CareersTRENDING

പത്തനംതിട്ടയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഡ്.നം, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തെരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തില്‍.

ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും.

Signature-ad

ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും.

ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പരീക്ഷ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ പത്തനംതിട്ട യൂണിയന്‍ ബാങ്ക്, ശാഖയില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2 221 807

Back to top button
error: