Tech

    • “സമയബന്ധിതമായി കെവൈസി രേഖകള്‍ പുതുക്കാത്തവര്‍ക്കെതിരേ പിഴത്തുക ചുമത്തും”, സന്ദേശം വ്യാജം; എല്‍ഐസിയുടെ പേരില്‍ പോളിസി ഉടമകള്‍ക്ക് വ്യാജസന്ദേശമയച്ച് തട്ടിപ്പ്, കെണിയിൽ വീഴാതിരിക്കാന്‍ മുന്നറിയിപ്പ്

      ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രംഗത്തെത്തി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസി അധികൃതര്‍ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കയിരിക്കുന്നത്. എല്‍ഐസി പോളിസിയുമായി ബന്ധപ്പെടുത്തി രണ്ട് വ്യാജ സന്ദേശങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. സമയബന്ധിതമായി കെവൈസി രേഖകള്‍ പുതുക്കാത്തവര്‍ക്കെതിരേ പിഴത്തുക ചുമത്തുമെന്നും പോളിസി ഉടമകളുടെ വ്യക്തിവിവരങ്ങളും രേഖകളും ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അടുത്തിടെയാണ് എല്‍ഐസി സേവനങ്ങള്‍ വാട്‌സാപ്പ് മുഖേനയും ലഭ്യമാക്കി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നതും ശ്രദ്ധേയം. അതേസമയം, കെവൈസി രേഖകള്‍ യഥാസമയം പുതുക്കി സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ യാതൊരുവിധ പിഴയും ഈടാക്കാറില്ലെന്ന് കഴിഞ്ഞ ദിവസം എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കണം. കൂടാതെ പോളിസിയുമായി ബന്ധപ്പെട്ട എല്ലാത്തരം ഔദ്യോഗിക അറിയിപ്പുകള്‍ക്കും…

      Read More »
    • ദൈവത്തേ ഓർത്ത് ഇങ്ങോട്ടേക്ക് വന്നേക്കല്ലേ… ട്വിറ്ററിന്റെ ഭാഗമാകാൻ കൊതിക്കുന്നവർക്ക് മുന്നറിയിപ്പുമായി ജീവനക്കാർ

      സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്ത്. മസ്കിന്റെ നയങ്ങളിൽ ട്വിറ്ററിലെ ജീവനക്കാർ തൃപ്തരല്ല. മസ്കിന്റെ ട്വിറ്ററിൽ നിന്ന് മാറി നിൽക്കണം എന്ന ഉപദേശവും പുതിയതായി വരാൻ ഒരുങ്ങുന്നവർക്ക് ജീവനക്കാർ നൽകുന്നുണ്ട്. പുതിയ മേധാവിയുടെ കീഴിൽ ദുരിതാവസ്ഥയാണ് എല്ലാവർക്കും നേരിടേണ്ടി വരുന്നത്. നേരത്തെ വർക്ക് പ്രഷറും പിരിച്ചുവിടലും കാരണം ജീവനക്കാർ ബുദ്ധിമുട്ടിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിരവധി പേരാണ് അടുത്തിടെ കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയത്. ഇപ്പോൾ ‘ബ്ലൈന്റ് ആപ്പി’ലൂടെയാണ് ജീവനക്കാർ ട്വിറ്റർ 2.0 യെപ്പറ്റിയുള്ള അജ്ഞാത സന്ദേശങ്ങൾ അയക്കുന്നത്. കൂടാതെ ട്വിറ്റർ റേറ്റിങ് കുറച്ചാണ് ജീവനക്കാർ നല്കുന്നത്. മുൻപ് ജോലി ചെയ്യാൻ കഴിയുന്ന മികച്ച ഇടങ്ങളിലൊന്നായിരുന്നു ട്വിറ്റർ. എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ലെന്നാണ് ആപ്പിലൂടെ ജീവനക്കാർ കുറിച്ചിരിക്കുന്നത്. ഇതിനിടയ്ക്ക് എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് രംഗത്തെത്തിയിരുന്നു. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.…

      Read More »
    • ജി മെയിൽ മണിക്കൂറുകൾ പണിമുടക്കി; പ്രശ്നം ഭാ​ഗികമായി പരിഹരിച്ചെന്ന് അധികൃതർ

      ദില്ലി: ഗൂഗിളിന്റെ ഇ മെയിൽ സേവനം ജി മെയിൽ മണിക്കൂറുകൾ പ്രവർത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടായി. പ്രശ്നം ഭാ​ഗികമായി പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു. പൂർണമായി ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയിൽ പൂർണമായി പ്രവർത്തനരഹിതമായത്. ചില ഉപയോക്താക്കൾക്ക് ഇമെയിൽ സേവനം തിരിച്ചെത്തിയെന്നും എന്നാൽ പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നും Downdetector.com റിപ്പോർട്ട് ചെയ്തു. ജിമെയിൽ പ്രശ്നം നേരിടുന്നുണ്ടെന്ന് ​ഗൂ​ഗിൾ സ്ഥിരീകരിച്ചു. സമ്മതിക്കുന്നു. എഞ്ചിനീയറിംഗ് ടീം പ്രശ്നത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമമാണ്. ഉടൻ പരിഹരിക്കുമെന്നും ​ഗൂ​ഗിൾ പറ‍ഞ്ഞു. ജി മെയിൽ നിലച്ചതിനെ തുടർന്ന് പരാതിയുമായി ഉപയോക്താക്കൾ രം​ഗത്തെത്തി. ജി മെയിൽ ആപ്പും പ്രവർത്തന രഹിതമായി.

      Read More »
    • ഓക്സിജൻ ഒഎസ് അ‌പ്ഡേഷനുശേഷം വൺപ്ലസ് ​ഫോണുകളിൽ പച്ചവര! എന്തുചെയ്യണമെന്നറിയാതെ വൺപ്ലസ് ഉടമകൾ

      ഓക്സിജൻ ഒഎസ് അ‌പ്ഡേഷനു പിന്നാലെ വൺപ്ലസിന്റെ ചില മോഡലുകളുടെ ഡിസ്​പ്ലെയിൽ പച്ച വര തെളിയുന്നു എന്നാണ് പരാതി. പ്രശ്നപരിഹാരത്തിന് എന്തുചെയ്യണമെന്നറിയാതെ വൺപ്ലസ് ഉടമകൾ. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവച്ചാണ് വൺപ്ലസ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്. സ്മാർട്ട്ഫോണുകളിൽ പച്ച വരകൾ ഉണ്ടാകുക എന്നത് സാധാരണമാണ്. എന്നാൽ താഴെ വീഴുമ്പോഴോ വെള്ളം കയറുമ്പോഴോ ഒക്കെയാണ് സാധാരണയായി ഇത്തരം കംപ്ലയിന്റ് കണ്ടുവരാറുള്ളത്. എന്നാൽ അ‌തിൽനിന്നെല്ലാം വിഭിന്നമായാണ് ഇപ്പോൾ ചില സ്മാർട്ട്ഫോണുകളിൽ പച്ച വരകൾ തെളിയുന്നത് എന്നതാണ് ഏവരെയും കുഴക്കുന്ന വിഷയം. സ്മാർട്ട്ഫോൺ ഡിസ്‌പ്ലേകളിൽ – കണക്ടറിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ ഉപകരണം തകരാറിലായാലോ പച്ച വരകൾ സാധാരണയായി ദൃശ്യമാകും. അതൊരു ഹാർഡ്‌വെയർ പ്രശ്നമാണ്. എന്നാൽ ഇവിടെ നിരവധി വൺപ്ലസ് ഉടമകളുടെ സ്മാർട്ട്ഫോണിൽ ഒരേസമയമാണ് കംപ്ലയിന്റ് ദൃശ്യമായിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷമാണ് ഈ സ്മാർട്ട്ഫോണുകളിൽ പച്ചവര പ്രശ്നം കണ്ടുതുടങ്ങിയത് എന്നതാണ് പൊതുവായുള്ള ഘടകം. അ‌തിനാൽത്തന്നെ ഓക്സിജൻ സോഫ്ട്വേർ അ‌പ്ഡേഷനുമായി ബന്ധപ്പെട്ടാകാം പ്രശ്നം ഉണ്ടായിരിക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ.…

      Read More »
    • ഇനി വൈകില്ല ജിയോയുടെ തുറുപ്പ് ചീട്ട് ഉടനെത്തും ! ജിയോ 5ജി ഫോൺ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

      മുംബൈ: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. ജിയോ 5ജി ഫോൺ ഉടനെ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് സ്മാർട്ട്‌ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയുമൊക്കെ ബെഞ്ച് മാർക്കിങ് പ്ലാറ്റ്‌ഫോമായ ഗീക്ക്‌ബെഞ്ചിൽ ജിയോ 5ജി സംബന്ധിച്ച റിപ്പോർട്ടുകൾ വന്നത്. ഇതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷ കൂടിയിരിക്കുകയാണ്. കാത്തിരിക്കുന്ന 5 ജി ഫോണ്‍ വിപണിയിലെത്താൻ ഇനി വൈകില്ലെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ പ്രമുഖ ബ്രാന്റുകളെല്ലാം ഏകദേശം 5ജിയിലേക്ക് മാറിക്കഴിഞ്ഞു. ജിയോ, എയർടെൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾ നിലവിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി ഫോണുകളെ കുറിച്ച് നിലവിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ ഫോണിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. വിലക്കുറവാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രത്യേകതകളിൽ പ്രധാനം. സ്‌നാപ്ഡ്രാഗൺ 480+ പ്രോസറായിരിക്കും ജിയോ ഫോൺ 5ജിയിലെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 12 ഓഎസിലായിരിക്കും ഇത് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. 4 ജിബി റാം ആകും ഫോണിലുള്ളത്. 90 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള 6.5 ഇഞ്ചിന്റെ എൽ.സി.ഡി…

      Read More »
    • തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചോ? കൈവിട്ടുപോയ ആ പണം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം ?

      യുപിഐ വഴിയുള്ള ഇടപാടുകളിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നതിനാൽ ബാങ്കുകളിൽ നേരിട്ടെത്തി ഇടപാടുകൾ നടത്തേണ്ടതായി വരുന്നില്ല. വഴിയോര കച്ചവടക്കാർ മുതൽ റീട്ടെയിൽ വ്യാപാരികൾ വരെ ഇപ്പോൾ യുപിഐ വഴിയാണ് പണം കൈമാറുന്നത്. യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ ഭൂരിഭാഗവും അത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാറുണ്ട്, എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, ശരിയായ നടപടികൾ സ്വീകരിച്ച് നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്ത തുക വീണ്ടെടുക്കാനാകും. യുപിഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഇടപാടുകളിൽ തെറ്റ് സംഭവിക്കുമ്പോൾ, ഉപഭോക്താവ് ആദ്യം ഏത് പേയ്മെന്റ് സംവിധാനമാണോ ഉപയോഗിച്ചത് അതിൽ പരാതി നൽകണമെന്ന്…

      Read More »
    • വാട്ട്സ്ആപ്പിൽ സന്ദേശങ്ങൾ സെർച്ച് ചെയ്യാൻ പുതിയ രീതി; ഡേറ്റ് വച്ച് സന്ദേശങ്ങൾ തിരയാൻ സാ​ധിക്കുന്ന പുതിയ ഫീച്ചർ ബീറ്റയിൽ

      ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു. സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്‌സ്ആപ്പ് ആരംഭിച്ചുവെന്നാണ് വിവരം. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ചില വാട്ട്‌സ്ആപ്പ് ബീറ്റയ്‌ക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്‍റെ കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഫീച്ചറിനായുള്ള ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.  ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത…

      Read More »
    • ആപ്പിളിനെയും ആന്‍ഡ്രോയ്ഡിനെയും വെല്ലുവിളിച്ച് മസ്ക്; നിവൃത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെയങ്ങ് ഇറക്കും

      സന്‍ഫ്രാന്‍സിസ്കോ: ചുമ്മാ പറയുന്നതൊന്നുമല്ല… നിവൃത്തിയില്ലാതെ വന്നാൽ സ്വന്തമായി ഒരു ഫോൺ തന്നെയങ്ങ് ഇറക്കും. മാർഗങ്ങളൊന്നും ഇല്ലെങ്കിൽ ഫോൺ ഇറക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ട്വിറ്ററിന്റെ മേധാവിയായ ഇലോൺ മസ്കാണ്. മസ്ക് സമൂഹമാധ്യമ രംഗത്തേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കമ്പനികളുടെയും ചങ്കിടിപ്പ് വർധിപ്പിച്ചുകൊണ്ടാണ്. മസ്കിനും ട്വിറ്ററിനും എതിരെ നിരവധി പ്രചരണങ്ങൾ നടന്നിരുന്നു. മസ്‌ക് ട്വിറ്ററിനെ ഇല്ലാതാക്കും എന്നത് മുതൽ പല തരം പ്രചരണങ്ങൾ കമ്പനികൾ നടത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും മസ്കിനെയോ അദ്ദേഹത്തിന്റെയോ നടപടികളെ ബാധിക്കുന്നില്ല.“ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ ബൂട്ട് ചെയ്യുകയാണെങ്കിൽ, എലോൺ മസ്‌ക് സ്വന്തമായി സ്മാർട്ട്‌ഫോൺ നിർമ്മിക്കണം. രാജ്യത്തെ പകുതി ആൾക്കാരും ഐഫോണും ആൻഡ്രോയിഡും ഒഴിവാക്കും. മസ്ക് റോക്കറ്റുകൾ നിർമ്മിക്കുന്നു, അപ്പോൾ ഒരു ചെറിയ സ്മാർട്ട്ഫോൺ എളുപ്പമായിരിക്കില്ലെ?” മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ എഴുതി. ഈ ട്വീറ്റിന് മറുപടിയുമായി മസ്ക് തന്നെ രംഗത്ത് എത്തി. “അത് അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ, മറ്റ് മാർഗമില്ലെങ്കിൽ, ഞാൻ ഒരു ബദൽ…

      Read More »
    • എയർടെൽ 5ജി പ്ലസ് സേവനം കൂടുതൽ ന​ഗരങ്ങളിലേക്ക്

      എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമായി തുടങ്ങി. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ ​ന​ഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്. ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്‌വർക്ക് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ, പട്‌ലിപുത്ര ഇൻഡസ്‌ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളിൽ ടെലികോം കമ്പനി ഇപ്പോൾ 5ജി ലഭ്യമാക്കി തുടങ്ങി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ്…

      Read More »
    • പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്; ഇനി വോയിസും സ്റ്റാറ്റസാക്കാം

      ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ് സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. കുറച്ച് ഐഒഎസ് ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ ഈ ഫീച്ചർ ഉപയോഗിച്ചു വരുന്നുണ്ട്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഇവ സുരക്ഷിതമായിരിക്കും. വാട്ട്‌സാപ്പ് ഫോർ ഡെസ്‌ക്‌ടോപ്പിൽ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിച്ചു തുടങ്ങുകയാണെന്ന് റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്.നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള…

      Read More »
    Back to top button
    error: