politics

  • കേരളം കൈവിട്ടു, എന്നാല്‍ പ്രതീക്ഷ കൈവിട്ടില്ല: ഇടതുപക്ഷത്തിന്റെ പൊക്കിള്‍ക്കൊടി ബന്ധം തകരാതെ തുടരുന്നു; ഏറ്റവും ആഴത്തില്‍ വേരൂന്നിയ രാഷ്ട്രീയ ശൃംഖല; പത്തില്‍ ആറു വിജയങ്ങളും പറയുന്നത് ഇതാണ്

    തിരുവനന്തപുരം: കേരളം ഭരിച്ചവരെ പൂര്‍ണമായി കുഴിച്ചുമൂടാറില്ല, അവരെ താത്കാലികമായി മാറ്റിനിര്‍ത്താറേയുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിച്ച അവസാനത്തെ സംസ്ഥാനമായ കേരളത്തില്‍, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) നേരിട്ട തോല്‍വി, ഇടതുപക്ഷം ക്ഷയിച്ചെന്ന സൂചന നല്‍കിയേക്കാം. എന്നാല്‍, അത്തരമൊരു നിഗമനത്തിലെത്തുന്നത് അകാലത്തിലായിരിക്കും. കേരളത്തിലെ ഭരണസഖ്യത്തിന്റെ പരാജയം ഒരു തിരഞ്ഞെടുപ്പ് രീതിയെ (ആവര്‍ത്തന സ്വഭാവത്തെ) പിന്തുടരുന്നതാണ്. കോണ്‍ഗ്രസിന്റെ വി. ഡി. സതീശന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇടതുപക്ഷം അധികാരത്തില്‍ നിന്ന് പുറത്തായേക്കാം. എന്നാല്‍ ജന പിന്തുണയില്‍ നിന്ന് പൂര്‍ണമായി അകന്നിട്ടില്ല. കേരളത്തിലെ ഇടതുപക്ഷം ഇപ്പോഴും അതിന്റെ അടിത്തട്ടിലുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇത് അവരുടെ തിരിച്ചുവരവിനുള്ള സാധ്യത സജീവമായി നിലനിര്‍ത്തുന്നു.   കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) 2016 മുതല്‍ 10 വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന ശേഷം കേരളത്തില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. 140 നിയമസഭാ സീറ്റുകളില്‍ 102 എണ്ണവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന…

    Read More »
  • അമേരിക്കന്‍ ഉപരോധം ലംഘിച്ച് ഇറാനില്‍നിന്ന് എണ്ണ വാങ്ങി; യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുമായി 275 ദശലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി അദാനി; കൈക്കൂലിക്കേസിലും അനുരഞ്ജനം

    ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ് ഉപരോധം 32 തവണ ലംഘിച്ചതിന്റെ പേരില്‍ അമേരിക്ക ചുമത്തിയ പിഴയില്‍ അദാനിക്ക് ആശ്വാസം. 275 ദശലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിന് യുഎസ് ട്രെഷറി ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതം അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള ഒരു വ്യാപാരിയില്‍ നിന്ന് അദാനി എന്റര്‍പ്രൈസസ് ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍.പി.ജി) വാങ്ങിയിരുന്നു എന്നാണ് യു.എസ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ അറിയിച്ചത്. ഈ ഗ്യാസ് ഇറാഖില്‍ നിന്നും ഒമാനില്‍ നിന്നും വിതരണം ചെയ്തതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇത് ഇറാനില്‍നിന്ന് എത്തിച്ചതാണെന്നാണ് ആരോപണം. അതേസമയം, ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പദ്ധതിയിട്ടു എന്ന ആരോപണത്തില്‍ ഗൗതം അദനിക്കെതിരെ വേറെ ഫയല്‍ ചെയ്തിരുന്ന സിവില്‍ കേസ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി (എസ്.ഇ.സി) ഒത്തുതീര്‍പ്പാക്കിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ഈ എസ്.ഇ.സി ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന്…

    Read More »
  • സത്യപ്രതിജ്ഞ ചടങ്ങില്‍ റിനിയെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാണിയായി രാഹുല്‍ മാങ്കൂട്ടത്തില്‍

    സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു. ഒരു അഭിമുഖത്തിനിടെ  റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിനി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സമയത്ത് അഭിനന്ദനങ്ങളുമായി റിനി പോസ്റ്റിട്ടിരുന്നു. ‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും’ എന്നായിരുന്നു അന്നത്തെ പോസ്റ്റ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചും റിനി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. റിനിയുടെ ഒരഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധത്തിലാക്കിയത്. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും. യുവനേതാവിന്‍റെ അടുത്തു നിന്നും മോശം സമീപനം ഉണ്ടായിരുന്നുവെന്നും അശ്ലീല സന്ദേശങ്ങളയച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാക്കും ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡാണ് എന്നും റിനി പറഞ്ഞിരുന്നു.  വെളിപ്പെടുത്തലിന്…

    Read More »
  • ആത്മബന്ധത്തിനുമുന്നിൽ പ്രോട്ടോക്കോളൊക്കെയെന്ത്? വേദിയിലെത്തി വി.ഡി. സതീശനെ ചേർത്തുപിടിച്ച് അമ്മാളു അമ്മ

    തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹൃദയസ്പർശിയായ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ നേടി. ഔദ്യോഗിക തിരക്കുകളും പ്രോട്ടോക്കോൾ നിയന്ത്രണങ്ങളും മറികടന്ന്, വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന വയോധികയായ അമ്മാളു അമ്മ വേദിയിലേക്ക് എത്തുകയും അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തു. ആ കാഴ്ച ചടങ്ങിൽ പങ്കെടുത്തവർക്കും പിന്നീട് ദൃശ്യങ്ങൾ കണ്ടവർക്കും ഒരുപോലെ സന്തോഷവും വികാരവും പകർന്നു. അമ്മാളു അമ്മയെ കണ്ട വി.ഡി. സതീശൻ ഏറെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരെ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരിചയപ്പെടുത്തുകയും ചെയ്തു. സാധാരണക്കാരോട് ജനപ്രതിനിധികൾക്കുണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ മനോഹര ഉദാഹരണമായി ആ നിമിഷം മാറി. അമ്മാളു അമ്മയ്ക്ക് ആ പേര് നൽകിയതും വി.ഡി. സതീശനാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത അവർക്ക് പ്രയാസഘട്ടങ്ങളിലൊക്കെയും ഒപ്പമുണ്ടായിരുന്നത് അദ്ദേഹമാമ്. പ്രത്യേകിച്ച് വെള്ളപ്പൊക്കകാലത്ത് അദ്ദേഹം നൽകിയ പിന്തുണ അമ്മാളു അമ്മ ഇന്നും ഓർക്കുന്നു.വീട് നിർമിക്കാൻ സഹായം നൽകിയതും സതീശനായിരുന്നു. വി.ഡി. സതീശൻ മകനെ പോലെയാണ്, ആ മകനെ തനിക്കിന്ന് കാണണമെന്നു…

    Read More »
  • ജൂൺ 15 മുതൽ വനിതകൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യം; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്; ആശാവർക്കർമാരുടെ വേതനം 3,000 രൂപ വർദ്ധിപ്പിച്ചു;അം​ഗൻവാടി ജീവനക്കാർക്കും 1,000 രൂപ വീതം കൂട്ടി – പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങൾ

    തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു. മെയ് 21ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് മെയ് 22ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഗവർണറുടെ അനുമതി ലഭിക്കുന്നതനുസരിച്ച് മെയ് 29ന് നയപ്രഖ്യാപന പ്രസംഗവും നടക്കും. സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങൾ. ജനക്ഷേമവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനുള്ള പദ്ധതി,…

    Read More »
  • ഇന്ത്യയ്ക്ക് ട്രംപിന്റെ വക കനത്ത അടി;റഷ്യൻ എണ്ണയിറക്കുമതി താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു;ആഗോള വിപണി വിലക്കയറ്റ ഭീതിയിൽ

    വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണ് ഈ സുപ്രധാന നടപടി. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോളതലത്തിലുള്ള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണ്ണമായും വിലക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത വിതരണ തടസങ്ങളും വിലക്കയറ്റവും താൽക്കാലികമായി ശാന്തമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചിരുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള ഇന്ധന ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന അടിയന്തര ഇളവ് പ്രഖ്യാപിച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക ഇന്ധനവിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ പോലുള്ള വലിയ ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക പ്രത്യേക…

    Read More »
  • ‘ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണം‘- സ്വാമി സച്ചിദാനന്ദ

    തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിയുക്ത മുഖ്യമന്ത്രിയായവി.ഡി. സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൻപത് പേർ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, അതിൽ യോഗ്യരായ കുറഞ്ഞത് മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് എന്നിവ മഠവുമായി ബന്ധമുള്ള പ്രതിനിധികൾക്ക് നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും നിയന്ത്രണത്തിലും വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും ശിവഗിരി മഠം ആവശ്യപ്പെട്ടു. കേരള കൗമുദി എഡിറ്റോറിയലിൽ ആറുപേർക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറഞ്ഞത് മൂന്ന് മുതൽ നാല് പേർ വരെ മന്ത്രിസഭയിൽ ഇടം നേടുമെന്ന വലിയ പ്രതീക്ഷ മഠത്തിനുണ്ടെന്നും, ഈ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കുമെന്ന വിശ്വാസവും സ്വാമി സച്ചിദാനന്ദ പ്രകടിപ്പിച്ചു.

    Read More »
  • വിചിത്ര നിയമവുമായി താലിബാൻ ഭരണകൂടം; ‘കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം‘

    കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തും വിധമുള്ള പുതിയ നിയമവുമായി താലിബാൻ ഭരണകൂടം. പ്രായപൂർത്തിയായ കന്യക വിവാഹത്തെക്കുറിച്ച് അഭിപ്രായം പറയാതെ മൗനം പാലിച്ചാൽ, അതിനെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തിലെ വിവാദ വ്യവസ്ഥ. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്. ശൈശവവിവാഹങ്ങൾക്കും നിയമപരമായ മറയായാണ് പുതിയ നിയമ വ്യവസ്ഥ വിലയിരുത്തപ്പെടുന്നത്. പുതിയ ചട്ടപ്രകാരം പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിൽ അധികാരം നൽകിയിട്ടുണ്ട്. ആർത്തവാരംഭത്തിനുശേഷം പെൺകുട്ടിക്ക് വിവാഹം റദ്ദാക്കാൻ അവസരം ഉണ്ടെങ്കിലും അതിന് താലിബാൻ കോടതിയുടെ…

    Read More »
  • ‘വാക്കു പാലിക്കണം; മന്ത്രിസ്ഥാനം അഞ്ച് വർഷം മുഴുവൻ വേണം; ടേം വ്യവസ്ഥ സ്വീകാര്യമല്ല?‘- അതൃപ്തി പ്രകടമാക്കി മാണി സി. കാപ്പൻ

    പാലാ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ. മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ അത് അഞ്ച് വർഷം മുഴുവൻ വേണമെന്നും, രണ്ടര വർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്നും കാപ്പൻ വ്യക്തമാക്കി. പാലാ നിയോജക മണ്ഡലത്തിന് വലിയൊരു സമ്മാനം നൽകുമെന്ന് മുൻപ് ഉറപ്പുനൽകിയ കോൺഗ്രസ് നേതാക്കൾ അവരുടെ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനൂപ് ജേക്കബ്ബുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന മുന്നണിയുടെ നിർദേശം അംഗീകരിക്കാൻ താൻ തയ്യാറല്ലെന്ന് കാപ്പൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽവി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന കൺവെൻഷനിൽ “മാണി സി. കാപ്പൻ തിരികെ വരുന്നത് കൊടിവെച്ച വണ്ടിയിലായിരിക്കും” എന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും, പാലായ്ക്ക് വലിയൊരു സമ്മാനം നൽകുമെന്ന് ചെന്നിത്തല ഉറപ്പുനൽകിയിരുന്നുവെന്നും കാപ്പൻ പറഞ്ഞു. അനുകൂലമായ…

    Read More »
  • ‘വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? ഇതൊക്കെ വൃത്തികെട്ട രാഷ്ട്രീയം‘- പി പി. സന്തോഷ് കുമാർ

    ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച പുതിയ ജനസംഖ്യാ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച നടപടിയെ “വൃത്തികെട്ട രാഷ്ട്രീയം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ദില്ലിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?” എന്ന് സന്തോഷ് കുമാർ ചോദിച്ചു. ഇത്തരത്തിലുള്ള വിവാദപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ ചന്ദ്രബാബു നായിഡു മുൻപും ശ്രദ്ധ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കുടുംബാസൂത്രണ നടപടികൾക്ക് ഏറെ പ്രാധാന്യം നൽകുകയും, വിവിധ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച് ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന വേളയിൽ, ഒരു മുഖ്യമന്ത്രി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് യുക്തിസഹമല്ലെന്നാണ് സന്തോഷ് കുമാറിന്റെ വിമർശനം

    Read More »
Back to top button
error: