CareersTRENDING

കോട്ടയത്ത് വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.

അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.

Back to top button
error: