Social Media
-
10/04/2024”മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം”
കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് ഇടുക്കി, താമരശ്ശേരി രൂപതകളും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫെയ്‌സ്ബുക്ക് കുറിപ്പ് കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഞാന്‍ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകള്‍ക്ക് മുന്നിലും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കുന്നു. കേരള സ്റ്റോറി എന്ന സംഘപരിവാര്‍…
Read More » -
07/04/2024ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റെ പക്കല്‍ എത്തിയിട്ടുണ്ടെന്ന് ബ്ലസി; എങ്കില്‍ അത് ചെയ്തത് പൃഥ്വി തന്നെയെന്ന് പ്രേക്ഷകര്‍
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന വ്യക്തിയുടെ അതിജീവന കഥ പറഞ്ഞ സിനിമയാണ് മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍ നജീബിനെ അവതരിപ്പിച്ചത്. പൃഥ്വിരാജിനെ കൂടാതെ അമല പോള്‍ അടക്കമുള്ള താരങ്ങളും ആടുജീവിതത്തില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമയായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്. തിയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്ന് മുന്നേറവേ നൂറുകോടി ക്ലബില്‍ കഴിഞ്ഞ ദിവസം ഇടംപിടിച്ചു ആടുജീവിതം. വെറും ഒമ്പത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആ?ഗോള കലക്ഷനില്‍ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കലക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കലക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കലക്ഷനും ആടുജീവിതത്തിന് അവകാശപ്പെട്ടതാണ്. എണ്‍പത് കോടിക്ക് മുകളില്‍ ചിലവഴിച്ചാണ് സിനിമ ഒരുക്കിയത്. ആടുജീവിതം സക്‌സസ് ഫുള്ളായി ഓടി തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ നിന്നും…
Read More » -
07/04/2024വീട്ടിലിരുന്ന് കൂടുതല്‍ വരുമാനം നേടാം! ‘പണം’ കിട്ടിയില്ലെങ്കിലും ‘പണി’ കിട്ടുമെന്ന് പൊലീസ്
തിരുവനന്തപുരം: വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പരസ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക. മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്‌കില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം…
Read More » -
07/04/2024പൃഥ്വിക്ക് പകരം ഫഹദായിരുന്നെങ്കിലോ? ആടുജീവിതം കുറേക്കൂടി കളറാകുമായിരുന്നോ? ബ്ലെസി മറുപടി പറയുന്നു
ആടുജീവിതം എന്ന ബ്ലെസി ചിത്രം വലിയ രീതിയിലാണ് ബോക്‌സോഫീസിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിലും ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം എന്തുകൊണ്ട് ഫഹദിനെ തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബ്ലെസി. സര്‍വൈവല്‍ സിനിമകളില്‍ കുറേക്കൂടി തിളങ്ങുന്ന ഫഹദ് നജീബിനെ അവതരിപ്പിച്ചാല്‍ മികച്ചതാകും എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനാണ് ബ്ലെസി മറുപടി നല്‍കിയത്. ബ്ലെസി പറഞ്ഞത്: ഈ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് പൃഥ്വിയെ നമ്മള്‍ കണ്ടത് റൊമാന്റിക് ഹീറോ, ചോക്ലേറ്റ് ബോയ് എന്നൊക്കെ പറയാവുന്ന തരത്തില്‍ നല്ല സുന്ദരനായ ചെറുപ്പക്കാരനായിട്ടാണ്. പക്ഷേ ആ സമയങ്ങളിലും പൃഥ്വിരാജിന്റെ സമര്‍പ്പണം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമയ്ക്ക് എങ്ങനെ പോയാലും മിനിമം ഒരു മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സമര്‍പ്പണം പ്രധാനപ്പെട്ടതാണ്. പിന്നെ ഒരു റഫറന്‍സും ഈ കഥാപാത്രത്തിന് ശരിക്കും പറഞ്ഞാല്‍ ഉണ്ടായിരുന്നില്ല. നജീബുമായിട്ട് ഞാന്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു. അദ്ദേഹം മിക്കവാറും…
Read More » -
04/04/2024സൂര്യന്‍ ഇരുട്ടിലേക്ക് മറയും; തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം
ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ഏപ്രില്‍ എട്ടിന് ആകാശത്ത് അപൂര്‍വ്വ കാഴ്ച. സമ്ബൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന അന്നേദിവസം നാലു ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്ബോള്‍ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രില്‍ 8ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും. സൂര്യന്റെ വലതുവശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം ‘ഡെവിള്‍ കോമറ്റ്’ എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകും .
Read More » -
03/04/2024സൗദി അറേബ്യ മിസ് യൂണിവേഴ്സില്‍! വാര്‍ത്തകള്‍ വ്യാജമെന്ന് സംഘാടകര്‍
ന്യൂയോര്‍ക്ക്: മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ”സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നകാണ്. വിശ്വസുന്ദരി മത്സരത്തില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് കടുപ്പമേറിയ സെലക്ഷനിലൂടെയാണ് കടന്നുപോകേണ്ടത്. അത് ഞങ്ങളുടെ നയങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതവുമാണ്. മെക്സിക്കോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളില്‍ നിലവില്‍ സൗദ്യ അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളില്‍ സൗന്ദര്യ മത്സരത്തിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ അപ്രൂവല്‍ സമിതിയാണ്” -വാര്‍ത്താ കുറിപ്പില്‍ മിസ് യൂണിവേഴ്സ് സംഘാടകര്‍ വ്യക്തമാക്കുന്നു. വിശ്വ സുന്ദരി മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ”മിസ്…
Read More » -
03/04/2024നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി റിമ; കേക്കിനും ഹോട്ട് ലുക്ക്
കഴിഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെന്‍ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ റിമയ്ക്കായി കൂട്ടുകാര്‍ ഒരുക്കിയ കേക്കായിരുന്നു ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള, നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഗൗണില്‍ സുന്ദരിയായാണ് റിമ പാര്‍ട്ടിക്കെത്തിയത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഷൂവും അണിഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. സജിന്‍ ബാബുവിന്റെ ‘തിയറ്റര്‍’ ആണ് പുതിയ പ്രൊജക്ട്.
Read More » -
02/04/2024ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു, പേജില്‍ അശ്ലീല വീഡിയോ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ഗായിക
തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍. കഴിഞ്ഞദിവസം ചിത്രയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കുമുമ്പാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ചിത്ര അരുണ്‍ അറിയിച്ചത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നെങ്കിലും പ്രത്യേകിച്ചു നടപടി ഒന്നും അവര്‍ സ്വീകരിച്ചിട്ടില്ല. ഫെയ്‌സ്ബുക് അധികൃതരേയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനകരമായ നടപടി അവിടെ നിന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എന്റെ പേരിലുള്ള പേജില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം എന്റെ സുഹൃത്തുക്കളും പരിചയക്കാരും എന്നെ അറിയിച്ചു. മൂന്നാമതൊരാളെപ്പോലെ മാത്രമേ എനിക്കും എന്റെ പേജ് കാണാന്‍ പറ്റുന്നുള്ളൂ. അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കില്‍ ദയവ് ചെയ്ത് അണ്‍ഫോളോ ചെയ്ത് പേജ് റിപ്പോര്‍ട്ട് ചെയ്ത്…
Read More » -
31/03/2024‘മൃഗരതി’ സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തെന്ന് ബെന്യാമിന്‍, ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി, സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്; വിവാദത്തിന് ചൂടേറുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കിയ ചിത്രം പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. പൃഥ്വിരാജിന്റെ മേക്ക് ഓവറും ബ്ലെസിയുടെ സംവിധാന മികവും ക്യാമറയും മേക്കപ്പും ഗ്രാഫിക്സും മ്യൂസിക്കും തുടങ്ങി സകല മേഖലകളും മികവു പുലര്‍ത്തിയപ്പോള്‍ മികച്ച ഒരു ക്ലാസിക്കായി ആടുജീവിതം മാറി. നോവലിലെ പല രംഗങ്ങളും അതേ തീവ്രതയോടെ സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസിക്കായി. നജീബായി ആദ്യവസാനം പൃഥ്വിരാജ് ജീവിച്ചു. എന്നാല്‍, ഇതിനിടെ ചില വിവാദങ്ങള്‍ കൂടി സിനിമയെ തേടിയെത്തിയിരിക്കുകയാണ്. നജീബും ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായ ഒരു ഭാഗം ബെന്യാമിന്‍ നോവലില്‍ എഴുതിയിരുന്നു. അത്തരമൊരു രംഗം പക്ഷേ സിനിമയില്‍ ഉണ്ടായിരുന്നില്ല. നോവലിലെ ചില ഭാഗങ്ങള്‍ വേണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തീരുമാനിച്ചുവെന്നും. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കളഞ്ഞുവെന്നുമായിരുന്നു ബെന്യാമിന്‍ ഇതിന് നല്‍കിയ വിശദീകരണം. ”നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍…
Read More » -
31/03/2024”ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍, നോവല്‍, നോവല്‍”… വിവാദത്തില്‍ വിശദീകരണവുമായി ബെന്യാമിന്‍
ആടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍ അനേകം പേരുടെ പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിന്‍ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നല്‍കിയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂര്‍ പ്രവാസ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നോവലിലെ നായകന്‍ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം. ‘എന്റെ കഥയിലെ നായകന്‍ നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും…
Read More »