Careers

  • ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വ്യാജമെന്ന് ബിഎസ്എൻഎൽ

    ദില്ലി: ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. ബിഎസ്എൻഎൽ ഇത് നിഷേധിക്കുകയും അത്തരത്തിലുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ്. “വ്യാജ വാർത്തകളിൽ നിന്ന് ദയവായി സൂക്ഷിക്കുക. ബിഎസ്എൻഎൽ ‍ജെടിഒ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള ഈ വാർത്ത ശരിയല്ല. ബിഎസ്എൻഎൽ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ കുറിച്ചു. Please beware from fake news. This news report about #BSNL JTO recruitment 2023 is not true.#FactCheck #FakeNewsNo such notice/ advertisement is issued by BSNL. You can find authentic BSNL news only on our website https://t.co/dRs4tHBU40 pic.twitter.com/XhGzKXxDc5 — BSNL India (@BSNLCorporate) January 4, 2023 റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ…

    Read More »
  • എംപ്ലോയബിലിറ്റി സെന്ററി​ന്റെയും നാട്ടകം ഗവൺമെന്റ് കോളജി​ന്റെയും ആഭിമുഖ്യത്തിൽ തൊഴിൽ മേള

    കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി ജനുവരി 21ന് ‘ദിശ 2023’ തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിലന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യാത്തവർക്ക് ജനുവരി 18നു മുമ്പ് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് ‘എംപ്ലോയബിലിറ്റി സെന്റർ കോട്ടയം’ എന്ന ഫേസ്ബുക്ക്പേജ് സന്ദർശിക്കുക. ഫോൺ: 04812563451, 2565452.

    Read More »
  • ക്ലറിക്കൽ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

    കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ യോ​ഗ്യത. 10,000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം. കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന്…

    Read More »
  • ലക്ഷ്യത്തിലേക്ക് കുതിക്കുന്നു വൈക്കത്തിന്റെ ‘ലക്ഷ്യ’

    കോട്ടയം: പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി.എസ് സി പരിശീലന പദ്ധതിയായ ‘ലക്ഷ്യ’ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വർഷം 30 പേർക്കാണ് പദ്ധതി വഴി സൗജന്യ പി.എസ് സി പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാരായ 60 യുവതികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗ്യതാ പരീക്ഷയിൽ വിജയം നേടിയ 60 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പരീക്ഷ പാസായ 60 പേർക്കും ബാഗ്, ബുക്ക്, പേന, റാങ്ക് ഫയൽ തുടങ്ങിയ പഠന സാമഗ്രികളും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണവും ബ്ലോക്ക് പഞ്ചായത്താണ് ഒരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പട്ടികജാതി വികസന ഓഫീസിന് മുകളിലായി 19.50 ലക്ഷം രൂപ ചെലവഴിച്ച് തയാറാക്കിയ ഹൈടെക് ക്ലാസ് മുറിയിലാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്. 5000 മുതൽ…

    Read More »
  • ജവഹർ നവോദയ: ആറാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2023 – 24 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 31 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 – 2578402.

    Read More »
  • പോക്‌സോ സ്‌പെഷ്യൽ കോടതിയിലേക്ക് കമ്പ്യൂട്ടർ അസിസ്റ്​ന്റ് ഒഴിവ്

    കോട്ടയം: പോക്‌സോ കോട്ടയം സ്‌പെഷ്യൽ കോടതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അസിസ്റ്റ​ന്റ്/ എൽ. ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടർച്ചയായി 179 ദിവസത്തേക്കുള്ള നിയമനത്തിലേക്ക് ജുഡീഷ്യൽ വകുപ്പുകളിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്റ്റ് . അപേക്ഷകൾ ജനുവരി 5 വൈകിട്ട് 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ കോടതിയിൽ ലഭിച്ചിരിക്കണം. അപേക്ഷാ കവറിന്റെ മുകൾ ഭാഗത്തായി തസ്തികയുടെ പേര് ചേർക്കണം. വിലാസം: ദ് ഡിസ്ട്രിക്ട് കോർട്ട് കോട്ടയം, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686002.

    Read More »
  • തലയിൽ തൊപ്പിയും കാക്കിയും അണിയാൻ വൻ അവസരം; കേരളാ പൊലീസിൽ ചേരാം, ആംഡ് പോലീസ് ബറ്റാലിയനിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: തൊഴിലന്വേഷകർക്ക് കേരള പൊലീസിൽ ചേരാൻ വൻ അവസരം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ചു. ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതൽ 26 വയസുവരെയുള്ളവർക്കാണ് പൊലീസിൽ ചേരാൻ അവസരമുള്ളത്. ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നൽകിയിട്ടുണ്ട്. 168 സെ മീ  ഉയരവും 81 -86  സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 18 ാം തിയതി യാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അറിയിപ്പ് പൂർണരൂപത്തിൽ പൊലീസിൽ ചേരാൻ അവസരം ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള…

    Read More »
  • സിഐഎസ്എഫിൽ 787 ഒഴിവുകൾ, 20നകം ഓൺലൈനായി അപേക്ഷിക്കാം; ശമ്പളം 21,700 രൂപ മുതൽ 69,100 വരെ

    സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്തികയിലെ 787 ഒഴിവിലേക്ക് ഡിസംബർ 20നകം ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൺ, പ്ലംബർ, മാലി, വെൽഡർ, ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. ശമ്പളം: 21700–69100. മറ്റ് അലവൻസുകളും പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18നും 23നും മധ്യേ. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. വിമുക്‌തഭടന്മാർക്ക് ഇളവ് ചട്ടപ്രകാരം. ഉയർന്ന പ്രായപരിധിയിലുള്ള മറ്റ് ഇളവുകൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ, ഒഴികെയുള്ള ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കു ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെമീ (എസ്‌ടിക്ക്: 162.5 സെ.മീ.), നെഞ്ചളവ്: 80–85 സെ.മീ. (എസ്‌ടിക്ക്: 76–81 സെ.മീ.), തൂക്കം: ആനുപാതികം.…

    Read More »
  • 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 26

    കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഡിസംബർ 26. www.kvsangathan.nic.in പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവ്. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്‌തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ 1409 ഒഴിവുമുണ്ട്. അധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം. സി–ടെറ്റ് യോഗ്യത ഉൾപ്പെടെ വിശദ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. അധ്യാപക തസ്‌തികകളിലേക്കുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ, പെർഫോമൻസ് ടെസ്റ്റ് എന്നിവയുടെ തീയതി പിന്നീടറിയിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു തസ്‌തികകൾ ഉൾപ്പെടെയുള്ളവയുടെ തിരഞ്ഞെടുപ്പ്, പരീക്ഷാരീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ∙ അപേക്ഷാ ഫീസ്:…

    Read More »
  • ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം തസ്‍തികയിലേക്ക് തൊഴിലവസരം

    ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം തസ്‍തികയാണിത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ആണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കുകയും വേണം. Vacancy announcement… pic.twitter.com/aMOuRhfluX — India in Qatar (@IndEmbDoha) December 4, 2022 അപേക്ഷകര്‍ക്ക് ഇംഗീഷ് – അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക. ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ദോഹയിലെ ഇന്ത്യന്‍ എംബസി അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. 2022 ഡിസംബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

    Read More »
Back to top button
error: