Sports

  • ഗംഭീറിനുള്ള പണി വരുന്നുണ്ട്! കോച്ചായി രംഗപ്രവേശം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി; എക്കാലത്തെയും മികച്ച നായകന്‍; വളര്‍ത്തിയെടുത്തത് സേവാഗ് അടക്കം മുന്‍നിര താരങ്ങളെ

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മേധാവിയായും തിളങ്ങിയശേഷം സജീവമായി ക്രിക്കറ്റില്‍ ഇടപെടാതെ മാറിനിന്ന സൗരവ് ഗാംഗുലി അടുത്ത റോളിലേക്ക്. ഇന്ത്യന്‍ കോച്ചിന്റെ കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് സൗരവ് ഗാംഗുലി തയാറെടുക്കുന്നതെന്നാണു വിവരം. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടിയും പിന്നിട്ടു കഴിഞ്ഞു. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദം ഇരട്ടിയാക്കുമെന്നും വ്യക്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായെങ്കിലും ഇനിയുള്ള റെഡ് ബോള്‍ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍…

    Read More »
  • രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

    ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ   യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…

    Read More »
  • ടീമിലുണ്ട്, പക്ഷേ ബെഞ്ചിലിരിക്കും! കുല്‍ദീപിനും റിങ്കുവിനും ഹര്‍ഷിതിനും കളിക്കേണ്ടി വരില്ല

    ബംഗളുരു: യുഎഇയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുവേണ്ടി സൂര്യകുമാര്‍ യാദവിനു കീഴിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ചില പ്രധാന താരങ്ങള്‍ തഴയപ്പെട്ടെങ്കിലും വളരെ സന്തുലിതമായ സ്‌ക്വാഡിനെ തന്നെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ചിലര്‍ക്കു ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും കിട്ടിയേക്കില്ല. വാട്ടര്‍ ബോയ് മാത്രമായി ബെഞ്ചിലേക്കു ഒതുക്കപ്പെടാനിടയുളള ചില താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. പുറത്തിരിക്കുക ആരെല്ലാം? ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പ്രധാനമായും മൂന്നു പേര്‍ക്കായിരിക്കും ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക. ഇതിലൊരാള്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദഹം. പക്ഷെ ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കാണ്. ദേശീയ ടീമിലേക്കുള്ള ആദ്യ വരവില്‍ വന്‍ ഫ്ളോപ്പായെങ്കിലും രണ്ടാം വരവില്‍ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.…

    Read More »
  • നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും

    ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല. റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍…

    Read More »
  • ‘ബാബര്‍ അസം രാജ്യത്തിന്റെ അഭിമാനം; അദ്ദേഹത്തെ അപമാനിക്കരുത്’: പാക് പ്രധാനമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരാതി പ്രവാഹം; ഇങ്ങനെയൊരു ടീം പാക് ചരിത്രത്തില്‍ ആദ്യം; ടീമിലുള്ളത് കാറ്റഗറി എയില്‍ ഉള്‍പ്പെട്ട ഒരു താരം മാത്രം; അയവുണ്ടാകില്ലെന്ന സൂചന നല്‍കി കോച്ച്

    ലഹോര്‍: ഏഷ്യ കപ്പ് മത്സരത്തില്‍നിന്ന് പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കിയതിനെിതിരേ ആരാധകരുടെ പ്രതിഷേധം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇടപെടണമെന്നും ആവശ്യം. തങ്ങളുടെ ഇഷ്ടപ്പെട്ട കളിക്കാരനെ ഒഴിവാക്കിയതിനെതിരേ ആരാധകര്‍ ശക്തമായി പ്രതികരിക്കുന്നത് ശുഭലക്ഷണമാണെന്നാണ് കളി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍. രണ്ടു ദിവസം മുമ്പ് പുറത്തിറക്കിയ ടീമിലാണ് ബാബറിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കി ഞെട്ടിച്ചത്. ടീമില്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന ഒരു താരം മാത്രമാണുള്ളത്. 21 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി കളിയില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് ബാബര്‍. 2024ല്‍ ആണ് അവസാനമായി ടി20യില്‍ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തില്‍ 47, 0, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ വര്‍ഷം ടി20 മത്സരങ്ങളില്‍ റിസ്വാനും കളിച്ചിട്ടില്ല. വിന്‍ഡീസുമായുള്ള മത്സരത്തില്‍ 16 ആണ് കൂടിയ സ്‌കോര്‍. ടീമില്‍നിന്നു പുറത്തായതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ട്വിറ്ററിലൂടെ പരാതി പ്രവാഹമാണിപ്പോള്‍. ദേശീയ ഹീറോയായ അദ്ദേഹത്തിനെ കാറ്റഗറി ബിയില്‍ കളിപ്പിക്കുന്നത്…

    Read More »
  • സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ

    മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ…

    Read More »
  • മുഹമ്മദ് ഷമി പരസ്ത്രീഗമനം നടത്തുന്ന സ്ത്രീലമ്പടന്‍ മകളുടെ വിദ്യാഭ്യാസം പോലും അവഗണിക്കുന്നു ; ഇന്ത്യന്‍ പേസറെ സാമൂഹ്യമാധ്യമത്തില്‍ വീണ്ടും കടന്നാക്രമിച്ച് ഭാര്യ ഹസിന്‍ ജഹാന്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി വേര്‍പിരിഞ്ഞ ഭാര്യ ഹസീന്‍ ജഹാന്‍ വീണ്ടും. ഷമിയെ ‘സ്ത്രീലമ്പടന്‍’ എന്ന് ആക്ഷേപിച്ച ഹസീന്‍ജഹാന്‍ മകളെ അയാള്‍ അവഗണിക്കുകയാണെന്നും ആരോപിച്ചു. സോഷ്യല്‍ മീഡിയവഴിയായിരുന്നു ക്രിക്കറ്റ് താരത്തെ അപമാനിച്ചത്. മുഹമ്മദ് ഷമി മകളുടെ വിദ്യാഭ്യാസം അവഗണിച്ചുവെന്നും എന്നാല്‍ ഷമിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മകളെ ഒരു അന്താരാഷ്ട്ര സ്‌കൂളില്‍ ചേര്‍ത്തെന്നും പറഞ്ഞു. എന്റെ മകളുടെ അച്ഛന്‍, ഒരു കോടീശ്വരനാണെങ്കിലും പരസ്ത്രീബന്ധം കാരണം അയാള്‍ അവളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. മകള്‍ അയ്‌രയെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കുന്നത് ഷമി ആഗ്രഹിച്ചിരുന്നില്ലെന്ന് ജഹാന്‍ ആരോപിച്ചു. പേസര്‍ സ്വന്തം മകള്‍ക്കല്ല തന്റെ കാമുകിമാരുടെ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നുവെന്നും അയ്രയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും അവളുടെ സ്‌കൂളിനോ വിദ്യാഭ്യാസത്തിനോ പണം നല്‍കിയില്ലെന്നും ആരോപിച്ചു. മകള്‍ക്ക് നല്ല സ്‌കൂളില്‍ പ്രവേശനം വേണമെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം തന്റെ യജമാനത്തിമാരുടെ കുട്ടികളെ അയാള്‍ എലൈറ്റ്…

    Read More »
  • ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കരുതേയെന്നു പ്രാര്‍ഥിക്കുന്നു! വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ബാസിത് അലി; കളി നടന്നാല്‍ ടീമിന്റെ സര്‍വനാശം

    ഇസ്ലാമാബാദ്: വെസ്റ്റ്് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെതിരേ വിമര്‍ശനവും പരിഹാസവുമാണ് എല്ലാ മേഖലകളില്‍നിന്നും ഉയരുന്നത്. ഇനി പാകിസ്താനുള്ളത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരമാണ്. എന്നാല്‍, ഈ മത്സരം നടക്കല്ലേയെന്നു പ്രാര്‍ഥിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. സപ്തംബര്‍ 14നു ദുബായിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോര്. സമീപകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മല്‍സരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഇന്ത്യ മല്‍സരത്തില്‍നിന്നു പിന്‍മാറണമെന്നു മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ മത്സരം നടക്കരുതേയെന്നു പ്രാര്‍ഥിക്കുന്നതായി ബാസിത് പറയുന്നത്. ALSO READ  ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ്…

