politics
-
കേരളത്തിൽ നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,000 രൂപ; മണ്ഡല അലവൻസ് 25,000 രൂപ, ടെലിഫോൺ അലവൻസ് 11,000 രൂപ, അതിഥി സൽക്കാര അലവൻസ് 8,000 രൂപ; ഏറ്റവും കൂടുതൽ ശമ്പളം നല്കുന്നത് തെലങ്കാനയിൽ – പ്രതിമാസം 2.5 ലക്ഷം രൂപ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് കൃത്യനിർവ്വഹണത്തിലേയ്ക്ക് കടക്കുകയാണ്. ഓരോ മണ്ഡലത്തിന്റെയും ജനപ്രതിനിധികളായി ഇനി അഞ്ചുവർഷക്കാലം വലിയ രാഷ്ട്രീയ-സാമൂഹിക ഉത്തരവാദിത്വങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും മണ്ഡല വികസനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുകയാണ്. കേരളത്തിലെ എംഎൽഎമാർക്ക് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് 2,000 രൂപയാണ്. ഇതിന് പുറമെ മണ്ഡല അലവൻസായി 25,000 രൂപ, ടെലിഫോൺ അലവൻസായി 11,000 രൂപ, ഇൻഫർമേഷൻ അലവൻസായി 4,000 രൂപ, അതിഥി സൽക്കാര അലവൻസായി 8,000 രൂപ, യാത്രാബത്തയായി 2,000 രൂപ എന്നിവയും ലഭിക്കും. ഇങ്ങനെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ഏകദേശം 70,000 രൂപയാണ് ശമ്പളവും അലവൻസുകളും ചേർത്ത് ലഭിക്കുന്നത്. ഇതിന് പുറമെ, കേരളത്തിനകത്തും പുറത്തും ഔദ്യോഗിക യാത്രകൾക്കായി കിലോമീറ്ററിന് 10 രൂപ നിരക്കിൽ പെട്രോൾ അലവൻസും അനുവദിക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം, 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, സ്റ്റാഫ് അലവൻസായി 20,000…
Read More » -
വിദേശ പര്യടനത്തിനു പിന്നാലെ അടിയന്തര മന്ത്രിസഭായോഗം വിളിച്ച് മോദി; തലസ്ഥാനത്ത് തുടരാൻ മന്ത്രിമാർക്ക് നിർദേശം; രാജ്യം സുപ്രധാന തീരുമാനങ്ങളിലേയ്ക്കോ ?
ന്യൂഡൽഹി: വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡൽഹിയിലെ സേവാ തീർഥ് ഹാളിലാണ് യോഗം ചേരുക. ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യം, അതിന്റെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലെയും ഇന്ധനവിലകളിലെയും പ്രത്യാഘാതങ്ങൾ തുടങ്ങിയവ യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായേക്കും. നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് എല്ലാ കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരും ഡൽഹിയിൽ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ സർക്കാർ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണ്. പ്രത്യേകിച്ച് ക്രൂഡ് ഓയിൽ വിലവർധന, ഇന്ധന വിതരണ ശൃംഖലയിലെ തടസങ്ങൾ, നാണയപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് സർക്കാരിന്റെ പ്രധാന പരിഗണന. ഇതിനിടെ, മോദി 3.0 സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും സംബന്ധിച്ച ആലോചനകളും സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ജൂൺ രണ്ടാം വാരത്തോടെ മന്ത്രിസഭയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനവും സംഘടനാപരമായ…
Read More » -
ശ്രദ്ധ നേടി വിമത എംഎൽഎമാർ; പിണറായിക്ക് ഹസ്തദാനം നൽകി ടി.കെ. ഗോവിന്ദൻ; പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ; ബഹുമാന്യനും ആദരണീയനുമെന്ന് അഭിസംബോധന ചെയ്ത് പ്രോടെം സ്പീക്കർ ജി. സുധാകരൻ
തിരുവനന്തപുരം: യമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.ഈ ദൃശ്യം സഭയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലുമെല്ലാം ശ്രദ്ധേയമായി. പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത് സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലെത്തിയത്. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വസ്ഥതകൾ…
Read More » -
ചെക്ക് പോസ്റ്റുകള്‍, നയതന്ത്ര ഇടപാടുകള്‍, ചിലപ്പോള്‍ ലക്ഷങ്ങള്‍ ഫീസും; അമേരിക്കന്‍ ഉപരോധത്തിന് ഇടയിലും ഹോര്‍മൂസ് നിയന്ത്രിച്ച് ഇറാന്‍; പണം എങ്ങനെ കൈമാറുന്നു എന്നത് ഇപ്പോഴും നിഗൂഢം! ഇന്ത്യക്കു നിയന്ത്രിത ഇളവുകള്‍; നിര്‍ദേശം തെറ്റിച്ചാല്‍ വെടി; അജിയോസ് ഫനൂറിയോസ്-1 എന്ന കപ്പല്‍ കടന്നതിങ്ങനെ
ദുബായ്: ടാങ്കര്‍ ജീവനക്കാര്‍ ധൈര്യം സംഭരിച്ച്, ഇറാന്‍ നിശ്ചയിച്ച പാതയിലൂടെ, തീരദേശത്തോട് ചേര്‍ന്ന്, ഹോര്‍മുസ് കടലിടുക്കിലെ ദ്വീപ് ചെക്ക് പോസ്റ്റുകള്‍ക്കിടയിലൂടെ തങ്ങളുടെ ഭീമന്‍ കപ്പല്‍ ശ്രദ്ധയോടെ മുന്നോട്ട് നയിച്ചു. ഇറാഖ് ക്രൂഡ് ഓയില്‍ കയറ്റി വിയറ്റ്‌നാമിലേക്ക് പോകുകയായിരുന്ന, 330 മീറ്റര്‍ നീളമുള്ള ‘അജിയോസ് ഫനൂറിയോസ് 1’ (Agios Fanourios I) എന്ന കപ്പല്‍ ഏപ്രില്‍ അവസാനം മുതല്‍ ദുബായ് തീരത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇറാഖ് പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഇറാനുമായി നേരിട്ടുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മെയ് 10-ന് ഇത് കടലിടുക്കിലേക്ക് യാത്ര തിരിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്നതിനായി ഇറാന്‍ വിന്യസിച്ചിരിക്കുന്ന സങ്കീര്‍ണവും ബഹുതലങ്ങളിലുള്ളതുമായ ഒരു സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ടാങ്കറിന് ഇറാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ത്ഥ നിയന്ത്രണം ഇപ്പോള്‍ ഇറാന്റെ കൈകളിലായതിനാല്‍, സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകള്‍, ഇറാന്‍ സര്‍ക്കാരിന്റെ കടുത്ത പരിശോധനകള്‍, കൂടാതെ ചിലപ്പോള്‍ സുരക്ഷിതമായ കടന്നുപോകലിന് പകരമായി വാങ്ങുന്ന ഫീസുകള്‍ എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുമെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ…
Read More » -
മുസ്ലിം ഉപജാതികള്‍ ഉള്‍പ്പെട്ട ഒബിസി പട്ടിക പുനര്‍നിര്‍ണയിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍; 17ല്‍ നിന്ന് 7 ശതമാനമായി സംവരണം താഴും; താഴിടുന്നത് ഇടതു സര്‍ക്കാര്‍ തുടങ്ങിവച്ച പ്രീണനത്തിനെന്ന് സുവേന്ദു അധികാരി; നീക്കം എന്തുകൊണ്ട് നിര്‍ണായകമാകുന്നു?
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി മന്ത്രിസഭ നിര്‍ദേശം നല്‍കിയ ഒബിസി പട്ടിക പുനര്‍നിര്‍ണയം സംവരണ ഘടനയെത്തന്നെ മാറ്റി മറിക്കും. കഴിഞ്ഞ വര്‍ഷം കല്‍ക്കട്ട ഹൈക്കോടതി 2010-ന് ശേഷമുള്ള എല്ലാ ഒബിസി വര്‍ഗീകരണങ്ങളും റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഇതു നിര്‍ണായകമെന്നും വിലയിരുത്തുന്നു. ‘2024 മെയ് മാസത്തില്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ചതുപോലെ, ഒബിസി ഉപജാതികളുടെ പട്ടികയില്‍ പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി’- മന്ത്രി അഗ്‌നിമിത്ര പോള്‍ മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു. മെയ് 19-ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഒബിസി എ, ബി എന്നീ ഉപവിഭാഗങ്ങളും, 17 ശതമാനം സംവരണവും, നിലവിലുള്ള സമുദായങ്ങളുടെ പട്ടികയും റദ്ദാക്കി. അതിനാല്‍, ഫലത്തില്‍ ഇപ്പോള്‍ ബംഗാളില്‍ 66 ഒബിസി സമുദായങ്ങള്‍ മാത്രമാണുള്ളത്; ഇവര്‍ക്ക് ഉപവിഭാഗങ്ങള്‍ ഒന്നുമില്ലാതെ 7 ശതമാനം സംവരണമാണ് ലഭിക്കുക. 2024 മേയില്‍ കല്‍ക്കട്ട ഹൈക്കോടതി ബംഗാളില്‍ 2010-ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കുകയും, പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് മുന്‍പായി ദേശീയ മാനദണ്ഡങ്ങള്‍ക്ക്…
Read More » -
തന്നെ തോല്‍പ്പിക്കാന്‍ ജി. സുധാകരന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിച്ചു; പല നേതാക്കളെയും ഫോണില്‍ വിളിച്ചു; അമ്പലപ്പുഴയിലും ഇതേ പണി ചെയ്‌തെന്നു യു. പ്രതിഭ
കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ ജി സുധാകരൻ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും യു. പ്രതിഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമര്‍ശിച്ചു. ജി. സുധാകരന്‍ എം.എല്‍.എ പദവി ഉപയോഗിച്ച് പാര്‍ട്ടിയെ കരിവാരിത്തേക്കുന്നെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. സി.പി.എമ്മിന്റെ ചോരയും നീരും ഊറ്റി വളര്‍ന്ന് സ്ഥാനമാനംനേടി. നാലു വെള്ളിക്കാശിന് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു. സഹോദരന്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞു. വലതുപക്ഷ രാഷ്ട്രീയത്തില്‍ നല്ലപിള്ള ചമയുന്നെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അതേസമയം, മുന്‍മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ അതിരൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമാണെന്ന് തിരുവന്തപുരം ജില്ല കമ്മിറ്റിയില്‍ അംഗങ്ങള്‍ തുറന്നടിച്ചു. …
Read More » -
‘ഞാൻ തിണ്ണനിരങ്ങാൻ പോകില്ലെന്ന് പറഞ്ഞിട്ടില്ല; മുമ്പ് നേതാക്കൻമാരോട് അങ്ങനെ പറഞ്ഞത് തിരഞ്ഞെടുപ്പ് സന്ദർശനങ്ങളോടുള്ള എതിർപ്പ് കാരണമാണ്; ഇനി എന്നെ മോശം പറഞ്ഞവരെയും പോയികാണും; പക്ഷേ വർഗീയത പറയുന്നവരെ എതിർക്കും’- വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ലത്തീൻ രൂപത ആസ്ഥാനം സന്ദർശിച്ചതിനെ സംബന്ധിച്ച് പ്രതികരണവുമായി വി. ഡി സതീശൻ. മന്ത്രി സഭാ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ, പ്രതിപക്ഷ നേതാവായിരിക്കുന്ന വേളയിൽ സാമുദായിക നേതൃത്വങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിരുന്ന വി.ഡി സതീശൻ എന്തിനാണ് ഇപ്പോൾ ബിഷപ്പ്ഹൗസ് സന്ദർശിച്ചതെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്കിയത്. ‘ഞാൻ തിണ്ണനിരങ്ങാൻ പോകില്ലെന്ന് പറഞ്ഞിട്ടില്ല. ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അത്തരം ഇടങ്ങളിൽ ഞാനെപ്പോഴും പോകാറുണ്ടല്ലോ? എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധമുണ്ട്. മുമ്പ് നേതാക്കൻമാരോട് അങ്ങനെ പറഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളോടുള്ള എന്റെ എതിർപ്പ് കാരണമാണ്. ഇപ്പോൾ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ? എന്നെ മോശം പറഞ്ഞവരെയും പോയികാണും’. അദ്ദേഹം പറഞ്ഞു. അതേസമയം, അതി സെക്കുലറായിട്ടുള്ള നിലപാടിൽ മാറ്റമില്ലെന്നും വർഗീയത പറയുന്നവരെ ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More »


