TRENDING
-
വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ )യാണു വധു
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൻ്റെതായിരുന്നു ഈ അറിയിപ്പ്.. അന്വോഷണത്തിന് പര്യവസ്സാനമായി വധുവിനെ ലഭിച്ചിരിക്കുന്നു. പ്രശസ്ത നടി ഉർവ്വശിയുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റയാണു വധു) ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരി ക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിൻ്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്. ക്ളീൻ എൻ്റർടൈനറായി ത്തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, തേജാ ലഷ്മി എന്നിവർക്കു പുറമേ അജു വർഗീസ്, സിദിഖ്,…
Read More » -
മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകൻ മണി രത്‌നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു…
Read More » -
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – സന്ദീപ് പ്രദീപ് ചിത്രം “കോസ്മിക് സാംസൺ”; സംവിധാനം അഭിജിത് ജോസഫ്
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘കോസ്മിക് സാംസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ്- അഭികൃഷ്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഡിസംബർ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ്…
Read More » -
കോലിയും രോഹിത്തുമല്ല; 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ 14 വയസുകാരനെ; സൂപ്പര്‍ താരങ്ങളും ഏറെപ്പിന്നില്‍; ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ കണക്കുകള്‍ ഇതാ; ഐപിഎല്ലില്‍നിന്ന് റൈസിംഗ് സ്റ്റാര്‍ ഏഷ്യ കപ്പ്‌വരെ
ബംഗളുരു: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയില്‍നിന്ന് ഒന്നാമതെത്തി 14 വയസുകാരന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വിരാട് കോലിയും, രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ വ്യക്തിഗത വിഭാഗത്തില്‍ ലോകത്താകെ കൂടുതല്‍ തിരഞ്ഞ ആളുകളില്‍ ആറാമതെത്താനും വൈഭവിനു സാധിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഏഴു മത്സരങ്ങളില്‍ 252 റണ്‍സടിച്ചു തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയ താരം, ഐപിഎലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ വിഭാഗത്തിലെ വേഗതയേറിയ സെഞ്ചുറിയും വൈഭവ് നേടി. 52 പന്തുകളില്‍ വൈഭവ് 100 പിന്നിട്ടു.…
Read More » -
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…
Read More » -
ഫിഫ ലോകകപ്പ് 2026 : മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? ഫൈനലിന് മുമ്പ് അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം ; കാര്യങ്ങള്‍ പ്രതീക്ഷിക്കും വിധം നടന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടം സെമിയിലോ ക്വാര്‍ട്ടറിലോ സംഭവിക്കാം
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മെസ്സിയും റൊണാള്‍ഡോയും മിക്കവാറും അവസാന ലോകകപ്പില്‍ കളിക്കാനാണ് ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് 2026 ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരുപക്ഷേ അവരുടെ ‘അവസാനത്തെ നൃത്തം ആയേക്കാം. എന്നാല്‍ ഇതാദ്യമായി ലോകവേദിയില്‍ മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു. നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സി, ഇത്തവണ അമേരിക്കയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതേസമയം, 2016-ല്‍ തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്) പോര്‍ച്ചുഗലിന് നേടിക്കൊടുത്ത റൊണാള്‍ഡോ, തന്റെ 40-ാം വയസ്സില്‍ ഈ അഭിമാനകരമായ ട്രോഫിയില്‍ കൈവയ്ക്കാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടാന്‍ രണ്ട് സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കെല്ലാം, ആദ്യ റൗണ്ടില്‍ മെസ്സിയും കൂട്ടരും അവരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഒന്നാമത്, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഒന്നാമത്…
Read More » -
ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…
Read More »


