപോയി. പത്ത് മാസങ്ങള്‍ക്ക് ശേഷം മിഗ്വേല്‍ പച്ചെക്കോ എന്നയാള്‍ തന്റെ കുടുംബത്തോടൊപ്പം നദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കവെ ഈ ഫോണ്‍ കണ്ടെത്തി. പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത് ഉണക്കി, വീണ്ടും ചാര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി. ‘മകളുമൊത്ത് നദിയിലൂടെ തോണിയില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് നീലയില്‍ എന്തോ പൊങ്ങിക്കിടക്കുന്നത്…

      Read More »
    • വിവരങ്ങള്‍ ചോര്‍ത്തുന്നു: സ്ലൈസ് ആപ്പിലെ പണമിടപാട് അപകടകരമെന്ന് ഗൂഗിള്‍; പരിഹരിച്ചെന്ന് കമ്പനി

      മുംബൈ: സ്ലൈസ് പേമെന്റ് ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബദലാണെന്ന് അവകാശപ്പെടുന്ന സ്ലൈസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനാണ് ഈ ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത സ്ലൈസ് ആപ്പില്‍ കണ്ടെത്തിയെന്നാണ് ഈ ടൂള്‍ വ്യക്തമാക്കിയത്. സ്ലൈസ് അയച്ച അറിയിപ്പില്‍ ക്ലിക്ക് ചെയ്യുന്നത് ഉപയോക്താവിനെ പ്ലേ പ്രൊട്ടക്ഷന്‍ പേജിലേക്ക് നയിക്കും. സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഓഡിയോ റെക്കോര്‍ഡിംഗുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റ ചോര്‍ത്താന്‍ ഈ ആപ്പിന് കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സ്ലൈസിന്റെ ആന്‍ഡ്രോയിഡ് ആപ്പ് അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റില്‍ നിന്ന് ഇതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഗൂഗിള്‍ തിരിച്ചറിഞ്ഞ പ്രശ്‌നം അന്വേഷിച്ച് 4 മണിക്കൂറിനുള്ളില്‍ അത്…

      Read More »
    • മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം ഇനി അലെക്സയിലൂടെ…. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ ഒപ്പമുണ്ടാകും

      നമ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ. അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു. കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം. അതേസമയം ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ…

      Read More »
    • ഭീമന്‍മാരെ ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍; 19 രൂപയ്ക്ക് പുതിയ പ്ലാന്‍

      സാധാരണക്കാർക്ക് കൈത്താങ്ങാകാൻ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ (BSNL). കൊവിഡ് പ്രതിസന്ധിയുടെ കൂടെ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് കൈത്താങ്ങുമായിയാണ് പുതിയ പ്ലാൻ എത്തുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് നമ്പർ നിലനിർത്തുന്നതിന് 19 രൂപയാണ് വേണ്ടത്. പ്രതിവർഷം ഏകദേശം 228 രൂപ ആയി ഈ കണക്ക് നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് കോൾ നിരക്കിലും കുറവുണ്ടാകും. മിനിറ്റിന് 20 പൈസ എന്ന നിരക്കിലാണ് കുറവ് കൊണ്ടുവരുന്നത്. പുതിയ പ്ലാൻ ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രീപെയ്‍ഡ് പ്ലാനുകൾക്ക് ഒപ്പം വോയിസ് വൗച്ചർ പ്ലാൻ എന്ന പേരിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്. വോയിസ്‌റെയ്റ്റ്കട്ടർ_19 എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. കേരളത്തിൽ ഈ പ്ലാൻ നടപ്പിലായിട്ടില്ല. വോയിസ്_റെയ്റ്റ്_കട്ടർ_21 എന്ന പേരിലറിയപ്പെടുന്ന പ്ലാൻ കേരളത്തിൽ ലഭ്യമാണ്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മിനിറ്റിന് 20 പൈസയാണ് കോൾ ചാർജ്. പക്ഷേ ഇതിന്റെ പ്രതിവർഷ പ്ലാനുകൾ കേരളത്തിൽ ലഭ്യമല്ല. ടെലികോം നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ…

      Read More »
    Back to top button
    error: