politics
-
രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യത്തില് നാളെ വിധി പറയും ; ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെന്ന് രാഹുല് ; എംഎല്എ ക്രിമിനല് മൈന്ഡുള്ളയാള് ഗര്ഭിണിയായിരിക്കുമ്പോള് പോലും ബലാത്സംഗത്തിന് ഇരയാക്കി
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് തിരുവനന്തപുരം വഞ്ചിയൂര് കോടതി നാളെയും വാദം കേള്ക്കും. ഇന്ന് അടച്ചിട്ട് വാദം കേട്ട കേസില് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതി നാളെ വിധി പറയുമെന്നാണ് കരുതുന്നത്. അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒളിവില് പോയ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട പരിശോധിക്കാനുള്ള രേഖകള് കൂടി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുക. ഒന്നേമുക്കാല് മണിക്കൂറോളമാണ് കേസില് വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള് പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. രാഹുല് മാങ്കൂട്ടത്തിലിനെ തിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളില് വിശദമായ പരിശോധന വേണമെന്ന് കോടതി മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നല്കിയ രേഖകള് പരിശോധിക്കും. എന്നാല് വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാല് അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയില് ഉറപ്പ് നല്കാനാവില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്കിയ യുവതിയുമായി നടന്നത്…
Read More » -
രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് വിധി നാളെ; വാദം കേള്ക്കല് തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല് തെളിവുകള് വിശദമായി പരിശോധിക്കും
രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് വിധി നാളെ; വാദം കേള്ക്കല് തുടരും; രാഹുലിന്റെ അറസ്്റ്റിന് വിലക്കില്ല; ഡിജിറ്റല് തെളിവുകള് വിശദമായി പരിശോധിക്കും തിരുവനന്തപുരം : ബലാത്സംഗക്കേസില് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി നാളെ വിധി പറയും. തിരുവനന്തപുരം സെഷന്സ് കോടതിയാണ് വിധി പറയുക. വാദം കേള്ക്കല് നാളെയും തുടരും. ഡിജിറ്റല് തെളിവുകള് വിശദമായി പരിശോധിക്കും. അതേസമയം രാഹുലിന്റെ അറസ്റ്റിന് കോടതിയുടെ വിലക്കില്ല. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. അടച്ചിട്ട മുറിയില് വാദം കേള്ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുല് മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയില് വാദം കേള്ക്കാന് അനുവദിച്ചത്. മറ്റു കേസുകള് പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യ ഹര്ജിയില് നടപടികളാരംഭിച്ചത്. നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള് പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്റെ മുന്കൂര് ജാമ്യ ഹര്ജി പരിഗണിക്കുകയായിരുന്നു. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള് പുറത്തെത്തിയാല് അത് ഏത് വിധത്തില് പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും…
Read More » -
ഇനി കേരളരാഷ്ട്രീയം രാഹുല് മാങ്കൂട്ടത്തില് മുക്തം; കോണ്ഗ്രസ് പുറത്താക്കല് ഉടന്; ഇനിയൊരു രാഷ്ട്രീയ പാര്ട്ടിയും രാഹുലിനെ എടുക്കില്ല
പാലക്കാട്: കേരള രാഷ്ട്രീയം ഇനി രാഹുല് മാങ്കൂട്ടത്തില് മുക്തം. രാഹുലിന്റെ രാഷ്ട്രീയഭാവിയ്ക്കാണ് പീഡനക്കേസോടെ തിരശീല വീണിരിക്കുന്നത്. കേരളത്തില് ഒരു രാഷ്ട്രീയ പാര്ട്ടിയും കോണ്ഗ്രസ് തറവാട്ടില് നിന്നിറക്കി വിട്ട രാഹുലിനെ കൂടെ ചേര്ക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇനി രാഷ്ട്രീയമെന്നത് രാഹുലിന് സ്വപ്നം മാത്രമാകും. കോണ്ഗ്രസ് പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടെ നിന്നവര് പോലും ഇന്ന് രാഹുലിനെതിരെ പരോക്ഷമായിട്ടെങ്കിലും സംസാരിച്ചത് അതിന്റെ തെളിവാണ്. രാഹുലിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഷാഫി പറമ്പില് എംപിക്ക് പോലും ഇന്ന് രാഹുലിനെ പിന്തുണച്ചൊരു വാക്ക് മിണ്ടാനായില്ല. സതീശനും മുരളിയുമൊക്കെ പതിവിലും ഉശിരോടെ രാഹുലിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഇതോടെ രാഹുല് കോണ്ഗ്രസില് നിന്ന് ഔട്ട് എന്ന് ഉറപ്പായി. രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി തീരുമാനം വന്നശേഷമായിരിക്കും രാഹുലിനെതിരെയുള്ള നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കളായ കെ മുരളീധരന്, അജയ് തറയില്, വനിതാ നേതാക്കളായ ജെബി മേത്തര്, ഷാനിമോള് ഉസ്മാന്, ബിന്ദു കൃഷ്ണണ, അഡ്വഇഇ. ദീപ്തി മേരി വര്ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന്…
Read More » -
പിടിച്ചുനില്ക്കാനാകില്ല രാഹുലിന്; അടിതെറ്റിച്ചത് പോലീസ് റിപ്പോര്ട്ട്; അക്കമിട്ട് തെളിവുകളും പരാമര്ശങ്ങളും നിരത്തി അന്വേഷണസംഘം
പാലക്കാട്; രാഹുലിന് പിടിച്ചുനില്ക്കാന് കഴിയാതെ പോയത് പോലീസ് റിപ്പോര്ട്ട് കാരണമാണ്. ഒരുതരത്തിലും രാഹുല് മാങ്കൂട്ടത്തിലിന് സഹായമാകുന്നതായിരുന്നില്ല പോലീസ് അക്കമിട്ടു നിരത്തിയ പരാമര്ശങ്ങള്. പോലീസ് റിപ്പോര്ട്ടിലെ പല കാര്യങ്ങളും രാഹുലിന്റെ ഭാവിജീവിതം തന്നെ തടവറയ്ക്കുള്ളിലായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. പരാതിക്കാരിയുമായി രാഹുല് മാങ്കൂട്ടത്തില് അടുപ്പം സ്ഥാപിച്ചത് വ്യക്തിപരമായ പ്രശ്നപരിഹാരം വഴിയാണെന്ന് പോലീസ് റിപ്പോര്ട്ടില് പറയുന്നു. അതിജീവിതയുടെ പാലക്കാടുള്ള വ്യക്തിപരമായ വിഷയത്തില് രാഹുല് മാങ്കൂട്ടത്തില് ഇടപെട്ടു. ഇത് പരിഹരിക്കാന് രാഹുല് മുന്കൈയെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത്. ഈ അടുപ്പം രാഹുല് മുതലെടുത്തുവെന്ന് റിപ്പോര്ട്ടില് പോലീസ് പറയുന്നു. രാഹുല് യുവതിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേക്ക് അതിജീവിതയെ നിര്ബന്ധിച്ച് കൊണ്ടുപോയി. ഗര്ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നതാണെന്നും റിപ്പോര്ട്ടിലുണ്ട്. കഠിനമായ ദേഹോപദ്രവം ഏല്പ്പിച്ചതിനും നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗം നടന്നുവെന്നതിനും ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ റിപ്പോര്ട്ടില് പറയുന്നുണ്ട്.
Read More » -
പത്മജയെ ആക്ഷേപിച്ച രാഹുലിന് മുരളി തിരിച്ചുകൊടുത്തു; മതിലുചാടാനല്ല ജനങ്ങള്ക്കു വേണ്ടി പ്രവര്ത്തിക്കുകയാണ് വേണ്ടത്; പൊളിറ്റിക്കലി തന്തയില്ലാത്തവള് എന്ന മാങ്കൂട്ടത്തിലിന്റെ ആക്ഷേപത്തിന് കരുണാകരപുത്രന്റെ സൂപ്പര് കൗണ്ടര് ഡയലോഗ്; രാഹുല് ഒരു രംഗത്ത് പ്രവര്ത്തിക്കാനും യോഗ്യനല്ല; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; പുകഞ്ഞ കൊള്ളി പുറത്ത്; പുകഞ്ഞ കൊള്ളിയെ സ്നേഹിക്കുന്നവര്ക്കും പുറത്തുപോകാം
തിരുവനന്തപുരം: പൊളിറ്റിക്കലി തന്തയില്ലാത്തവള് എന്ന് പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച രാഹുല് മാങ്കൂട്ടത്തിലിന് പത്മജയുടെ മുരളിയേട്ടന്റെ വക കിടിലന് കൗണ്ടര് ഡയലോഗ്. മതിലു ചാടാനല്ല ജനങ്ങള്ക്കു വേണ്ടി പ്രവര്ത്തിക്കാനാണ് പാര്ട്ടി സ്ഥാനാര്ത്ഥിയും ജനപ്രതിനിധിയുമാക്കിയതെന്ന് രാഹുല് മാങ്കൂട്ടത്തിലിനോട് കെ.മുരളീധരന്. രാഹുല് മാങ്കൂട്ടത്തില് പൊതുരംഗത്ത്് മാത്രമല്ല ഒരു രംഗത്തും പ്രവര്ത്തിക്കാന് യോഗ്യനല്ലെന്നും മുരളി ആഞ്ഞടിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട് സമയമായെന്നും ഏതു ചില നേതാക്കള് പിന്തുണച്ചാലും പുകഞ്ഞ കൊള്ളി പുറത്തെന്നും ആ പുകഞ്ഞ കൊള്ളിയെ സ്നേഹിക്കുന്നവര്ക്കും പുറത്തുപോകാമെന്നും മുരളീധരന് പരസ്യമായി തുറന്നടിച്ചു. ഇതോടെ രാഹുല് മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് തറവാട്ടില് നിന്ന് എന്നന്നേക്കുമായി പുറത്തേക്കുള്ള വാതില് തുറന്നു കഴിഞ്ഞെന്ന് വ്യക്തമായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോടും സംസാരിക്കുമ്പോഴാണ് രാഹുലിനെതിരെ മുരളി പരസ്യമായി ആഞ്ഞടിച്ചത്. രാഹുലിനെ പിന്തുണയ്ക്കുന്ന കെ.സുധാകരനടക്കമുള്ളവര്ക്കെതിരെയുള്ള താക്കീത് കൂടിയായി അത് മാറി. സസ്പെന്ഷന് എന്നത് തെറ്റു തിരുത്തി തിരിച്ചുവരാനുള്ള മാര്ഗമായാണ് കോണ്ഗ്രസ് അനുവര്ത്തിച്ചു വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തില് അതിനൊരു സ്കോപ്പ് ഇല്ലാത്ത സാഹചര്യത്തില് ഉചിതമായ ശക്തമായ നടപടി പാര്ട്ടിയില്…
Read More » -
കോണ്ഗ്രസിനെ ചാമ്പലാക്കുന്ന ഭസ്മാസുരന് വരം കൊടുത്തത് ആരൊക്കെ? നിലപാടുകളുടെ രാജകുമാരന്മാര് അന്ന് എവിടെയായിരുന്നു എന്ന് അണികള്; രാഹുലിനെ യൂത്തിന്റെ അധ്യക്ഷനാക്കിയതും പാലക്കാട്ടേക്ക് കെട്ടിയിറക്കിയതും മുരളീധരനെ ആട്ടിയകറ്റിയതും ഇതേ സംഘം; മിണ്ടിയാല് പല രഹസ്യങ്ങളും പുറത്താകുമെന്ന ഭീതിയോ നേതാക്കള്ക്ക്?
തിരുവനന്തപുരം: പാലക്കാട് സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നു പറഞ്ഞ സണ്ണി ജോസഫിനെതിരേ അതിജീവിതയുടെ പരാതി മുക്കിയെന്ന ആരോപണം നിലനില്ക്കുമ്പോഴും രാഹുലിന്റെ കൊള്ളരുതായ്മകള് അറിഞ്ഞിട്ടും മറച്ചുവച്ചവര്ക്കെതിരേ വിരല് ചൂണ്ടി കോണ്ഗ്രസ് അണികള്. ലൈംഗിക പീഡന പരമ്പരകള് ഇനിയും രാഹുലിനെതിരേ ഉയര്ന്നുവരുമെന്ന മുന്നറിയിപ്പും അണികള് നല്കുന്നു. കോണ്ഗ്രസിലേക്കുള്ള രാഹുല് മാങ്കൂട്ടത്തിലിന്റെ വരവ് വെറുതേയായിരുന്നില്ല. ചാനല് ചര്ച്ചകളില് അക്രമാത്മകമായി സംസാരിച്ച് അണികളെയെങ്കിലും കൈയയിലെടുക്കാന് അവസരം നല്കിയത്, അവധാനതയോടെ സംസാരിച്ചിരുന്നവരെ വെട്ടിയൊതുക്കിയിട്ടാണ്. രാഹുല് നേതൃനിരയിലേക്ക് ഉയര്ന്നു വരുമ്പോള് സ്വഭാവ ദൂഷ്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നവരായിരുന്നു കോണ്ഗ്രസ് നേതാക്കള്. അതിന്റെ ആഴം എത്രയെന്നു ബോധ്യമില്ലായിരുന്നെങ്കിലും അന്നേ നടപടിയെടുത്തിരുന്നെങ്കില് കൂടുതല് ഇരകളെയെങ്കിലും അതില്നിന്നു രക്ഷിച്ചെടുക്കാമായിരുന്നു. ‘പിതാവിനെപ്പോലെ ആ വിഷയം കൈകാര്യം ചെയ്തു’ എന്നു പറഞ്ഞത് വി.ഡി. സതീശനാണ്. ഇങ്ങനെയൊരു സ്വഭാവം രാഹുലിന് ഉണ്ടെന്ന് അറിഞ്ഞിട്ടും പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചപ്പോള് ശക്തമായി അനുകൂലിച്ചു രംഗത്തുവരികയാണ് വി.ഡി. സതീശന് ചെയ്തത്. വടക എംപിയായി ഷാഫി പറമ്പില് പോകുമ്പോള് അവിടേക്കു മുരളീധരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യഘട്ട നീക്കം.…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പില് സോണിയാഗാന്ധി മത്സരിക്കുന്നു ; അതും താമരചിഹ്നത്തില് ബിജെപി സ്ഥാനാര്ത്ഥിയായി ; മുതിര്ന്ന കോണ്ഗ്രസ് നേതാവിന്റെ മകള് വിവാഹം കഴിച്ചപ്പോള് പാര്ട്ടിമാറി
മൂന്നാര്: തദ്ദേശ തെരഞ്ഞെടുപ്പില് സോണിയ ഗാന്ധി മത്സരിക്കുന്നു എന്ന് കേള്ക്കുന്നത് കൗതകുകയാണ്. എന്നാല് താമര ചിഹ്നത്തില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്നു എന്ന് കേള്ക്കുമ്പോഴോ? മുന്നാറിലാണ് ഈ സംഭവം അരങ്ങേറുന്നത്. മൂന്നാര് പഞ്ചായത്തിലെ 16ാം വാര്ഡായ നല്ലതണ്ണിയില് ബിജെപി സ്ഥാനാര്ത്ഥിയായ മത്സരിക്കുന്നത് സോണിയാഗാന്ധി എന്ന യുവതിയാണ്. ബിജെപി പഞ്ചായത്ത് ജനറല് സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. കോണ്ഗ്രസ് കുടുംബത്തില് നിന്നും വരുന്ന യുവതി ബിജെപിയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മാത്രം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ്. കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്ക്ക് ഈ പേരിട്ടത്. ഭര്ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില് സുഭാഷും ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിച്ചിരുന്നു. ബി ജെ പിയുടെ സോണിയ ഗാന്ധിയെ എതിരിടാന് കോണ്ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്. സിപിഐഎമ്മിലെ വളര്മതിയാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥി.
Read More » -
ആന്ധ്രാപ്രദേശിലെ കൊനസീമയിലെ തെങ്ങിന്തോപ്പ് നശിക്കാന് കാരണം തെലുങ്കാനയിലെ ആളുകളുടെ ‘കണ്ണ്്’ എന്ന് ; പവന് കല്യാണിന്റെ ‘കണ്ണേറ്’ പരാമര്ശം തെലങ്കാനയില് കൊടുങ്കാറ്റായി ; കനത്ത രോഷം
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ് ഒരു അന്ധവിശ്വാസജഡിലമായ പരാമര്ശം വന് വിവാദം വിളിച്ചു വരുത്തുകയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി യിരിക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ കടല്വെള്ളം കയറി നശിച്ച കൊനസീമ മേഖലയി ലെ തെങ്ങിന് തോട്ടങ്ങള് നശിക്കാന് കാരണം തെലുങ്കാനയിലുള്ളവരുടെ കണ്ണ് (ദൃഷ്ടിദോഷം) വെച്ചതിനെ തുടര്ന്നാണെന്ന പരാമര്ശമാണ് വിവാദമായത്. ആന്ധ്ര ഉപമുഖ്യന്റെ പ്രസ്താവന യ്ക്കെതിരേ തെലുങ്കാനാ നേതാക്കള് രംഗത്ത് വന്നു. സംസ്ഥാനത്തെ ജനങ്ങളെ പവന് കല്യാണ് അപമാനിച്ചു എന്ന് ആരോപിച്ച്, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്ശനം നിര്ത്തിവയ്ക്കുമെന്ന് തെലുങ്കാനക്കാര് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊനസീമ സന്ദര്ശിക്കുമ്പോള് ആയിരുന്നു വിവാദ പരാമര്ശം. 2014-ല് സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച തെലങ്കാനയില് നിന്നുള്ള ആളുകള് പോലും കൊനസീമയുടെ അതുല്യമായ പച്ചപ്പിനെയും സൗന്ദര്യത്തെയും പ്രശംസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടര്ന്ന്, പ്രശസ്തമായ കൊനസീമയിലെ തെങ്ങിന് തോപ്പുകള് ഒരുപക്ഷേ തെലുങ്കാനയില് നിന്നുള്ളവരുടെ ‘കണ്ണേറ്’ കൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കടല്വെള്ളം കയറിയതിനെത്തുടര്ന്ന് കൊനസീമയിലെ ആയിരക്കണക്കിന് ഏക്കര് തെങ്ങിന് കൃഷികള് നശിച്ചു.…
Read More »

