politics
-
വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായി; പട്ടിക ഗവർണ്ണർക്ക് കൈമാറി; ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്; കെ.മുരളീധരന് ആരോഗ്യവും ദേവസ്വവും; റവന്യു എ.പി.അനില്‍കുമാറിന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. വകുപ്പു വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്‌ഭവന് കൈമാറി. തര്‍ക്കമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നല്‍കി. വി.ഇ.അബ്ദുല്‍ ഗഫൂറാണ് ഫിഷറീസ് മന്ത്രി. വി.ഡി.സതീശന്‍ – ധനം, നിയമം, പൊതുഭരണം, തുറമുഖം. പി.കെ.കുഞ്ഞാലിക്കുട്ടി– ഐടി, വ്യവസായം, രമേശ് ചെന്നിത്തല–ആഭ്യന്തരം, വിജിലന്‍സ്. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കി. റവന്യു വകുപ്പ് എ.പി.അനില്‍കുമാറിന്. കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും. പി.സി.വിഷ്ണുനാഥിന് ടൂറിസവും സാംസ്കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, എം.ലിജു–എക്സൈസ്, സഹകരണം. സിപി.ജോണ്‍–ഗതാഗതം, മോന്‍സ് ജോസഫ്–ജലവിഭവം, പി.കെ.ബഷീർ- പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്. അതേസമയം, അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടര്‍ന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‍ഞ ചെയ്തതത്.…
Read More » -
ഞാൻ പലരെയും കാണാറുണ്ട്. ബി.എൽ. സന്തോഷ് അടക്കമുള്ളവരെ ഇന്നല്ല, വർഷങ്ങളായി കാണുന്നതാണ്‘- ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്
കൊച്ചി: ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തിന് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു. കൂടുമാറ്റസാധ്യതകളെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യത്തെ തോമസ് നിഷേധിച്ചില്ല. “നിങ്ങൾക്ക് ഒത്തിരി കഥകൾ കൊടുക്കാം. ഞാൻ ഇവിടെ അൻപത് വർഷമായി രാഷ്ട്രീയത്തിലുണ്ട്. പത്തിരുപത് വർഷമായി നേരിട്ട് കാണുന്ന ആളുകളല്ലേ. ഒത്തിരി പേരെ കാണാറുണ്ട്. ബി.എൽ. സന്തോഷ് അടക്കമുള്ളവരെ ഇന്നല്ല, വർഷങ്ങളായി കാണുന്നതാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസ്, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഓഫീസ് ഒഴിഞ്ഞിരുന്നു. ബുധനാഴ്ച ഡൽഹി കേരള ഹൗസിലെത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായും അടുത്ത…
Read More » -
‘പാസ്‌പോർട്ട് അടക്കമുള്ള ഔദ്യോഗിക രേഖകളിലുള്ള പോലെയാണ് സത്യപ്രതിജ്ഞയിൽ എന്റെ പേര് പറഞ്ഞത്; അതിലെന്താണ് തെറ്റ്? അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു; കഴിയാത്തതിൽ സങ്കടം ‘- വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ പേര് പൂർണരൂപത്തിൽ പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കിടെ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിൽ ഉയർന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അത് സ്വാഭാവികമായ നടപടിയാണെന്ന് വ്യക്തമാക്കി. തന്റെ മുഴുവൻ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ ഇത്തരത്തിലാണുള്ളതെന്നും പാസ്‌പോർട്ടിലും മറ്റ് രേഖകളിലും അതേ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നുവെന്നും അവരുടെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേരും ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് അഭിമാനത്തോടെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവനിൽനിന്നുള്ള നിർദേശപ്രകാരമാണ് പൂർണരൂപത്തിൽ ആലപിച്ചതെന്നും വേദിയിൽ ഇരിക്കുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി ചടങ്ങുകളിൽ ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളതെന്നും…
Read More » -
ചാണ്ടി ഉമ്മൻ കെപിസിസി പ്രസിഡന്റാവണമെന്നാവശ്യവുമായി ഫ്ളെക്സ്; സ്ഥാനമില്ലാത്തതാണ് നല്ലതെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്നതിനെച്ചൊല്ലിയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തിക്കിടെ പ്രതികരണവുമായി നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സ്ഥാനമില്ലാത്തതാണ് കൂടുതൽ നല്ലതെന്നും ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ അതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് സമാന സാഹചര്യം ഉമ്മൻചാണ്ടിയും നേരിട്ടിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചരിത്രം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സ്ഥാനമില്ലാത്തത് തന്നെ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ‘സ്ഥാനം ഇല്ലാത്തതാണ് കൂടുതൽ നല്ലത്. കാരണം ജനങ്ങൾക്ക് വേണ്ടി കൂടുതലായി പ്രവർത്തിക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 140 മണ്ഡലങ്ങളിലും താൻ നടക്കാൻ പോവുകയാണ്. മന്ത്രിയായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ചുരുങ്ങിപ്പോയേനെ. ജനങ്ങൾക്കിടയിൽ സ്ഥാനമുണ്ട്. അത് ഉറപ്പിക്കാനായി ജനങ്ങൾക്കിടയിലേക്ക് വീണ്ടും ഇറങ്ങുകയാണ്. അഞ്ചുവർഷവും പ്രവർത്തനം അങ്ങനെ ആയിരിക്കും’; അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ എഐസിസിയെ സമീപിക്കുമെന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു.…
Read More » -
‘ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലത്തേക്ക് നിർത്തുന്നു; തീരുമാനം ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന്‘: ട്രംപ്; ആക്രമണം വീണ്ടും ആരംഭിക്കുകയാണെങ്കിൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ
വാഷിങ്ടൺ: ഇറാനെതിരേ പുനരാരംഭിക്കാനിരുന്ന ആക്രമണം ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് താൽക്കാലികമായി നിർത്തിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാനക്കരാറിലെത്തുന്നതിനായി ഇറാനുമായി ഗൗരവമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെ, അമേരിക്ക തങ്ങൾക്കെതിരെ ആക്രമണം വീണ്ടും ആരംഭിക്കുകയാണെങ്കിൽ പുതിയ യുദ്ധമുഖങ്ങൾ തുറക്കുമെന്ന് ഇറാൻ സേനാവക്താവ് മുഹമ്മദ് അക്രമിനിയ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കാലയളവ് ആക്രമണ ശേഷി വർധിപ്പിക്കാൻ ഇറാൻ സൈന്യം പ്രയോജനപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഇരുപത്തിയെട്ടിന് ആരംഭിച്ച യുദ്ധത്തിന് ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലോടെ ചില അളവിൽ ശമനമുണ്ടായെങ്കിലും, അത് സമാധാനക്കരാറിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.
Read More » -
റഷ്യന്‍ സൈനികര്‍ക്കു രഹസ്യ പരിശീലനം നല്‍കി ചൈന; ഡ്രോണ്‍ പ്രതിരോധം മുതല്‍ ഫ്‌ളൈറ്റ് സിമുലേഷന്‍ വരെയുള്ള അത്യാധുനിക മുറകള്‍; ഉക്രൈനില്‍ യുദ്ധത്തിന് ഇറങ്ങിയവരില്‍ പരിശീലനം നേടിയവരും; മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ചൈനയുടെ സായുധ സേന കഴിഞ്ഞ വര്‍ഷം അവസാനം ഇരുന്നൂറോളം റഷ്യന്‍ സൈനികര്‍ക്ക് ചൈനയില്‍ രഹസ്യമായി പരിശീലനം നല്‍കിയെന്നും ഇവരില്‍ ചിലര്‍ യുക്രൈന്‍ യുദ്ധമുഖത്ത് എത്തിയെന്നും മൂന്ന് യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. 2022-ല്‍ ഉക്രെയ്‌നിലേക്ക് റഷ്യ പൂര്‍ണതോതില്‍ അധിനിവേശം നടത്തിയതിനുശേഷം ചൈനയും റഷ്യയും നിരവധി സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഈ സംഘര്‍ഷത്തില്‍ നിഷ്പക്ഷരാണെന്നാണ് ബീജിംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഒപ്പം സമാധാന മധ്യസ്ഥനായി അവര്‍ നിലകൊള്ളുകയും ചെയ്തു. എന്നാല്‍, അങ്ങനെയല്ലെന്നാണു റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രോണുകളുടെ ഉപയോഗത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ രഹസ്യ പരിശീലന സെഷനുകള്‍, 2025 ജൂലൈ 2-ന് ബീജിംഗില്‍ വച്ച് മുതിര്‍ന്ന റഷ്യന്‍, ചൈനീസ് ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച റഷ്യന്‍-ചൈനീസ് ദ്വിഭാഷാ കരാറിലാണ് പ്രതിപാദിച്ചിരിക്കുന്നത്. ബീജിംഗും കിഴക്കന്‍ നഗരമായ നാന്‍ജിംഗും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സൈനിക താവളങ്ങളില്‍ വെച്ച് ഇരുന്നൂറോളം റഷ്യന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഏകദേശം ഇത്രയും ആളുകള്‍ പിന്നീട് ചൈനയില്‍ പരിശീലനം നേടിയതായി…
Read More » -
എക്‌സ്‌ക്ലൂസീവ്: ഇറാന്‍ യുദ്ധത്തിനിടെ പാകിസ്താന്‍ സൗദിയില്‍ പതിനായിക്കണക്കിന് സൈനികരെയും യുദ്ധ വിമാനങ്ങളും വിന്യസിച്ചു; നടപടി പ്രതിരോധ കരാറിന്റെ ഭാഗം; യുദ്ധക്കപ്പലുകള്‍ അടക്കം വിട്ടു നല്‍കാം; ഇറാനു തിരിച്ചടി നല്‍കിയതിലും പാകിസ്താനു പങ്കെന്നു സൂചന
ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധത്തിനിടെ പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്താന്‍ 8,000 സൈനികരെയും ഒരു സ്‌ക്വാഡ്രന്‍ യുദ്ധവിമാനങ്ങളെയും ഒരു വ്യോമ പ്രതിരോധ സംവിധാനത്തെയും സൗദി അറേബ്യയില്‍ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധത്തില്‍ ഇസ്ലാമാബാദ് പ്രധാന മധ്യസ്ഥനായി പ്രവര്‍ത്തിക്കുമ്പോഴും റിയാദവുമായുള്ള സൈനിക സഹകരണം ശക്തമാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദി അറേബ്യയ്ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ശക്തവും പോരാട്ട ശേഷിയുള്ളതുമായ സേനയെയാണ് അയച്ചതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ നിബന്ധനകള്‍ രഹസ്യമാണ്. എന്നാല്‍ ആക്രമണമുണ്ടായാല്‍ പാകിസ്താനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കാന്‍ രംഗത്തിറങ്ങണമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ പാകിസ്താന്റെ ആണവ കുടക്കീഴിലാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു. വിവരങ്ങള്‍ നല്‍കിയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, ചൈനയുമായി ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏകദേശം 16 വിമാനങ്ങളുടെ ഒരു പൂര്‍ണ സ്‌ക്വാഡ്രന്‍…
Read More »