    Read More »
  • ധോണി നിരന്തരം ഒഴിവാക്കി; മാനസികമായി തകര്‍ന്ന് ഇടയ്ക്കുവച്ചു വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു; തുണയായത് സച്ചിന്റെ ഉപദേശം; സേവാഗിന്റെ വെളിപ്പെടുത്തല്‍

    മുംബൈ: ധോണി ക്യാപ്റ്റനായതിനുശേഷം ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നും ഇടയ്ക്കുവച്ചു വിരമിക്കാന്‍ ആലോചിച്ചിരുന്നെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ വെടിക്കെട്ടു താരമായിരുന്ന വീരേന്ദര്‍ സേവാഗ്. അറ്റാക്കിങ് ഗെയിമിലൂടെ ഏതു വമ്പന്‍ എതിരാളിയെയും ബാക്ക്ഫൂട്ടിലാക്കിയിട്ടുള്ള സേവാഗ് ഇന്നും ആരാധരുള്ള കളിക്കാരനാണ്. മൂന്നു ഫോര്‍മാറ്റിനെയും ഒരേ രീതിയില്‍ സമീപിച്ചുവെന്നതാണു മറ്റുള്ളവരില്‍ നിന്നെല്ലാം സ്പെഷ്യലാക്കി മാറ്റുന്നത്. ഏകദിന ക്രിക്കറ്റിലാണ് സെവാഗ് ഏറ്റവുമധികം ഇംപാക്ടുണ്ടാക്കിയതെന്നു കണക്കുകള്‍ പറയുന്നു. 104.33 സ്ട്രൈക്ക് റേറ്റില്‍ 8273 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്മാരായപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുകയും ചെയ്തു. പക്ഷെ ഈ ലോകകപ്പ് തനിക്കു നഷ്ടമായേക്കുമായിരുന്നെന്നും അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിക്കുമായിരുന്നെന്നും വെളിപ്പെടുത്തിരിയിക്കുകയാണ് സെവാഗ്. പദംജീത്ത് സെവ്റാവത്തിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഒരു തീരുമാനമാണ് ഇങ്ങനെയൊരു കടുപ്പമേറിയ നീക്കത്തിലേക്കു കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സെവാഗ് പറയുന്നു. വിരമിക്കാന്‍…

    Read More »
  • ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരാന്‍ കോഹ്ലി ; ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കയറാന്‍ 54 റണ്‍സ് കൂടി മതി ; എലൈറ്റ് പട്ടിക വഴി ചരിത്രത്തിലേക്ക് കയറും

    ന്യൂഡല്‍ഹി: ടെസ്റ്റ്, ട്വന്റി മത്സരങ്ങളില്‍ നിന്നും വിരമിച്ച വിരാട്‌കോഹ്ലി ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലൂടെ അവധിക്കാലം മതിയാക്കാന്‍ ഒരുങ്ങുകയാണ്്. എലൈറ്റ് പട്ടികയിലെ ഒരു ഇതിഹാസത്തെ മറികടക്കാന്‍ വെറും 54 റണ്‍സ് മാത്രം അകലെയാണ് താരം. ഏകദിന ക്രിക്കറ്റില്‍ വിരാടിന് 14181 റണ്‍സുണ്ട്. ശ്രീലങ്കയുടെ സംഗക്കാരയെ മറികടക്കാനാണ് കോഹ്ലി ഒരുങ്ങുന്നത്് 2024 ലോകകപ്പിന് ശേഷം അദ്ദേഹം ടി20യില്‍ നിന്ന് വിരമിച്ച കോഹ്ലി 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കിയിരുന്നു. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് 2027 ലെ ഏകദിന ലോകകപ്പ് കളിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്‍ നായകന്‍ രോഹിത്ശര്‍മ്മയും ഓസീസിനെതിരേയുള്ള ഏകദിന പരമ്പരയിലൂടെ തിരിച്ചുവരും. ഒന്നിലധികം ഏകദിന റെക്കോര്‍ഡുകള്‍ക്ക് ഉടമയായ വിരാട് സംഗക്കാരയെ മറികടന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനാകും. 2008 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വിരാട് 302 ഏകദിനങ്ങളില്‍ നിന്ന് 14181 റണ്‍സ് നേടിയിട്ടുണ്ട്. 463 ഏകദിനങ്ങള്‍ കളിച്ച്…

    Read More »
Back to top button
error: