politics

  • ബിഹാര്‍ തെരഞ്ഞെടുപ്പ് എന്തു വിലകൊടുത്തും പിടിക്കാന്‍ ബിജെപി; ഹരിയാനയിലെ ബിഹാറി കുടിയേറ്റക്കാരെ തിരികെയെത്തിക്കും; തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രത്യേകം ട്രെയിന്‍; മൂന്നുലക്ഷം പേരെ എത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിമാര്‍ അടക്കം 54 മുതിര്‍ന്ന നേതാക്കള്‍ക്ക്

    ഗുരുഗ്രാം: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണം കടുപ്പിച്ചതിനു പിന്നാലെ മറുതന്ത്രവുമായി ബിജെപി. ഹരിയാനയിലെ ബിഹാറികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണു തുടക്കമിട്ടത്. ഇവരെ കൂട്ടത്തോടെ ബിഹാറിലെത്തിച്ചു വോട്ടു ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അടുത്തിടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തോളം ആളുകളാണു വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം അസംബ്ലി മണ്ഡലങ്ങളില്‍ പേരുള്ളവര്‍, എവിടെയെന്ന് അറിയാത്തവര്‍ എന്നിവരെയാണു കമ്മീഷന്‍ ഒഴിവാക്കിയത്. ഇതില്‍ കൂടുതലും ബിഹാറില്‍നിന്ന് ഹരിയാനയിലേക്കു കുടിയേറിയവരാണ്. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍നിന്നു പുറത്തായെങ്കിലും ഇവരെ തിരികെയെത്തിച്ച് നാട്ടിലുള്ളവര്‍ക്കിടയില്‍ പ്രചാരണം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞു. നവംബര്‍ ആറുമുതല്‍ 11 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുക. ഇവര്‍ ജോലി ചെയ്യുന്ന കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാനിപ്പട്ട് ജില്ലാ പ്രസിഡന്റ് ദുഷ്യന്ത് ഭട്ട് പറഞ്ഞു. പാനിപ്പട്ടില്‍ മാത്രം 25,000 ബിഹാറി…

    Read More »
  • ‘സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ സവര്‍ക്കറെപ്പറ്റി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’; പിഎം ശ്രീയില്‍ ചുട്ട മറുപടിയുമായി ശിവന്‍കുട്ടി; കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ അസംബന്ധം പറയുന്നു

    തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.  കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന്…

    Read More »
  • എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍

    തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…

    Read More »
  • ഇടതുപക്ഷം എന്നത് നിലപാടുകൾ ഇല്ലാത്ത കപടപക്ഷം, ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ? ചോദ്യങ്ങൾ പലത്

    പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് സഹയാത്രികൾ പോലുമുണ്ട്. ‘കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിൽ ഉണ്ടാവുന്ന പിഎംശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു എഴുത്തുകാരി സാറ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്. പിഎംശ്രീയുടെ ഭാഗമായതിനെ ന്യായീകരിക്കാൻ എത്തുന്ന ഇടതു നേതാക്കൾ ഇന്നലെകളിൽ അവർ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീയ്ക്കുമെതിരെ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ മറന്നു പോയിരിക്കുന്നു. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എബിവിപി പ്രവർത്തകർ അഭിനന്ദിക്കുന്ന ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം ആഴ്ചകളും, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇടതുപക്ഷ മുന്നണിയിൽ വലിയ പൊട്ടിത്തെറികളാണ് അരങ്ങേറുന്നത്. സിപിഐയുടെ അഭിപ്രായത്തെ…

    Read More »
  • കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്നത് വ്യാമോഹം ; കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി

    തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ലെന്നും പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന്  പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പറഞ്ഞു. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ല. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.…

    Read More »
  • ലൈംഗികാരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയാക്കമറ്റിയില്‍ തിരിച്ചെടുത്തു ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവ്

    തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വര്‍ഷം മുമ്പ്് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്ത വൈശാഖനെയാണ് കൊടകര ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. വൈശാഖനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം സംസ്ഥാനകമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് വൈശാഖനെതിരേ ചൂണ്ടിക്കാട്ടിയത്. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര…

    Read More »
  • പിഎംശ്രീയില്‍ നിന്നും പിന്മാറും വരെ എതിര്‍ക്കും ; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും ; എംഎന്‍ ഗോവിന്ദന്‍ സ്മാരകത്തില്‍ എത്തി വിദ്യാഭ്യാസമന്ത്രിയുടെ കൂടിക്കാഴ്ച

    തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേക്കും. നിലവില്‍ വിദേശപര്യടനത്തിനായി പോയിരിക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐയെ അനുനയിപ്പിക്കാന്‍ സി പിഎം ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കു ന്നതട ക്കമു ള്ള ചര്‍ച്ചകള്‍ സിപിഐ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയല്ല. ആര്‍ എസ്എസ് നിലപാടുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഐ പറയുന്നു. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും സിപിഐ ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടി യാണെ ന്നും ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുടെ നിബന്ധനകള്‍ക്ക് സിപിഐഎം എന്നും എതിരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും…

    Read More »
  • നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിച്ചു ; സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സന്ദീപ്‌വാര്യര്‍

    തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പണം വാങ്ങാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസ് അജണ്ടക്ക് സിപിഎം കൂട്ടുനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് യുഡിഎഫ് മാത്രമേയുള്ളെന്നും അബദ്ധത്തില്‍ പോലും ഇനി അരിവാളില്‍ കുത്തരുതെന്നും കുറിപ്പില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കെഎസ് യു സമരത്തിനൊരുങ്ങുന്നതായിട്ടാണ് വിവരം. പിഎം ശ്രീയില്‍ കടുത്ത എതിര്‍പ്പ് തുടരുകയാണ്് സിപിഐ. ഡല്‍ഹി എകെജി ഭവനില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. പദ്ധതിയില്‍ ഒപ്പിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. സിപിഐഎം ഇതില്‍ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാട് ആണെങ്കില്‍ എങ്ങനെ കരാര്‍ ഒപ്പിട്ടുവെന്നും ഡി…

    Read More »
  • പി.എം. ശ്രീയില്‍ അനുനയ നീക്കവുമായി ശിവന്‍കുട്ടി; വഴങ്ങാതെ സിപിഐ; എംഎന്‍ സ്മാരകത്തില്‍ നേരിട്ടെത്തി ബിനോയ് വിശ്വത്തെ കണ്ടു; നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗവും

    തിരുവനന്തപുരം: പി.എം.ശ്രീയെ ചൊല്ലി എല്‍ഡിഎഫില്‍ ഉണ്ടായ അസാധാരണ പൊട്ടിത്തെറിക്കിടെ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും മന്ത്രി ജി.ആര്‍. അനിലുമായും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിഎം ശ്രീയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ബിനോയ് വിശ്വം ഉന്നയിച്ചു. മന്ത്രിസഭ അറിയാതെ കരാര്‍ ഒപ്പിട്ടതിനെ പറ്റി അറിയണമെന്ന് ചര്‍ച്ചയില്‍ സിപിഐ ആവശ്യപ്പെട്ടു. ഫണ്ട് കിട്ടാനാണ് കരാറില്‍ ഒപ്പിട്ടതെന്ന നിലപാടാണ് ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. സിപിഐയുമായി നടത്തിയ ചര്‍ച്ചയിലെ എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീയില്‍ ഒപ്പിട്ടത് എം.എ.ബേബി അറിഞ്ഞെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞതിന് അടിസ്ഥാനമില്ലെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.കെ.ബാലന്‍ പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എന്തിനെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആവശ്യപ്പെട്ടു. വിഷയം മന്ത്രിസഭയോട് ഒളിച്ചുവച്ചതെന്തിനെന്നും മന്ത്രി…

    Read More »
  • നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം

    തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത…

    Read More »
Back to top button
error: