politics
-
റഫയിലെ ഹമാസ് തീവ്രവാദികള്‍ ഈജിപ്റ്റിന് ആയുധം കൈമാറിയാല്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ അനുവദിക്കും; റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി മധ്യസ്ഥര്‍; വെടിനിര്‍ത്തല്‍ നടപ്പാക്കിയത് റഫയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായവുമായി ഹമാസ് ഉന്നതര്‍
കെയ്‌റോ: ഗാസയിയുടെ മറ്റിടങ്ങളിലേക്കു പോകാന്‍ അനുവദിക്കുന്നതിനു പകരമായി ഇസ്രയേല്‍ നിയന്ത്രിത റഫ മേഖലയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറുമെന്നു ചര്‍ച്ചകള്‍ക്ക് ഇടനില വഹിക്കുന്നവര്‍. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനു യുഎസ് മധ്യസ്ഥതയില്‍ കരാര്‍ നടപ്പായതിനുശേഷം രണ്ടുവട്ടമെങ്കിലും റഫ മേഖലയില്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ ഹമാസിന്റെ ആക്രമണമുണ്ടായി. ഇതിനു തിരിച്ചടിയെന്നോണം ഇസ്രയേല്‍ വന്‍തോതില്‍ വ്യോമാക്രമണവും നടത്തി. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം റഫയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറാനും അവരുടെ തുരംഗത്തിന്റെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചത്. ഈജിപ്റ്റിന് ആയുധം നല്‍കുന്നതിനാണ് നിര്‍ദേശം. റഫയില്‍നിന്നു പിന്‍മാറിയാല്‍ അവരുടെ തുരംഗങ്ങള്‍ തകര്‍ക്കും. എന്നാല്‍, ഇതേക്കുറിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ഹമാസ് വക്താവായ ഹസീം ക്വാസിമും പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം റഫയില്‍ വന്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ വെടിയേറ്റ് മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. റഫായിലെ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധം നഷ്ടപ്പെട്ടെന്നും ഇവര്‍ക്ക് വെടിനിര്‍ത്തല്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നുമാണ്…
Read More » -
‘ചെറിയ സഹായമൊക്കെ ചെയ്യാം’; മാംദാനിയുടെ ജയത്തിനു പിന്നാലെ യു ടേണ്‍ അടിച്ച് ട്രംപ്; ‘കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്ക് അധികാരം ലഭിച്ചു, അവര്‍ ദുരന്തമല്ലാതെ മറ്റൊന്നും നല്‍കില്ല’
ന്യൂയോര്‍ക്ക്: സൊഹ്‌റാൻ മംദാനി മേയറായെങ്കിലും ന്യൂയോർക്കിന് ‘ചെറിയ സഹായ’മെല്ലാം നൽകുമെന്ന് ഡോണള്‍ഡ് ട്രംപ്. മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോള്‍ ട്രംപിന്‍റെ യൂടേണ്‍. ‘കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് അവസരം ലഭിച്ചു, അവർ ദുരന്തമല്ലാതെ മറ്റൊന്നും നൽകില്ല. ഇനി ന്യൂയോർക്കിൽ ഒരു കമ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. ’ എന്നായിരുന്നു മംദാനിയുടെ വിജയശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം. ന്യൂയോർക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവരെ കുറച്ച് സഹായിച്ചേക്കാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മേയര്‍ തിരഞ്ഞെടുപ്പിന് മൂന്‍പത്തെ കടുത്ത നിലപാടില്‍ നിന്നും പെട്ടെന്നാണ് ട്രംപിന്‍റെ ചുവടുമാറ്റം. മംദാനി വിജയിച്ചാൽ സമ്പൂർണവും സമഗ്രവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തമായിരിക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഒരിക്കല്‍പ്പോലും വിജയിക്കാത്തതാണെന്ന് വിമര്‍ശിച്ച ട്രംപ് അനുഭവപരിചയമില്ലാത്ത ഒരു കമ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്‍റെ റെക്കോര്‍ഡുള്ള…
Read More » -
ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ്…
Read More » -
രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍
ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു. രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ്…
Read More » -
ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം ; ചിത്രം എങ്ങിനെ വന്നെന്ന് ഒരു പിടിയുമില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം ; വോട്ടര്‍പട്ടികയില്‍ ഇപ്പോഴും പേര് ഉണ്ടെന്നും കുടുംബം
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ 22 തവണ പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം, അതേ ചിത്രം ഉള്‍പ്പെടുന്ന ഒരു വോട്ടര്‍ രേഖ ഇന്ത്യ ടുഡേ കണ്ടെത്തി. ഈ തവണ, ഈ ചിത്രം 2022 മാര്‍ച്ചില്‍ മരിച്ച ഒരു സ്ത്രീയുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു. ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധി വലിയരീതിയിലുള്ള വോട്ടുമോഷണത്തെക്കുറിച്ച് ശക്തമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വന്നത് 2022 ല്‍ മരണപ്പെട്ടയാളുടെ പേരിനൊപ്പം. അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഇന്ത്യാടുഡേയാണ്. വിനോദ് എന്നയാളുടെ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ട ഭാര്യയായ ഗുനിയ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ബ്രസീലിയന്‍ മോഡല്‍ ലാറിസയുടെ ചിത്രം വന്നതെന്നും അവരുടെ പേര് ഇപ്പോഴും വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതും ഒരു വിദേശ വനിതയുടെ ഫോട്ടോയോടുകൂടി ആണെന്നതും തങ്ങളെ ഞെട്ടിച്ചതായി അവരുടെ കുടുംബം പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് ഗുനിയ വോട്ട് ചെയ്തിരുന്നെന്നും,…
Read More » -
ഇന്ത്യയെക്കുറിച്ച് എബിസിഡി പോലും അറിയില്ല എന്നിട്ടും ബ്രസീലിയന്‍ വനിത ഇന്ത്യയില്‍ അതിപ്രശസ്ത ; എല്ലാറ്റിനും കാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ; രണ്ടുദിവസം കൊണ്ട് പ്രൊഫൈലുകള്‍ തെരഞ്ഞത് പത്തുലക്ഷത്തിലധികം ഇന്ത്യാക്കാര്‍
ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷപ്രതികരണവുമായി ‘ബ്രസീലിയന്‍ മോഡല്‍’. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വോട്ടുമോഷണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ‘ലാരിസ നെറി’ എന്ന സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്നലെ ഒരു പത്രസമ്മേളനത്തിനിടെ രാഹുല്‍ഗാന്ധി പങ്കിട്ട ഫോട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ എടുത്തതാണെന്ന് അവര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ”കൂട്ടുകാരേ, അവര്‍ എന്റെ ഒരു പഴയ ഫോട്ടോ ഉപയോഗിക്കുന്നു. അതൊരു പഴയ ഫോട്ടോയാണ്, ശരിയല്ലേ? എനിക്ക് 18 അല്ലെങ്കില്‍ 20 വയസ്സ് പ്രായമുണ്ടായിരുന്നു. ഇത് ഒരു തിരഞ്ഞെടുപ്പാണോ അതോ വോട്ടിംഗിനെക്കുറിച്ചാണോ എന്ന് എനിക്കറിയില്ല… പിന്നെ ഇന്ത്യയിലും. ആഹ്! ആളുകളെ കബളിപ്പിക്കാന്‍ അവര്‍ എന്നെ ഇന്ത്യക്കാരനായി ചിത്രീകരിക്കുന്നു, സുഹൃത്തുക്കളേ. എന്തൊരു ഭ്രാന്ത്! ഇത് എന്ത് ഭ്രാന്താണ്? നമ്മള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?” സ്ത്രീ വീഡിയോയില്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അത്…
Read More » -
ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…
Read More » -
‘ഞങ്ങൾ സർക്കാർ ഉണ്ടാക്കും, ഞങ്ങളുടെ പക്കൽ വ്യവസ്ഥയുണ്ട്’ ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾ- വിധിക്കു മുമ്പേ പുറത്തുവന്ന ആ ‘കോൺഫിഡൻസ്’ എന്തിന്റെ അടിസ്ഥാനത്തിൽ? രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം നൽകുന്ന ഉത്തരം ഇങ്ങനെ…
ബിഹാർ ഇലക്ഷനു തൊട്ടുമുൻപ് രാഹുൽ ഗാന്ധി തൊടുത്തുവിട്ടതടക്കം മൂന്നു വെളിപ്പെടുത്തലുകളാണ് വോട്ടുചോരിയിലൂടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ആദ്യ രണ്ട് വോട്ട് ചോരി വെളിപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തോട് പറഞ്ഞത് ഇത് കേവലം ആറ്റം ബോംബുകളാണ്, ഇതിനേക്കാൾ ഉഗ്രശേഷിയുള്ള ഒരു ഹൈഡ്രജൻ ബോംബ് തന്റെ പക്കലുണ്ട് എന്നായിരുന്നു. എന്നാൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ രാഹുലിന്റെ ആ എച്ച് – ബോംബ് അഥവാ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലിൽ ഇന്ത്യ മുഴുവൻ ഞെട്ടിയിരിക്കുകയാണ്. 2 കോടി വോട്ടർമാരുടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വോട്ടുകൾ മോഷണം ചെയ്തു എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയ, എന്നെയും, നിങ്ങളെയും ഈ രാജ്യത്തിൻറെ ഭാവിയെയും തന്നെ ബാധിക്കുന്ന മൂന്നാം വോട്ട് ചോരി നമുക്ക് വിശദമായി തന്നെ…
Read More » -
വോട്ടു കൊള്ളക്കെതിരെ ഇന്ത്യയിൽ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ കോൺഗ്രസ് ; ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിക്ക് ഇന്ന് മറുപടി നൽകിയേക്കും
ന്യൂഡൽഹി : വ്യാജ വോട്ടുകൾ ചേർത്തും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടി നീക്കിയും രാജ്യത്ത് നടക്കുന്ന വോട്ട് കൊള്ളക്കെതിരെ ഹിന്ദി ഒട്ടാകെ പ്രതിഷേധവും പ്രക്ഷോഭവും ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ള കഴിഞ്ഞദിവസം ഹരിയാനയിലെ വ്യാപകമായ വോട്ട് കൊള്ളയെ കുറിച്ച് രാഹുൽഗാന്ധി തെളിവുകൾ സഹിതം വാർത്താ സമ്മേളനം നടത്തിയിരുന്നു. രാഹുലിന്റെ വെളിപ്പെടുത്തലുകളോടും ആരോപണങ്ങളോടും ഹരിയാനയിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് മറുപടി നൽകും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെതന്നെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ഗുണമാവുക എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന…
Read More »
