Social Media
-
23/02/2024വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമം; യുവാവിനെ പഞ്ഞിക്കിട്ട് ബസ് യാത്രക്കാര്‍
റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അത് വഴി പോയ ബസിലെ യാത്രക്കാര്‍ ഇടിച്ച് കൂട്ടുന്ന സിസിടിവി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. CCTV IDIOTS എന്ന എക്‌സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ‘അപ്പപ്പോള്‍ കര്‍മ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍ ആളൊഴിഞ്ഞ ഒരു റോഡിലൂടെ ഒരു യുവതിയും അവരുടെ പുറകിലായി ഒരു യുവാവും നടന്ന് വരുന്നത് കാണാം. പെട്ടെന്ന് യുവതിയുടെ പുറകിലുള്ളയാള്‍ യുവതിയെ കടന്ന് പിടിക്കുന്നു. അയാളില്‍ നിന്ന് കുതറിയോടാന്‍ യുവതി ശ്രമിക്കുമ്പോള്‍ യുവാവ് കൂടുതല്‍ അക്രമാസക്തനാകുന്നു. ഇതിനിടെ ഒരാള്‍ വളരെ പകുക്കെ നടന്ന് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പം എതിര്‍ വശത്ത് നിന്നും ഒരു ബസ് വന്ന് സംഭവ സ്ഥലത്ത് നില്‍ക്കുന്നു. കാല്‍ നടയാത്രക്കാരനെ കണ്ട യുവാവ് അല്പം മാറി നില്‍ക്കുമ്പോള്‍ അയാള്‍ പതുക്കെ…
Read More » -
23/02/2024പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുമെന്ന് പഠനം
മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാല്‍, സാധാരണ വേദനസംഹാരിയായ പാരസെറ്റമോള്‍ കരളിനെ തകരാറിലാക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു പഠനം. എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ എലികളില്‍ നടത്തിയ പഠനങ്ങളിലൂടെ പാരസെറ്റമോള്‍ കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ മാരകവും സുഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതുമായ അമിതമായ വിഷാംശത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പഠനം നല്‍കുന്നു. കരള്‍ കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് പോലും കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള കോശനാശം കരള്‍ രോഗങ്ങളായ ക്യാൻസർ, സിറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും ഗവേഷകർ ഉള്‍പ്പെട്ട പഠനം സയൻ്റിഫിക് റിപ്പോർട്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരസെറ്റമോള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വേദനസംഹാരിയാണ്. ശരീര താപനില കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്. സുരക്ഷിതമായും നിർദേശിച്ച പ്രകാരവും ഇത്…
Read More » -
23/02/2024വാഹനങ്ങളിലെ താൽക്കാലിക നമ്പർ സൂചിപ്പിക്കുന്നത് ഇതാണ്
ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ? T – താൽക്കാലികം (Temporary) 12 – നമ്പർ ഇഷ്യു ചെയ്ത മാസം 23 – നമ്പർ ഇഷ്യു ചെയ്ത വർഷം KL – സ്റ്റേറ്റ് കോഡ് 1714 – താൽക്കാലിക നമ്പർ L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല) താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല. താല്‍ക്കാലിക നമ്ബറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിന്നും…
Read More » -
22/02/2024പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? മടിക്കേണ്ട112 എന്ന നമ്പറിൽ വിളിച്ചോളൂ
യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടോ? അതോ മറ്റെന്തെങ്കിലും രീതിയിൽ പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? ഒട്ടും മടിക്കേണ്ട… കേരളത്തിൽ എവിടെ നിന്നും പോലീസ് സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടാം. #KeralaPolice
Read More » -
22/02/2024ജോഗ് ഫോൾസ്; ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം
കർണാടകയിലെ ഷിമോഗ ജില്ലയിലെ തലഗുപ്പ റെയില്‍വേ സ്റ്റേഷന് സമീപമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് സ്ഥിതി ചെയ്യുന്നത്.ശാരാവതി നദിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പല പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല.ജോഗ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ഭംഗിയിലെത്തുന്ന സമയം മഴക്കാലമാണ്. കര്‍ണ്ണാടകയില്‍ ഏറ്റവും അധികം ആളുകള്‍ തേടിയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. 829 അടി ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്. ജോഗ് എന്നത് ഒറ്റവെള്ളച്ചാട്ടമല്ല, മറിച്ച് നാല് ഗംഭീര വെള്ളച്ചാട്ടങ്ങളെ ഒന്നായി പറയുന്ന പേരാണ് ജോഗ് വെള്ളച്ചാട്ടം എന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വഭാവത്തില്‍ നിന്നുമാണ് ഓരോന്നിനും പേര് ലഭിച്ചിരിക്കുന്നതും.ജോഗിന്‍റെ ഭാംഭീര്യം എന്തെന്ന് മനസ്സിലാക്കണെമെങ്കില്‍ മഴക്കാലത്ത് തന്നെ ഇവിടേക്ക് പോകണം. തല്ലിയലച്ച് താഴോക്ക് പോകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും പുക വരുന്നതുപോലുള്ള കാഴ്ച…
Read More » -
22/02/2024മൊബൈൽഫോൺ ചാർജ് ചെയ്യേണ്ടത് എപ്പോഴാണെന്ന് അറിയാമോ?
മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക. എന്നാൽ ഫോൺ വാങ്ങിക്കഴിഞ്ഞാൽ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്. സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങിൽ നാം വരുത്തുന്ന പിഴവുകളും അശ്രദ്ധയും ബാറ്ററിയുടെ അകാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിക്കും. അതിനാൽ ചാർജിങ്ങിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അതിനാൽ ചിലർ ഇടയ്ക്കിടയ്ക്ക് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ചാർജ് എപ്പോഴും 20 ശതമാനത്തിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതായത് ഫോൺ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്പോൾ ചാർജിങ്ങിന്…
Read More » -
22/02/2024നിങ്ങൾക്ക് വാഹനമുണ്ടോ; ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക
ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത് . വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതുമാണ്. ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത്…
Read More » -
21/02/2024ചിപ്പിയില്ലാതെ എന്ത് പൊങ്കാല! പതിവ് തെറ്റിക്കാതെ ഇത്തവണയും പൊങ്കാലയിടാന്‍ ചിപ്പി എത്തും
ആറ്റുകാല്‍ പൊങ്കാല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് കയറി വരുന്ന ഒരു പേരാണ് ചിപ്പി. നടി ചിപ്പി പൊങ്കാല ഇടുന്ന ചിത്രം മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമാണ്. വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം. എന്തായാലും പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാന്‍ എത്തും. ഇരുപത് വര്‍ഷത്തോളം മുടങ്ങാതെ തുടരുന്ന പൊങ്കാലയിടല്‍ ഇക്കൊല്ലവും ഉണ്ടാകുമെന്നാണ് ചിപ്പി പറയുന്നത്. അത്രമാത്രം വിശ്വാസമാണ് ആറ്റുകാല്‍ അമ്മയോട്. എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നത്. എനിക്ക് ലഭിച്ചതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. ആറ്റുകാല്‍ പൊങ്കാലയെന്നാല്‍ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞു. പയറും കടുംപായസവുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്. ക്ഷേത്രത്തിന്റെ അടുത്തിരുന്നു പൊങ്കാലയിടാനാണ് എപ്പോഴും ശ്രമിച്ചിട്ടുളളത്. അതു നടന്നിട്ടുമുണ്ട്. ഇനിയും അങ്ങനെ തന്നെയാണ് ഇഷ്ടം. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി പൊങ്കാലയിട്ടിട്ടില്ല’ ചിപ്പി പറയുന്നു.
Read More » -
21/02/2024വേനലിലും കോഴിവില 220
പാലക്കാട്: വേനലിലും കോഴിവില 220ൽ എത്തി.കേരളത്തിൽ കോഴി പ്രിയരുള്ളത്തോളം കാലം വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്. പക്ഷേ ഒരു മറു മരുന്നുണ്ട്. വേനലാണ്.. ചൂട് കൂടുകയാണ്. ഒരാഴ്ച ജനങ്ങൾ കോഴി വാങ്ങുന്നത് നിർത്തിവച്ചാൽ കോഴികൾ ഫാമുകളിൽ കൂട്ടത്തോടെ ചാകാൻ തുടങ്ങും. നാടൻ കോഴിയെ പോലെ കുറേ കാലം ഇവയെ പോറ്റാൻ കഴിയില്ല. കോഴി ലോബിയെ തറപറ്റിക്കാൻ താൽക്കാലിക ബഹിഷ്കരണമാണ് എളുപ്പ വഴി. കേരളത്തിൽ 8 ലക്ഷം കോഴികളാണ് പ്രതിദിനം ചെലവാകുന്നത്. അടുത്ത ഒരാഴ്ച ആരും ചിക്കൻ വാങ്ങരുത് എന്ന് തീരുമാനിക്കുക.വില തനിയെ താഴും.തിന്നാൽ മാത്രം പോരാ ബുദ്ധി കൊണ്ട് ചിന്തിക്കുകയും വേണം.. (സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടത്)
Read More » -
21/02/2024ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapolice
Read More »