Careers
-
പത്തനംതിട്ടയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഡ്.നം, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തെരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തില്‍. ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും. ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട…
Read More » -
ആലപ്പുഴയിൽ തൊഴിൽമേള 3ന്; 1500-ൽ അധികം അവസരങ്ങൾ
ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ഇതിനകം 1500-ല്‍ അധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ഡിസംബര്‍ മൂന്നിന് കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇന്റര്‍വ്യുവിന് ശേഷം ഉടന്‍തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തൊഴില്‍ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത്…
Read More » -
പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐടിബിപിയില്‍ അവസരം;ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി) വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ recruitment.itbpolice.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. 2022 നവംബര്‍ 23 മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഡിസംബര്‍ 22 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആകെ 287 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
Read More » -
പുത്തൻ തൊഴിൽ ജാലകങ്ങൾ തുറക്കും;നോർക്ക കരിയർ ഫെയറിന് തുടക്കം
കൊച്ചി: നോർക്ക കരിയർ ഫെയറിന് തുടക്കമായി.എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക-യുകെ കരിയർ ഫെയര്‍ നോര്‍ക്ക ചെയര്‍മാന്‍ സ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുകെയിലേയ്ക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ജാലകങ്ങൾ തുറന്ന് കൊടുക്കാൻ നോർക്ക – യുകെ കരിയർ ഫെയറിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിൽ ഒപ്പുവച്ച ധാരണാ പത്രത്തിന്റെ ഭാഗമായ യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടമാണ് അഞ്ചു ദിവസങ്ങളായി കൊച്ചിയിൽ നടക്കുക. ആദ്യമായാണ് ഇത്രത്തോളം വ്യവസ്ഥാപിതമായതും ബ്രഹത്തുമായ തൊഴിൽ മേള നേർക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. യു.കെ യുമായുളള കരാര്‍ കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ മൂവായിരത്തോളം പേരെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നത്. യുകെയുമായി ഇന്ത്യയില്‍ നിന്ന് ആദ്യമായി ഏര്‍പ്പെടുന്ന കരാര്‍ എന്ന നിലയില്‍ ഇത് വളരെ പ്രാധാന്യമുള്ളതാണെന്നും കൂടുതല്‍ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കാൻ…
Read More » -
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ 245 ഒഴിവുകൾ
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.com sail.com വഴി അപേക്ഷിക്കാം. നവംബര്‍ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആകെ 245 ഒഴിവുകളാണുള്ളത്. ഒഴിവുകൾ ഇങ്ങനെ: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്: 65 മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ്: 52 ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്: 59 കെമിക്കല്‍ എഞ്ചിനീയറിംഗ്: 14 സിവില്‍ എന്‍ജിനീയറിങ്: 16 മൈനിംഗ് എഞ്ചിനീയറിംഗ്: 26 ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: 13
Read More » -
ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിട്ട് ലോകരാജ്യങ്ങള്‍;5 ലക്ഷത്തോളം ഒഴിവുകൾ
തിരുവനന്തപുരം:ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിട്ട് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും മുന്‍പരിചയമടക്കം കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുകയും വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറുന്ന നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബ്രിഡ്ജ് കോഴ്സ് ഓസ്ട്രേലിയ നിര്‍ത്തി. ഇപ്പോള്‍ എന്‍സിഎല്‍ഇഎക്സ് ആര്‍എന്‍ പരീക്ഷ വിജയിച്ചാല്‍മാത്രംമതി. ന്യൂസിലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒഇടി, ഐഇഎല്‍ടിഎസ് സ്കോര്‍ കുറച്ചു. ഫിലിപ്പീന്‍സില്‍നിന്നുള്ള നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ജപ്പാന്‍, വ്യവസ്ഥ പിന്‍വലിച്ചു. ജര്‍മനി 2.5 ലക്ഷം, ജപ്പാന്‍ 1.4 ലക്ഷം, ഫിന്‍ലന്‍ഡ് 15000, യുകെ 50000, ഓസ്ട്രേലിയ 15000, ന്യൂസിലന്‍ഡ് 10000, അയര്‍ലന്‍ഡ് 5000 എന്നിങ്ങനെ നഴ്സുമാരുടെ ഒഴിവുണ്ടെന്നാണ് അതത് സര്‍ക്കാരുകള്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനത്തില്‍ ഒപ്പുവച്ച കരാര്‍പ്രകാരമുള്ള റിക്രൂട്ട്മെന്റ് മേള 21ന് തുടങ്ങും.ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ–-ഓപ്പറേഷന്‍, നോര്‍ക്ക റൂട്സ് എന്നിവര്‍ ചേര്‍ന്ന് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം നടത്തുന്നുണ്ട്. ജര്‍മന്‍ ഭാഷാ പരിശീലനം അടക്കം നല്‍കുന്നു.…
Read More » -
പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല, സംസ്ഥാനത്ത് മൂവായിരത്തോളം ബിരുദ സീറ്റുകളിലൊഴിവ്
തിരുവനന്തപുരം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍. വിവിധ സര്‍വകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സര്‍വ്വകലാശാലകള്‍ ഉപേക്ഷിക്കുന്നതിന്റെ കണക്കുകള്‍ പുറത്തു വരുന്നത്. നാക് അക്രഡിറ്റേഷന്‍ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സര്‍വകലാശാലയിലടക്കം അഡ്മിഷന്‍ നടപടികള്‍ അവസാനിക്കുമ്പോള്‍ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 ഗവണ്‍മെന്റ് കോളജുകളില്‍ 192 സീറ്റുകളും 39 എയ്ഡഡ് കോളജുകളിലായി 2,446 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന 34 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലും 60 സ്വാശ്രയ കോളജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് അലോട്ട്‌മെന്റും ഒരു സ്‌പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോള്‍ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ നാല് അലോട്ട്‌മെന്റ്കളും രണ്ട് സ്‌പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികളില്ല. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍…
Read More » -
എന്‍ജിനീയറിങ് പ്രവേശനം: സമയപരിധി ഈ മാസം 30 വരെ നീട്ടി
ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.
Read More » -
നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: നോർക്ക ട്രിപ്പിൾവിൻ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു; ചുരുക്കപ്പട്ടിക നവംബർ 20ന്
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു. 634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരിൽനിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബർ 20 ന് പ്രസിദ്ധീകരിക്കും. ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിയത്. നവംബർ രണ്ട് മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചരുക്കപ്പട്ടികയിൽ നിന്നുള്ള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജർമ്മൻ ഭാഷയിൽ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേർന്ന് ജര്‍മ്മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി അവർക്ക് ലഭിക്കും. ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും…
Read More » -
ഒഴിവുകൾ: ഗസ്റ്റ് ഇൻസ്ട്രക്റ്റർ, റിസോഴ്സ് പേഴ്സൺ, പ്രോഗ്രാമർ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കിറ്റ്സില്‍ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ 40 മുകളിൽ പ്രായം പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org. ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317. മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ് ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്…
Read More »