TRENDING

  • കുറച്ച് കൂടി കാത്തിരിക്കൂ, ഹണി റോസിന്‍റെ ‘റേച്ചൽ’ റിലീസ് മാറ്റിവെച്ചു, വേൾഡ് വൈഡ് റിലീസായി ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

    റേച്ചലിനെ കാണാൻ പ്രേക്ഷകർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം ‘റേച്ചൽ’ റിലീസ് മാറ്റിവെച്ചു. ”റേച്ചൽ നിങ്ങളെ കാണാൻ തയ്യാറാണ്, പക്ഷെ ഇപ്പോഴല്ല. നിലവിലെ സമയവും വേൾഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുകയാണ്” എന്നാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയ ‘റേച്ചൽ’, ഹണി റോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്. സിനിമയുടെ ട്രെയിലറിൽ കണ്ട തീവ്രമായ ആക്ഷൻ രംഗങ്ങളും, ഹണി റോസിന്‍റെ ഇതുവരെ കാണാത്ത ബോൾഡ് മേക്കോവറും ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും…

    Read More »
  • ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

    ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പലമുക്കിലെ റിലീസായ ടീസറിനും പ്രൊമോ…

    Read More »
  • ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

    യെല്ലാണ്ടു സി.പി.ഐയുടെ മുൻ എം.എൽ.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നർസയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയിൽ സംവിധായകൻ പരമേശ്വർ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നർസയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കിൽ കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്. ഇന്ന് പൽവഞ്ചയിൽ നടന്ന ബ്രഹ്മാണ്ഡ മുഹൂർത്ത ചടങ്ങിൽ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമർക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖർ പങ്കെടുത്തു. ഗീത ശിവരാജ്കുമാർ ആദ്യ ക്ലാപ്പ് നൽകി, കോമാട്ടിറെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓൺ ചെയ്തു, നന്ദിനി മല്ലു സ്‌ക്രിപ്റ്റ് കൈമാറി. ചടങ്ങിൽ സംവിധായകൻ പരമേശ്വരന്റെ വാക്കുകൾ ഇങ്ങനെ “രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വർഷം എം.എൽ.എയായിരുന്ന ഗുമ്മടി നർസയ്യ ഒരു രൂപ പോലും തന്റെ…

    Read More »
  • ഇന്ത്യയുടെ രോ-കോയെ വെല്ലാന്‍ ആരുണ്ട്? യുവതാരങ്ങളെയെല്ലാം കവച്ചുവെച്ച് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം രോഹിതിന്, തൊട്ടുപിന്നില്‍ കിംഗ് കോഹ്ലി ; ഇപ്പോഴും ഫോമില്‍ തന്നെയെന്ന് സൂപ്പര്‍താരങ്ങള്‍

    ദുബായ്: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം കിംഗ് കോഹ്ലിയുടെയും ഹിറ്റ്്മാന്‍ രോഹിത്ശര്‍മ്മയുടെയും വമ്പന്‍ തിരിച്ചുവരവായിരുന്നു. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇക്കാര്യം ഇരുവര്‍ക്കും വലിയ തുണയായി. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്ലിയെ റാങ്കിങ്ങില്‍ തുണച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്ലിയെയാണ് മത്സരത്തിലെ താരമായി മാറിയതും. ഇതോടെ 773 റേറ്റിങ് പോയിന്റുമായി രണ്ടാം റാങ്കിലേക്ക് കുതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.…

    Read More »
  • ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍

    പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…

    Read More »
  • നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

    തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.   ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ, ഗംഭീര ആക്ഷനും ഡ്രാമയും ഇമോഷനും…

    Read More »
  • ബോക്സോഫീസ് ഭരിക്കാൻ ‘രാജാസാബ്’ എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം; ചിത്രം ജനുവരി 9-ന് വേൾഡ് വൈഡ് റിലീസ്

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താൻ ഇനി 30 ദിനങ്ങൾ കൂടി. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. തിയേറ്ററിൽ ഒരു തവണ കണ്ടാൽ തീരാത്ത മാസ്സീവ് റിപ്പീറ്റ് വാല്യു ഉറപ്പുവരുത്തുന്ന ഒരു ‘വിനോദ മുദ്ര’ ഈ സംക്രാന്തിക്ക് ചിത്രം സമ്മാനിക്കും എന്നാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.…

    Read More »
  • സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ഋതുചക്രം” ഗാനമെത്തി, ചിത്രം ഡിസംബർ 12 ന്

    സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ പുതിയ ഗാനം പുറത്ത്. “ഋതുചക്രം” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് മനു വിദാർഥ്, ഗായത്രി എന്നിവർ ചേർന്നാണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ…

    Read More »
  • അര്‍ദ്ധസെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയുടെ ഉജ്വല തിരിച്ചുവരവ് ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ പടുകൂറ്റന്‍ ജയം ; സഞ്ജുവിനെ തഴഞ്ഞു പകരം കൊണ്ടുവന്ന ഗില്‍ വന്‍ പരാജയമായി

    കട്ടക്ക് : ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ഇന്ത്യ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് പുറത്തായി. വെടിക്കെട്ട് അര്‍ദ്ധശതകം കുറിച്ച ഹര്‍ദിക് പാണ്ഡയ്യുടെ ഉജ്വല ബാറ്റിംഗും ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ 22 റണ്‍സ് എടുത്ത ബ്രവിസായിരുന്നു. ബാക്കിയുള്ള ബാറ്റസ്മാന്‍മാര്‍ പെട്ടെന്ന് തന്നെ പുറത്തായഇ. നാലുപേര്‍ക്കെ രണ്ടക്കത്തിലെങ്കിലും എത്താന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ വലിയ പ്രതീക്ഷയോടെ സഞ്ജുവിന് പകരമായി കൊണ്ടുവന്ന ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും പരാജയമായ ആദ്യ മത്സരത്തില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയത്് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധശതകം. നായകന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബേയും അടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം വലിയ സ്‌കോര്‍…

    Read More »
  • ”അയാള്‍ 11 ാമനായി ഒടിഞ്ഞ കയ്യുമായി എനിക്ക് സെഞ്ച്വറിയടിക്കാന്‍ വേണ്ടി ബാറ്റ് ചെയ്യാനെത്തി…ആ ഇന്നിംഗ്‌സിലൂടെ ഞാന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കാരണമായത് അയാള്‍” ; ഇറാനിട്രോഫിയിലെ 1990 ലെ സുഹൃത്തിനെ അനുസ്മരിച്ച് സച്ചിന്‍

    മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് പ്രവേശനം നല്‍കിത്തന്ന 1990 ലെ ഇറാനിട്രോഫിയിലെ സെഞ്ച്വറി പ്രകടനത്തില്‍ പതിനൊന്നാമനായി കളിക്കാനെത്തി തനിക്ക് ഒടിഞ്ഞ കയ്യുമായി ബാറ്റിംഗില്‍ പിന്തുണ നല്‍കിയ സഹതാരത്തെ ഓര്‍മ്മിച്ചെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തനിക്ക് സെഞ്ച്വറിയടിക്കാന്‍ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗുരുശരണ്‍ സിംഗ് എന്ന താരത്തെയാണ് സച്ചിന്‍ ഒരു പരിപാടിയില്‍ അനുസ്മരിച്ചത്. ഈ മത്സരത്തില്‍ താന്‍ 103 റണ്‍സ് എടുത്തെന്ന് സച്ചിന്‍ പറഞ്ഞു. 1989-90ല്‍ ഇറാനി കപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റണ്‍സ് നേടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഗുര്‍ശരണ്‍ സിങ് എന്ന കളിക്കാരനെ അനുസ്മരിച്ചത് ഒരു പരിപാടിയിലായിരുന്നു. ഈ പ്രകടനം തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചെന്ന് സച്ചിന്‍ പറയുന്നു. ” തൊണ്ണൂറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ പോലെ യായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി രുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന…

    Read More »
Back to top button
error: