Sports
-
സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 27 ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. അതേസമയം, ഈ വര്‍ഷം ജനുവരിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Read More » -
ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ 4 പേര്‍ക്ക് കോവിഡ്19
മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലില്‍ നിന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിലെ എല്ലാവര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ ഐസൊലേഷനിലാണ്.
Read More » -
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വിരമിച്ചു
മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഭാജി എന്നു വിളിപ്പേരുള്ള ഹര്‍ഭജന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിത്. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ സജീവമല്ലാതിരുന്നപ്പോഴും ഹര്‍ഭജന്‍ ഐപിഎല്ലില്‍ തിളങ്ങിനിന്നു. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ വീഴ്ത്തി. 2008 മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്ന താരത്തിന്റെ പ്രകടനം ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായി. 2013-ല്‍ മുംബൈ ആദ്യ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ 23 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 24 പന്തില്‍ 64 റണ്‍സ് അടിച്ചു. പത്തു വര്‍ഷത്തോളം…
Read More » -
17-മത് സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം
17-മത് സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം. മിനി വിഭാഗം ആൺകുട്ടികളിൽ പാലക്കാട് ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ഒന്നാം സ്ഥാനവും, പാലക്കാട് രണ്ടാം സ്ഥാനവും നേടി. സീനിയർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനും,രണ്ടാം സ്ഥാനം കോട്ടയത്തിനുമാണ്.വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം എറണാകുളവും രണ്ടാം സ്ഥാനം കൊല്ലവും കരസ്ഥമാക്കി. ജില്ലകളെ പ്രതിനിധികരിച്ചുകൊണ്ട് മിനി, സീനിയർ വിഭാഗങ്ങളിലായി 21 ടീമുകൾ പങ്കെടുത്തു.അഡ്വക്കറ്റ് ബാബു പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം എ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചാമ്പ്യന്മാർക്കുള്ള മെഡലുകളും സമ്മാനിച്ചു.സമാപന സമ്മേളനത്തിൽ സംസ്ഥാന റോൾ ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ രാജ് മോഹൻ പിള്ള, കേരള റോൾ ബോൾ എംപി സുബ്രഹ്മണ്യൻ, സൗത്ത് സോൺ റോൾ ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി , സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർമാരായ സജി എസ്, നാസർ എ ,പി കെ…
Read More » -
അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം
കണ്ണൂര്‍: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി.ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റണ്‍ ഗെയിമിന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അപര്‍ണയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. കോഴിക്കോട് സ്വദേശികളായ എന്‍.ബാലന്‍-എ.ലീല ദമ്പതിമാരുടെ മകളായ അപര്‍ണ ബാലന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ മാനേജരാണ്. ഭര്‍ത്താവ്: എം.എസ്.സന്ദീപ്. അന്താരാഷ്ട്ര മത്സരങ്ങളിലെ ടീം ഇവന്റ്/ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയില്‍ അപര്‍ണയുടെ പ്രധാന നേട്ടങ്ങള്‍:- 2010-ലെ കോമണ്‍വെല്‍ത്ത്…
Read More »