Careers

  • കാക്കി കുപ്പായം ഇടാം, തോളിൽ നക്ഷത്രവും; പി.എസ്.സി. വിളിക്കുന്നു… സബ് ഇൻസ്പെക്ടറാകാൻ അവസരം; അറിയേണ്ടതെല്ലാം

    തിരുവനന്തപുരം: കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് അറിയിപ്പിൽ വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂർണരൂപത്തിൽ ചുവടെ കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക്…

    Read More »
  • വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 28

    തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് കേരളാ സ്‌റ്റേറ്റ് ഇലക്ര്ടിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകള്‍ പ്രകാരം വയര്‍മാന്‍ കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും നല്‍കും. അപേക്ഷ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം. ഫീസ് എതെങ്കിലും ഗവണ്‍മെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ 0043-00-800-99 എന്ന ശീര്‍ഷകത്തില്‍ അടച്ച അസ്സല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.

    Read More »
  • ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ,ജൈന, പാഴ്സി മതവിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള, ബിരുദം പാസായി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജി.എസ്.റ്റി കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300524.

    Read More »
  • ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വ്യാജമെന്ന് ബിഎസ്എൻഎൽ

    ദില്ലി: ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. ബിഎസ്എൻഎൽ ഇത് നിഷേധിക്കുകയും അത്തരത്തിലുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. “വ്യാജ വാർത്തകളിൽ നിന്ന് ദയവായി സൂക്ഷിക്കുക. ബിഎസ്എൻഎൽ ‍ജെടിഒ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള ഈ വാർത്ത ശരിയല്ല. ബിഎസ്എൻഎൽ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ കുറിച്ചു. Please beware from fake news. This news report about #BSNL JTO recruitment 2023 is not true.#FactCheck #FakeNewsNo such notice/ advertisement is issued by BSNL. You can find authentic BSNL news only on our website https://t.co/dRs4tHBU40 pic.twitter.com/XhGzKXxDc5 — BSNL India (@BSNLCorporate) January 4, 2023 റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ…

    Read More »
  • എംപ്ലോയബിലിറ്റി സെന്ററി​ന്റെയും നാട്ടകം ഗവൺമെന്റ് കോളജി​ന്റെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള

    കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി ജനുവരി 21ന് ‘ദിശ 2023’ തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിലന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യാത്തവർക്ക് ജനുവരി 18നു മുമ്പ് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് ‘എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദർശിക്കുക. ഫോൺ: 04812563451, 2565452.

    Read More »
  • ക്ലറിക്കൽ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

    കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ യോ​ഗ്യത. 10,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം. കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന്…

    Read More »
  • ലക്ഷ്യത്തിലേക്ക് കുതിക്കുന്നു വൈക്കത്തിന്റെ ‘ലക്ഷ്യ’

    കോട്ടയം: പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി.എസ് സി പരിശീലന പദ്ധതിയായ ‘ലക്ഷ്യ’ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വർഷം 30 പേർക്കാണ് പദ്ധതി വഴി സൗജന്യ പി.എസ് സി പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാരായ 60 യുവതികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗ്യതാ പരീക്ഷയിൽ വിജയം നേടിയ 60 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പരീക്ഷ പാസായ 60 പേർക്കും ബാഗ്, ബുക്ക്, പേന, റാങ്ക് ഫയൽ തുടങ്ങിയ പഠന സാമഗ്രികളും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണവും ബ്ലോക്ക് പഞ്ചായത്താണ് ഒരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പട്ടികജാതി വികസന ഓഫീസിന് മുകളിലായി 19.50 ലക്ഷം രൂപ ചെലവഴിച്ച് തയാറാക്കിയ ഹൈടെക് ക്ലാസ് മുറിയിലാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്. 5000 മുതൽ…

    Read More »
  • ജവഹർ നവോദയ: ആറാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2023 – 24 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 31 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 – 2578402.

    Read More »
  • പോക്‌സോ സ്‌പെഷ്യൽ കോടതിയിലേക്ക് കമ്പ്യൂട്ടർ അസിസ്റ്​ന്റ് ഒഴിവ്

    കോട്ടയം: പോക്‌സോ കോട്ടയം സ്‌പെഷ്യൽ കോടതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റ​ന്റ്/ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർച്ചയായി 179 ദിവസത്തേക്കുള്ള നിയമനത്തിലേക്ക് ജുഡീഷ്യൽ വകുപ്പുകളിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്റ്റ് . അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ കോടതിയിൽ ലഭിച്ചിരിക്കണം. അപേക്ഷാ കവറിന്റെ മുകൾ ഭാഗത്തായി തസ്തികയുടെ പേര് ചേർക്കണം. വിലാസം: ദ് ഡിസ്ട്രിക്ട് കോർട്ട് കോട്ടയം, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686002.

    Read More »
  • സിഐഎസ്എഫിൽ 787 ഒഴിവുകൾ, 20നകം ഓൺലൈനായി അപേക്ഷിക്കാം; ശമ്പളം 21,700 രൂപ മുതൽ 69,100 വരെ

    സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്തികയിലെ 787 ഒഴിവിലേക്ക് ഡിസംബർ 20നകം ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൺ, പ്ലംബർ, മാലി, വെൽഡർ, ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. ശമ്പളം: 21700–69100. മറ്റ് അലവൻസുകളും പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18നും 23നും മധ്യേ. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർക്ക് ഇളവ് ചട്ടപ്രകാരം. ഉയർന്ന പ്രായപരിധിയിലുള്ള മറ്റ് ഇളവുകൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ, ഒഴികെയുള്ള ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കു ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെമീ (എസ്‌ടിക്ക്: 162.5 സെ.മീ.), നെഞ്ചളവ്: 80–85 സെ.മീ. (എസ്‌ടിക്ക്: 76–81 സെ.മീ.), തൂക്കം: ആനുപാതികം.…

    Read More »
Back to top button
error: