TRENDING
-
കൊമ്പന്മാര്‍ ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഐഎസ്എല്ലിന് മുമ്പുള്ള സൂപ്പര്‍കപ്പില്‍ ദുര്‍ബ്ബലരായ രാജസ്ഥാനോട് കഷ്ടിച്ചു രക്ഷപ്പെട്ടു ; എതിര്‍ടീമിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് രക്ഷയായി
പനാജി: ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യജയം. രാജസ്ഥാന്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ഗോവയിലെ ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ കോള്‍ഡോ ഒബിയെറ്റയുടെ ഹെഡ്ഡറാണ് വിജയ ഗോളിന് കാരണമായത്. സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിന്റെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു കൊമ്പന്മാര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിഞ്ഞത്. 51-ാം മിനിറ്റില്‍ ഗുര്‍സിമ്രത് ഗില്ലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവരുടെ പ്രതിരോധനിരയെ ദുര്‍ബലപ്പെടുത്തി. ഒരു കളിക്കാരന്‍ കുറവുണ്ടായിട്ടും, രാജസ്ഥാന്‍ തങ്ങളുടെ പോസ്റ്റിലേക്ക് പന്തെത്താതെ പ്രതിരോധിച്ചു, കൂടാതെ, തങ്ങളേക്കാള്‍ വലിയ നിലവാരമുള്ളവരായി കണക്കാക്കപ്പെടുന്ന കേരള കളിക്കാര്‍ക്ക് നേരിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇരു ടീമുകളും ആക്രമണങ്ങള്‍ ലക്ഷ്യമാക്കിയെങ്കിലും ഫൈനല്‍ ടച്ച് നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെ മത്സരം ഗോള്‍ രഹിതമായി ആദ്യ പകുതിക്ക് പിരിഞ്ഞു. രാജസ്ഥാന്റെ പ്രതിരോധം ഭേദിക്കാന്‍ കേരളത്തിന്റെ ലൈനപ്പില്‍ വ്യക്തമായ മാറ്റങ്ങള്‍…
Read More » -
കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റവുമായി മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി, അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിൽ പോലും പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഈ രീതി, ആധുനിക കാൻസർ ചികിത്സയുടെ പുതിയ മുഖമാണ്. മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ…
Read More » -
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഒരുവശത്ത് ഓസ്‌ട്രേലിയ; വമ്പന്‍ പ്രവചനവുമായി ഡേവിഡ് വാര്‍ണര്‍
പെര്‍ത്ത്: അടുത്തവര്‍ഷത്തെ് ടി20 ലോകകപ്പില്‍ ആരു ഫൈനലില്‍ എത്തുമെന്നതില്‍ പ്രവചനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് അടുത്ത വര്‍ഷം ആദ്യം ടൂര്‍ണമെന്റ്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനു മുന്നിലുള്ളത്. മറുഭാഗത്തു മുന്‍ ജേതക്കളായ ഓസീസ് കിരീടം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലുമാണ്. 2023ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെ റീപ്ലേയ്ക്കാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് സാക്ഷ്യം വഹിക്കുകയെന്നാണ് ഡേവിഡ് വാര്‍ണറുടെ വമ്പന്‍ പ്രവചനം. അന്നു രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ ടീം കപ്പടിച്ചത്. ഗ്രൂപ്പുഘട്ടത്തിലടക്കം ഓസീസിനെ തകര്‍ത്തെറിഞ്ഞ് ടൂര്‍ണമെന്റിലെ ഒരു കളി പോലു തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകിരീടത്തില്‍ മുത്തമിട്ടത്. അടുത്ത ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കുമെന്നു പ്രവചിച്ചെങ്കിലും ഇതില്‍ ആരാവും ജയിക്കുകയെന്നു…
Read More » -
വിഷ്ണു വിശാൽ ചിത്രം “ആര്യൻ” ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബർ 31 ന് കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു…
Read More » -
പ്രദീപ് രംഗനാഥൻ ഹാട്രിക് നേട്ടം സ്വന്തമാക്കി; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ നടൻ
കൊച്ചി: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും…
Read More » -
ഏകദിനത്തിന് മറുപടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യശ്രമം പാളി ; കാന്‍ബറയില്‍ മഴയൊഴിയുന്നതേയില്ല, ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു
കാന്‍ബറ: ഏകദിനത്തിന് പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴ കളി തടസ്സപ്പെടുത്താനെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാമതും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 24 പന്തില്‍ 39 റണ്‍സെടുത്ത് നില്‍ക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്‍ എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരത്തെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്. പിന്നാലെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം തകര്‍ത്തടിച്ചു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍…
Read More » -
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…
Read More »


